വെള്ളാപ്പള്ളി നടേശനെ സി പി എം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ പിടിച്ച് അകത്തിടുമോ?..കോടതി ഉത്തരവ് ലംഘിച്ച കേസില്‍ വെള്ളാപ്പള്ളി നടേശനെതിരെ അറസ്റ്റ് വാറണ്ട്...നിയമം നിയമത്തിന്റെ വഴിക്ക് പോകാൻ സി പി. എമ്മും സർക്കാരും...

വെള്ളാപ്പള്ളി നടേശനെ സി പി എം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ പിടിച്ച് അകത്തിടുമോ?കോടതി ഉത്തരവ് ലംഘിച്ച കേസില്‍ വെള്ളാപ്പള്ളി നടേശനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച സാഹചര്യത്തിലാണ് നിയമം നിയമത്തിന്റെ വഴിക്ക് പോകാൻ സി പി. എമ്മും സർക്കാരും തീരുമാനിച്ചത്.കേരള യൂണിവേഴ്‌സിറ്റി അപ്പലേറ്റ് ട്രൈബൂണല്‍ ജഡ്ജി ജോസ് എന്‍ സിറിലിന്‍റേതാണ് ഉത്തരവ്. എസ് എന്‍ ട്രസ്റ്റിന് കീഴിലുള്ള നെടുങ്കണ്ടം ട്രൈനിംഗ് കോളജിലെ മലയാള വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോ. ആര്‍ പ്രവീണിനെ വ്യക്തമായ കാരണമില്ലാതെ മാനേജമെന്റ് സസ്പെൻഡ് ചെയ്തിരുന്നു. ഉത്തരവ് റദ്ദ് ചെയ്ത് പ്രവീണിനെ തിരിച്ചെടുക്കണമെന്ന കോടതി ഉത്തരവ് നടപ്പിലാത്തത്തിനെ തുടർന്നാണ് നടപടി.
കോടതി ഉത്തരവ് നിലനില്‍ക്കെ തന്നെ പ്രവീണിനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടുകയും ചെയ്തിരുന്നു. ഇതിനെതിരെ പ്രവീണ്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. കോടതി ഉത്തരവ് പാലിക്കാതിരുന്നതിന് ക്ഷമാപണം പോലും നടത്താന്‍ തയ്യാറായില്ലെന്നു കോടതി ഉത്തരവിൽ പറയുന്നു. എസ് എൻ ട്രസ്റ്റ് മാനേജർ എന്ന നിലയ്‌ക്കാണ് വെള്ളാപ്പള്ളി നടേശനെതിരെ നടപടി.ഈ മാസം 19ന് വെള്ളാപ്പള്ളി നടേശനെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരം ജില്ലാ കോടതി മൂന്നിൽ ഹാജരാക്കണമെന്നാണ് ഉത്തരവ്. കൂടാതെ പരാതിക്കാരനുണ്ടായ മാനസിക ബുദ്ധിമുട്ടുകള്‍ക്ക് നാലാഴ്ചക്കകം അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.വെള്ളാപ്പള്ളി ഞ്ഞെട്ടി പോയ ഉത്തരവായിരുന്നു ഇത്. ലോകസഭാ തിരഞ്ഞടുപ്പിന് ശേഷം സി പി എമ്മുമായി ഉടക്കി നിൽക്കുന്ന വെള്ളാപ്പള്ളിയെ വലയിലാക്കാൻ പാർട്ടി ശ്രമിച്ചു വരുമ്പോഴാണ് തേടിയ വള്ളി കാലിൽ ചുറ്റിയെന്ന മട്ടിൽ കോടതി ഉത്തരവ് എത്തിയത്.
