മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 5 ലക്ഷം രൂപ നൽകി ഗവർണർ; മന്ത്രിമാർ നൽകുന്ന ഒരു ലക്ഷം രൂപ കൂടാതെ 2 ലക്ഷം രൂപ കൂടി നൽകി മന്ത്രി ആർ.ബിന്ദു; പുനരധിവാസത്തിനുമായി സർക്കാരിനു വേണ്ടത് 1,000 കോടിയോളം രൂപ

ദുരിതാശ്വാസനിധിയിലേക്ക് മുഖ്യമന്ത്രി നൽകിയത് ആകെ ഒരു ലക്ഷം മാത്രമാണ്. ഭാര്യ കമല നല്കിയതാകട്ടെ 33000 രൂപയും. മുഖ്യമന്ത്രി ഒരു ലക്ഷം മാത്രമേ നൽകിയുള്ളൂ എന്ന വിമർശനമൊക്കെ ശക്തമായിരുന്നു. എന്നാൽ ഇപ്പോൾ ഇതാ മുഖ്യമന്ത്രി പിണറായി വിജയന് ഇരട്ട പ്രഹരമേൽപ്പിച്ച് ഗവർണറുടെ നിർണായക നീക്കം.
ഗവർണർ 5 ലക്ഷം രൂപയാണ് ദുരിതാശ്വാസനിധിയിലേക്ക് നൽകിയിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഒരു ലക്ഷം മാത്രമാണ് നൽകിയിരിക്കുന്നത്. മന്ത്രിമാർ നൽകുന്ന ഒരു ലക്ഷം രൂപ കൂടാതെ 2 ലക്ഷം രൂപ കൂടി മന്ത്രി ആർ.ബിന്ദു നൽകി. ഐടിജീവനക്കാരുടെ ക്ഷേമ സംഘടനയായ ‘പ്രതിധ്വനി’ ദുരിതബാധിതർക്കു സർക്കാരിന്റെ പുനരധിവാസ പദ്ധതിയുമായി ചേർന്നു 2 വീടുകൾ നിർമിച്ചു നൽകും.
വയനാട്ടിൽ നഷ്ടപരിഹാരത്തിനും പുനരധിവാസത്തിനുമായി സർക്കാരിനു വേണ്ടത് 1,000 കോടിയോളം രൂപ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലൂടെയും സാലറി ചാലഞ്ചിലൂടെയും പ്രതീക്ഷിക്കുന്നത് 500 കോടി. ബാക്കി 500 കോടി കേന്ദ്ര സഹായം ഉറപ്പില്ലാത്തതിനാൽ ബജറ്റിൽനിന്നു തന്നെ കണ്ടെത്താനാണ് ആലോചന. വയനാട് സമഗ്ര പാക്കേജിനു വേറെ പണം കണ്ടെത്തണം.
https://www.facebook.com/Malayalivartha


























