മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കാൻ വേണ്ടത് 1400 കോടി; ജല ബോംബായി മുല്ലപ്പെരിയാർ തലയ്ക്ക് മുകളിൽ...

അണക്കെട്ട് പൊട്ടും, എന്നാൽ പൊട്ടില്ല... ഈ വാദം കേട്ട് തുടങ്ങിയിട്ട് തന്നെ വർഷങ്ങളായി. മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാണെന്ന് സ്ഥാപിക്കാന്‍ തമിഴ്‌നാട് ഉന്നയിക്കുന്ന വാദങ്ങളും അതിനുള്ള കേരളത്തിന്റെ മറുപടിയും നമ്മൾ കേട്ട് കഴിഞ്ഞു. ഒരുപാട് പ്രത്യേകതയുള്ള മുല്ലപ്പെരിയാറിനെ മറ്റ് അണക്കെട്ടുകളുമായി താരതമ്യം ചെയ്യുന്നത് തന്നെ വിഡ്ഢിത്തമാണ്. കേവലം 50 വർഷത്തെ ആയുസ്സ് മാത്രം പ്രതീക്ഷിച്ചു നിർമ്മിച്ച ഡാം 129വർഷങ്ങൾ പിന്നിട്ട് കേരളത്തെ ഒന്നാകെ ഇല്ലാതാക്കാൻ തക്ക പ്രഹരശേഷിയുള്ള ജല ബോംബായി നിൽക്കുകയാണ്. കേരളത്തെ സംബന്ധിച്ച ആശങ്ക കാലാവധി കഴിഞ്ഞ അണക്കെട്ടിന്റെ താഴത്തെ പ്രദേശത്ത് താമസിക്കുന്ന അഞ്ച് ലക്ഷം ജനങ്ങളാണ്.
മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കാൻ കുറഞ്ഞത് 1400 കോടി രൂപ വേണ്ടി വരുമെന്ന് ജലസേചന വകുപ്പ് പറയുന്നത്. ഇപ്പോഴുള്ള അണക്കെട്ടിൽ നിന്ന് 366 മീറ്റർ താഴെയാണ് പുതിയ ഡാമിനായി കേരളം സ്ഥലം കണ്ടെത്തിയിരിക്കുന്നത്. പദ്ധതിയുടെ വിശദ പ്രോജക്ട് റിപ്പോർട്ടിന്റെ (ഡിപിആർ) കരട് തയാറായി. അന്തിമറിപ്പോർട്ട് ഈ മാസം അവസാനം സർക്കാരിനു കൈമാറും. രണ്ടാം തവണയാണ് സംസ്ഥാന സർക്കാർ ഡിപിആർ തയാറാക്കുന്നത്. 2011ലെ ആദ്യ റിപ്പോർട്ടിൽ ചെലവ് 600 കോടിയാണു കണക്കാക്കിയത്. തമിഴ്നാട് അനുമതി നൽകിയാൽ അഞ്ചുമുതൽ എട്ടു വരെ കൊല്ലം കൊണ്ട് പുതിയ ഡാം നിർമിക്കാമെന്നാണ് പ്രതീക്ഷ. പക്ഷേ പുതിയ അണക്കെട്ടിനെ ശക്തമായി എതിർക്കുന്ന നിലപാടാണ് തുടക്കം മുതൽ തമിഴ്നാടിന്റേത്.
കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 131.75 അടി വരെ ഉയർന്നെങ്കിലും ഇന്നലെ രാവിലെ 131.4 അടിയായി കുറഞ്ഞു. 136 അടിയിലെത്തുമ്പോൾ തമിഴ്നാട് സ്പിൽവേ ഷട്ടറുകൾ തുറക്കും. ഡാമിന്റെ അനുവദനീയ സംഭരണ ശേഷി 142 അടിയും പരമാവധി ശേഷി 152 അടിയുമാണ്. ജലനിരപ്പ് 137 അടി പിന്നിട്ടെന്നു വരെ ചിലർ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയെന്നും എന്നാൽ ആശങ്ക വേണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
പുതിയ അണക്കെട്ട് നിർമ്മിക്കാമെന്ന് കേരളം പറയുമ്പോൾ, തമിഴ്‌നാട് ഇടയുന്നതിന് കാരണമുണ്ട്. ലോകത്തെ പഴക്കമേറിയതും ഏറ്റവും ഉയരമുള്ളതുമായ ഗ്രാവിറ്റി ഡാമാണിത്. ബ്രിട്ടീഷ് ഭരണകാലത്ത് 1887 ൽ നിർമ്മാണം ആരംഭിക്കുകയും 1896 ൽ പൂർത്തിയാവുകയും ചെയ്ത ഡാം വിശാഖം തിരുനാൾ മഹാരാജാവിനെ സമ്മർദ്ദത്തിൽ ആക്കി തമിഴ്നാടിന് വേണ്ടി ബ്രിട്ടീഷുകാർ നിർമ്മിച്ചതാണ്. തമിഴ്നാടിന്റെ വരൾച്ച ഇല്ലാതാക്കാൻ വേണ്ടിയാണ് ഈ ഡാം നിർമ്മിച്ചത്. മുല്ലയാറും പെരിയാറും സംഗമിച്ച് ഒറ്റ നദിയായി തീരുന്നു. ഈ നദിയിൽ ഡാം കെട്ടി വൈഗ നദിയിലേക്ക് ഒഴുക്കി വിടാൻ ആയിരുന്നു പ്ലാൻ.