ഇനി വെള്ളാപ്പള്ളിയെ സിപി എം ചിക്കൻ ഗ്രിൽ ചെയ്യുന്നത് പോലെ ശരിയാക്കും..ലോകസഭാ തെരഞ്ഞടുപ്പിൽ സി പി എമ്മിനെ തോൽപ്പിച്ച ഒരു പ്രധാന ഘടകം ഈഴവ വോട്ടുകളുടെ ചോർച്ചയാണെന്ന് പാർട്ടിക്കറിയാം. അതിനാൽ ഈഴവ മേഖലകളിൽ വോട്ടുറപ്പിക്കാനാണ് പാർട്ടി ശ്രമിക്കുന്നത്. എസ്.എൻ.ഡി പി യെ ഇല്ലാതാക്കി ഈ ഴവർക്കിടയിൽ വോട്ടു പിടിക്കുകയാണ് ലക്ഷ്യം. വെള്ളാപ്പള്ളിയെ നശിപ്പിക്കാനാണ് സി പി എം തീരുമാനം. എം.വി. ഗോവിന്ദനാണ് ഇത്തരം ഒരു നീക്കത്തിന് ചുക്കാൻ പിടിക്കുന്നത്. മുഹമ്മ മേഖലയിൽ കഴിഞ്ഞ ദിവസം നടന്ന ശാഖാ ഭരണ സമിതി തെരഞ്ഞടുപ്പിൽ നിലവിലുള്ള പാനലിനെതിരെ സി പി എം പ്രവർത്തകർ മത്സരിച്ച പാനൽ വിജയിച്ചു. എന്നാൽ ഇത്തരം ഒരു നീക്കം പാർട്ടി നടത്തുന്നില്ലെന്നാണ് സ്വയം പറയുന്നത്. എന്നാൽ കാര്യത്തിലേക്ക് കടക്കുമ്പോൾ സി പി എം, യോഗത്തിനെതിരെ ഗോളടിച്ച് മുന്നേറുകയാണ്. വെള്ളാപ്പള്ളിയുടെ സ്വന്തം കണിച്ചുകുളങ്ങര യൂണിയന് കീഴിലുള്ള ചാരമംഗലം 539 -ാം നമ്പർ ശാഖയിലാണ് സി പി എം പാനൽ വിജയിച്ചത്.
സി പി എം പാനൽ വന്നതോടെ ഔദ്യോഗിക പക്ഷം പാനൽ പിൻവലിക്കുകയും സി പി എം പാനലിനെ വിജയിക്കാൻ അനുവദിക്കുകയും ചെയ്തു. റാവു എന്നയാളാണ് സി പി എം പാനലിലെ പ്രസിഡന്റ്. കളിച്ചുകുളങ്ങരയിൽ തന്നെ സി പി എം കളമുറപ്പിച്ചത് വെള്ളാപ്പള്ളിക്കുള്ള മറുപടിയാണ്. ഇതിനിടയിലാണ് വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കം സജീവമായത്. വെള്ളാപ്പള്ളിയെ പ്രകോപിപ്പിക്കേണ്ട എന്ന നിലപാടാണ് പിണറായിക്കുള്ളത്. എന്നാൽ ഇതിനോട് പാർട്ടി സെക്രട്ടറി യോജിക്കുന്നില്ല. അടിക്ക് അടി എന്നതാണ് അദ്ദേഹത്തിന്റെ രീതി.കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായി നൽകിയ സഹായം ചരിത്രത്തിന്റെ ഭാഗമാണ്. തുഷാറിന്റെ പിതാവ് വെള്ളാപ്പള്ളി നടേശനെതിരെ കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. നീക്കം നടത്തിയത്..
കേരള കോൺഗ്രസ് എം സ്ഥാനാർത്ഥിയായിരുന്നു ചാഴികാടൻ. കേരള കോൺഗ്രസ്സ് സ്ഥാനാർഥിക്ക് കിട്ടേണ്ടിയിരുന്ന ഈഴവ വോട്ടുകൾ ഇല്ലാതാക്കി ഇടതു മുനണിയെ തന്നെ പ്രതിസന്ധിയിലാക്കിയ വെള്ളാപ്പള്ളിയെ രക്ഷിക്കാനാണ് പിണറായി അരയും തലയും മുറുക്കി രംഗത്തിറങ്ങിയത്. കോട്ടയം പാർലമെന്റിലെ വൈക്കം, കടുത്തുരുത്തി മണ്ഡലങ്ങളിൽ ഈഴവ വോട്ടുകൾ നിർണായകമാണ്.മൈക്രോ ഫിനാൻസ് കേസിൽ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടത് ഇലക്ഷൻ കാലത്താണ്. വെള്ളാപ്പള്ളി നടേശനെതിരായ കേസിലാണ് തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയുടെതാണ് ഉത്തരവ്. അന്വേഷണം പൂർത്തിയാക്കി മൂന്ന് മാസത്തിനകം റിപ്പോർട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. അഴിമതി നടന്നിട്ടില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളി കോടതി.
എസ്.എൻ.ഡി.പി യൂണിയൻ ശാഖകള്‍ വഴി നടത്തിയ മൈക്രോഫിനാൻസ് തട്ടിപ്പില്‍ 15 കോടിയിലധികം കോടിയുടെ ക്രമക്കേട് നടന്നുവെന്നായിരുന്നു വിഎസിന്റെ പരാതി. പിന്നോക്ക ക്ഷേമ കോർപ്പറേഷനിൽ നിന്നെടുത്ത വായ്പ വലിയ പലിശ നിരക്കിൽ താഴേക്ക് നൽകി തട്ടിപ്പ് നടത്തിയെന്നും പരാതിയിൽ ചൂണ്ടികാട്ടിയിരുന്നു. പ്രാഥമിക അന്വേഷണം നടത്തി ക്രമക്കേട് കണ്ടെത്തിയ വിജിലൻസ് വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി കേസെടുത്തു. സംസ്ഥാനത്തുടനീളം 124 കേസുകളാണ് വിജിലൻസ് അന്വേഷിച്ചത്.ഹൈക്കോടതി നിർദ്ദേശ പ്രകാരം എറണാകുളം റെയ്ഞ്ച് എസ്പി ഹിമേന്ദ്രനാഥാണ് അന്വേഷണങ്ങള്‍ ഏകോപിച്ചത്. വിജിലൻസ് അന്വേഷിച്ചതിൽ അഞ്ച് കേസുകളാണ് എഴുതി തളളാൻ തീരുമാനിച്ചത്. മൈക്രോ ഫിനാൻസ് വായ്പകളായി നൽകിയ പണം സർക്കാരിലേക്ക് തിരികെ അടച്ചുവെന്നും താഴേത്തട്ടിലേക്ക് പണം നൽകിയതിൽ ക്രമക്കേട് കണ്ടെത്താനായിട്ടില്ലെന്നുമാണ് വിജിലൻസിന്റെ ഇപ്പോഴത്തെ കണ്ടെത്തൽ. 54 കേസിലും അന്വേഷണം അന്തിമഘട്ടത്തിലാണ്.
അന്വേഷണം നടക്കുന്നതിനിടെ എല്ലാ ശാഖകളിൽ നിന്നും പണം തിരികെ അടച്ചു വിജിലൻസ് അന്വേഷണത്തിൽ നിന്നും തലയൂരിയിരുന്നു. സാമ്പത്തിക നഷ്ടം വന്നില്ലെന്ന് ചൂണ്ടികാട്ടി ഇതോടെ വിജിലൻസും പിന്നോട്ടുപോയി. അന്വേഷണം അവസാനിപ്പിച്ച നൽകിയ റിപ്പോർട്ടിൽ പരാതിയുണ്ടെങ്കിൽ അറിയിക്കാൻ ആവശ്യപ്പെട്ട് വി.എസിന് തൃശൂർ വിജിലൻസ് കോടതി നോട്ടീസ് നൽകി. മൈക്രോ ഫിൻൻസ് നടത്തിപ്പിന്റെ കോ-ഓഡിനേറ്ററായിരുന്ന മഹേശൻ അന്വേഷണത്തിനിടെ ആത്മഹത്യ ചെയ്തിരുന്നു. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെടുത്തി ആത്മഹത്യക്ക് പിന്നിൽ വെളളപ്പള്ളിക്കും തുഷാറിനുമെതിരെ ആക്ഷേപമുയർന്നിരുന്നു. ഈ ആത്മഹത്യ കേസ് ഇപ്പോള്‍ ക്രൈം ബ്രാഞ്ച് അന്വേഷിക്കുകയാണ്.മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസിൽ വിഎസ് അച്യുതാനന്ദന് വേണ്ടി മകൻ കോടതിയിൽ ഹാജരായിയിരുന്നു.ഇതേ മകനെ ഉപയോഗിച്ച് കേസിൽ നിന്നും തലയൂരാനാണ് പിണറായി ഉൾപ്പെടെയുള്ള ഉന്നത നേതാക്കളുടെ ശ്രമം.