മുല്ലപ്പെരിയാറിൽ അണക്കെട്ട് നിർമ്മിക്കാനും ജലം സംഭരിക്കാനും ടണൽ വഴി വെള്ളം കൊണ്ട് പോകാനുമായി 8000 ഏക്കർ വനഭൂമി പാട്ടക്കരാർ അനുസരിച്ചു കേരളം തമിഴ് നാടിന് വിട്ടു കൊടുത്തു. 999 വർഷത്തേക്കാണ് കരാർ ഒപ്പിട്ടത്. നിരാശനായ വിശാഖം തിരുനാൾ മഹാരാജാവ് തന്റെ ഹൃദയ രക്തം കൊണ്ടാണ് ആകരാറിൽ ഒപ്പിട്ടത് എന്നാണ് പിന്നീട് രേഖപെടുത്തിയത്. ബ്രിട്ടീഷ്കാരനായ എഞ്ചിനീയർ ക്യാപ്റ്റൻ ജോൺ പെനിക്യുക്ക് ആണ് നിർമ്മാണ മേൽനോട്ടം വഹിച്ചത്. പിൻകാലത്ത് ഡാമിന്റെ സമീപം പെനിക്യുക്കിന്റെ പ്രതിമ സ്ഥാപിച്ചു.
അക്കാലത്ത് ഇന്ത്യയിൽ സിമന്റ് ഫാക്ടറികളോ സിമന്റിന്റെ ഉപയോഗമോ ഇല്ലായിരുന്നു. മണലും കുമ്മായവും ചേർത്തസുർക്കി എന്ന മിശ്രിതമാണ് ഡാം നിർമാണത്തിന് ഉപയോഗിച്ചത്. കരിങ്കല്ലും സുർക്കി മിശ്രിതവും മാത്രം ഉപയോഗിച്ചു നിർമ്മിച്ച ഏറ്റവും വലിയ ഡാം ആണ് മുല്ലപ്പെരിയാർ. മുല്ലപ്പെരിയാർ ഡാമിന് മൂന്ന് ഭാഗങ്ങൾ ഉണ്ട്. പ്രധാന ഡാമിന് 1200 അടി നീളമുണ്ട്. ഇരു വശങ്ങളിലായി സ്പിൽവേയുംബേബി ഡാംമുമുണ്ട് . 2018 ലെ പ്രളയത്തിൽ ഡാം നിറയുകയും 13 സ്പിൽവേകൾ തുറക്കുകയും ചെയ്തു. 144 അടിയായി ഡാമിലെ ജലനിരപ്പ് നിജപ്പെടുത്തിയിരുന്നു. സുപ്രിം കോടതി വരെ നീണ്ട തമിഴ്നാടിന്റെ യും കേരളത്തിന്റെയും തർക്കത്തിന് ഒടുവിൽ ജലനിരപ്പ് ഉയർത്താൻ സുപ്രിം കോടതി അനുവാദം നൽകി. അതിന് ശേഷമാണു കാട്ട് കല്ലുകളും മറ്റും ഉപയോഗിച്ഛ് ബേബി ഡാം നിർമ്മിച്ചത്. അതിനോട് ചേർന്ന് മൺകൂന കൊണ്ട് കെട്ടിഉയർത്തിയ എർത്ത് ഡാമുമുണ്ട്.
കാലപ്പഴക്കം കൊണ്ട് സുർക്കി മിശ്രിതം ഒലിച്ചു പോകുകയും ഡാമിന് വൻ ഭീഷണി ഉണ്ടാവുകയും ചെയ്തു.കൂടാതെ പരിസ്ഥിതി ലോല പ്രദേശമായ മുല്ലപെരിയാർ മേഖല ഭൂകംബബാധിത മേഖല കൂടിയാണ് . അനേകം തവണ ചെറിയ ഭൂചലനങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്. മേഘവിസ്‌പോടനം കൊണ്ടോ ,പ്രളയം കൊണ്ടോ, ബലക്ഷയം കൊണ്ടോ ഡാം തകരാൻ സാധ്യതയുണ്ടെന്ന് ജനങ്ങൾ ഭയപ്പെടുന്നു. ഡാം പൊട്ടിയാൽ അതിന്റെ ആഘാതം താങ്ങാൻ കേരളത്തിന് കഴിയില്ല . കുത്തിയൊലിച്ചു വരുന്ന വെള്ളവും വൃഷങ്ങളും തകരുന്ന കെട്ടിട അവശിഷ്ടങ്ങളും ഇടുക്കി ഡാമിൽ എത്താൻ 45 മിനിറ്റ് മതിയാകും. ജലപ്രവാഹത്തിൽ എല്ലാം നശിക്കും. ഇടുക്കി ഡാമിൽ എത്തുന്ന ഈ ജലവും മറ്റും ഡാമിന് ഉൾകൊള്ളാൻ കഴിയുന്നതിനും അപ്പുറമാണ്. ഇടുക്കി ഡാം കൂടി തകർന്നാൽ കേരളത്തിലെ 6 ജില്ലകൾ ചെളിക്കുണ്ടായി മാറും. മൂന്ന് നില കെട്ടിടത്തിന്റെ അത്ര പൊക്കത്തിൽ ചെളി നിറയും കേരളം മൂന്ന് ഭാഗമായി വിഭജിക്കപ്പെടും.
https://www.facebook.com/Malayalivartha


