കഴിഞ്ഞ സിറ്റിംഗിൽ വി എസിന്റെ മകൻ അരുൺ കുമാർ കോടതിയിൽ ഹാജരായി തന്റെ പിതാവ് രോഗാതുരനാണെന്ന് അറിയിച്ചിരുന്നു. കേസുമായി മുന്നോട്ടു പോകാൻ താൽപ്പര്യമില്ലെന്ന മട്ടിലാണ് അരുൺ കുമാർ സംസാരിച്ചത്. ഇത് സി പി എം നേതാക്കളുടെ സമ്മർദ്ദത്തെ തുടർന്നായിരുന്നു. എന്നാൽ കേസുമായി മുന്നോട്ട് പോകാനാണ് കോടതി തീരുമാനിച്ചത്. വി എസിന്റെ പ്രഖ്യാപിത ശത്രുവാണ് വെള്ളാപ്പള്ളി.വി.എസിന് തീരെ ശരീര സുഖമില്ലാത്ത സാഹചര്യത്തിൽ കേസ് തള്ളി പോകുമെന്നാണ് വെള്ളാപ്പള്ളി കരുതിയത്. എന്നാൽ കോടതി കർശന നിലപാട് സ്വീകരിക്കുകയായിരുന്നു. ഇത് പിണറായി പ്രതീക്ഷിച്ചില്ല. പിണറായിയും വെള്ളാപ്പള്ളിയുമായി സുശക്തമായ ബന്ധം നിലനിൽക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് വിജിലൻസ് കേസുകൾ അട്ടിമറിച്ചത്.
വിജിലൻസ് ഭരിക്കുന്ന പിണറായി പറയുന്ന മാതൃകയിൽ മാത്രമാണ് ഉദ്യോഗസ്ഥർ പെരുമാറുക. വലിയ രാഷ്ട്രീയ പ്രാധാന്യമുള്ള കേസായതിനാൽ സർക്കാരിന്റെ നിരീക്ഷണത്തിലാണ് അന്വേഷണം നടക്കുന്നത്.ശബരിമല യുവതീ പ്രവേശന വിധി വന്നതിന് പിന്നാലെയുണ്ടായ വൻ എതിർപ്പുകളെ നേരിടാനായിരുന്നു സർക്കാർ മുൻകയ്യെടുത്ത് നവോത്ഥാന സമിതി ഉണ്ടാക്കിയത്.ഇതിന്റെ നേതൃത്വത്തിൽ വെള്ളാപള്ളി ഉണ്ടായിരുന്നു. വനിതാമതിലടക്കം തീർത്ത് മുന്നോട്ട് പോയ സമിതി പിന്നെ നിർജ്ജീവമായി.എക്കാലവും വെള്ളാപ്പള്ളിയെ സഹായിക്കുന്ന നിലപാടാണ് പിണറായി സ്വീകരിച്ചിട്ടുള്ളത്. വെള്ളാപ്പള്ളിക്ക് ഡിലിറ്റ് നൽകാൻ പോലും പിണറായി തീരമാനിച്ചിരുന്നു. കാന്തപുരത്തിനും വെള്ളാപ്പള്ളി നടേശനും ഡിലിറ്റ് നൽകാനുള്ള നീക്കം ഗവർണറാണ് പൊളിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളാപ്പള്ളിക്ക് വേണ്ടിയും മന്ത്രി മുഹമ്മദ് റിയാസ് കാന്തപുരത്തിന് വേണ്ടിയും സർവകലാശാലാ ഉന്നതരോട് ശുപാർശ ചെയ്തെന്നാണ് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണറെ അറിയിച്ചത്. ഇത് വിവാദമായപ്പോൾ കാന്തപുരം ഡിലിറ്റ് വേണ്ടെന്ന് പ്രഖ്യാപിച്ചു.കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർക്കും വെള്ളാപ്പള്ളി നടേശനും ഡി ലിറ്റ് നല്കാനുള്ള കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ നീക്കത്തിനെതിരെ ഗവർണർക്ക് പരാതി ലഭിച്ചതോടെയാണ് ആരിഫ് മുഹമ്മദ് ഖാൻ വർധിത വീര്യത്തോടെ രംഗത്തിറങ്ങിയത്.രാഷ്ട്രപതിക്ക് പോലും ഡിലിറ്റ് ബിരുദം നൽകുവാൻ വിസമ്മതിച്ചിരിക്കുമ്പോഴാണ് കാലിക്കറ്റ് സർവകലാശാല ഇവർ രണ്ടു പേർക്കും ഡിലിറ്റ് ബിരുദം നൽകി ആദരിക്കുവാനുള്ള പ്രമേയം അനുഭാവപൂർവ്വം പരിഗണിച്ചത്.
ജാതിമത പ്രീണനത്തിന്റെ ഭാഗമായി ഇടതുപക്ഷ സർക്കാരിൻറെ നിർദ്ദേശാനുസരണമാണ് പ്രമേയം അവതരിപ്പിക്കുവാൻ അപ്രധാനിയായ ഒരു സിൻഡിക്കേറ്റ് അംഗത്തിന് വൈസ് ചാൻസിലർ അനുമതി നൽകിയതെന്ന് പരാതിയിൽ ആരോപിച്ചു. സർവകലാശാലയെ ഉപയോഗിച്ച് സമുദായങ്ങളെ കൂടെ നിർത്തുവാനുള്ള രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമാണ് ഡോക്ടറേറ്റ് നൽകാനുള്ള കാലിക്കറ്റിന്റെ തീരുമാനം. സർവകലാശാലകൾ ഓണററി ഡോക്ടറേറ്റ് ബിരുദം നൽകിയിട്ടുള്ളവരുടെ സംഭാവനകൾ പരിശോധിച്ച ശേഷം, ഇവർ രണ്ടുപേരും സാംസ്‌കാരിക - വൈജ്ഞാനിക മേഖലകൾക്ക് നൽകിയിട്ടുള്ള സംഭാവനകൾ വ്യക്തമാക്കുവാൻ കാലിക്കറ്റ് സർവ്വകലാശാല തയ്യാറാ വണമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആവശ്യപ്പെട്ടു.
രാഷ്ട്രപതിയായിരിക്കെ രാംനാഥ് കോവിന്ദിന് ഡിലിറ്റ് നൽകണമെന്ന് ഗവർണർ കേരള സർവകലാശാലയോട് ആവശ്യപെട്ടിരുന്നു.എന്നാൽ സർവകലാശാല അത് നിരസിച്ചു.ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലര്‍ നിയമന വിവാദത്തിൽ മുൻ മന്ത്രി കെടി ജലീലിനെതിരെ വിവാദ വെളിപ്പെടുത്തലുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത് വന്നപ്പോഴും പിണറായി ഇടപെട്ടു.
മുസ്ലീം വിഭാഗത്തിൽ നിന്ന് ഒരാളെ വിസി ആക്കണമെന്നത് ആവശ്യമായിരുന്നു എന്ന് ജലീൽ നേരിട്ട് പറഞ്ഞു എന്നാണ് വെള്ളാപ്പള്ളി വെളിപ്പെടുത്തിയത്. ശ്രീ നാരായണ ഗുരു ഓപ്പൺ സര്‍വ്വകലാശാല വിസി ആയി മുബാറക്ക് പാഷയെ നിയമിച്ചതിനെതിരെ കടുത്ത പ്രതിഷേധവും അമര്‍ഷവുമാണ് സര്‍ക്കാരിനെതിരെ വെള്ളാപ്പള്ളിക്ക് ഉണ്ടായിരുന്നത്.
എന്നാൽ പിണറായി പറഞ്ഞതോടെ വെള്ളാപ്പള്ളി പിൻമാറി.കോട്ടയത്ത് തുഷാറിനെ മത്സരിപ്പിക്കാൻ നടേശൻ തീരമാനിച്ചപ്പോൾ പിണറായിക്ക് എതിർക്കാമായിരുന്നു. സി പി എം മത്സരിക്കുന്ന ആലപുഴയിലോ പത്തനംതിട്ടയിലോ ഇങ്ങനെ സംഭവിച്ചിരുന്നെങ്കിൽ പിണറായി എതിർക്കുമായിരുന്നു. കോട്ടയം ഘടകകക്ഷിയുടെ സീറ്റായതിനാലാണ് പിണറായി പ്രതികരിക്കാതിരുന്നത്. സി പി ഐയുടെ സീറ്റുകളിലും സി പി.എം ഇത്തരം തൊഴുത്തിൽകുത്ത് നടത്തിയിരുന്നു. പ്രതികരിക്കാൻ സി പി ഐക്ക് കഴിയാത്തതിനാൽ ഒന്നും സംഭവിച്ചില്ല. എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയായിരുന്ന കെ കെ മഹേശന്റെ ആത്മഹത്യയിൽ വെള്ളാപ്പള്ളി നടേശനെ പ്രതിചേർക്കാൻ ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു എന്നാൽ സ്വന്തം സർക്കാർ അദ്ദേഹത്തെ ഒന്നും ചെയ്തില്ല.
വെള്ളാപ്പള്ളി നടേശന്റെ മകൻ തുഷാർ വെള്ളാപ്പള്ളി, മാനേജർ കെ എല്‍ അശോകൻ എന്നിവരെയും പ്രതി പട്ടികയിൽ ചേർക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു. മൂന്നുപേർക്കും എതിരെ ആത്മഹത്യാ കുറ്റമാണ് ചുമത്തുക. മഹേശൻ ആത്മഹത്യാ കുറിപ്പിൽ ഇവരുടെ പേരുകൾ പരാമർശിച്ചിരുന്നു. 2020 ജൂലൈയിലാണ് കണിച്ചുകുളങ്ങരയിലെ എസ്എൻഡിപി ഓഫീസിനകത്ത് മഹേശനെ മരിച്ച നിലയിൽ കണ്ടെത്തിയത് . അന്വേഷണത്തിൽ ആത്മഹത്യ തന്നെയാണെന്ന് കണ്ടെത്തിയിരുന്നു . വെള്ളാപ്പള്ളിക്കും ക്രൈം ബ്രാഞ്ച് മേധാവിക്കും പ്രത്യേകമായി കത്തെഴുതി അവ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിനുശേഷം ആയിരുന്നു ആത്മഹത്യ.
മൈക്രോ ഫിനാൻസ് കേസുമായി ബന്ധപ്പെട്ട് മഹേശനെതിരെ സാമ്പത്തിക ക്രമക്കേട് അടക്കമുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു.കേസിൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിന് ഹാജരായ പിന്നാലെയായിരുന്നു അദ്ദേഹം ആത്മഹത്യ ചെയ്തത്. മൈക്രോ തട്ടിപ്പ് തന്റെ തലയിലാവും എന്ന് മനസിലാക്കിയപ്പോഴാണ് മഹേശൻ ആത്മഹത്യ ചെയ്തത്. വെള്ളാപ്പള്ളി നടേശൻ ഇത്തരത്തിൽ തന്ത്രപരമായി കളിക്കുകയായിരുന്നു. മഹേശന്റെ മരണത്തിൽ വെള്ളാപ്പള്ളി അകത്താകേണ്ടതായിരുന്നു. പിണറായി സഹായിച്ചത് കൊണ്ട് അത് സംഭവിച്ചില്ല.
വെള്ളാപ്പള്ളി നടേശനെതിരെ കോടതി ഉത്തരവ് ഉണ്ടായെങ്കിലും കോടതിക്ക് നേരിട്ട് അന്വേഷിക്കാൻ കഴിയില്ല. വിജിലൻസാണ് വീണ്ടും അന്വേഷിക്കുക. വീണ്ടും അന്വേഷണം നടത്തി വെള്ളാപ്പള്ളിയെ കുറ്റവിമുക്തനാക്കിയാൽ പിണറായിക്ക് നേട്ടം കൊയ്യാം. എന്നാൽ സ്വന്തം തട്ടകത്തിൽ വെള്ളാപ്പള്ളി കളിക്കില്ല. അതാണ് അദ്ദേഹത്തിന്റെ രീതി.ചാഴികാടനെ മനസു കൊണ്ട് ഇഷ്ടമായിരുന്നില്ല പിണറായിക്ക്. കോട്ടയം പാർലെമെന്റ് ഇലക്ഷനിൽ നിന്നും മന്ത്രി വാസവൻ മാറി നിന്നതും തന്ത്രത്തിന്റെ ഭാഗമാണ്. എന്നാൽ ഇനി പിണറായി - വെള്ളാപ്പള്ളി കളി വിജയിക്കില്ലെന്നാണ് എം വി. ഗോവിന്ദൻ പറഞ്ഞു വയ്ക്കുന്നത്. വെള്ളാപ്പള്ളിയുടെ തന്ത്രങ്ങൾ പാർട്ടിയിൽ വിലപ്പോവില്ലെന്നാണ് എം.വി ഗോവിന്ദന്റെ നിലപാട്.
പിണറായിയല്ല യച്ചൂരി എതിർത്താലും വെള്ളാപ്പള്ളിയോട് ഗോവിന്ദൻ പൊറുക്കില്ല. അതാണ് ഇപ്പോൾ കേരളം കണ്ടു കൊണ്ടിരിക്കുന്നത്. അതിനാൽ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്യാനാണ് എം.വി. ഗോവിന്ദന്റെ നീക്കം. പകരം വീട്ടുന്ന എം.വി. ഗോവിന്ദന്റെ രീതിയാണ് കേരളം കാണാൻ പോകുന്നത്. വെള്ളാപ്പള്ളിക്ക് എന്തു സംഭവിച്ചാലും അത്ഭുതപ്പെടാനില്ല.കാരണം അതാണ് സി പി എമ്മിന്റെ തനത് രീതി.
https://www.facebook.com/Malayalivartha


























