ഉച്ചഭക്ഷണ സമയത്ത് സ്കൂളിന് പുറത്ത് വച്ച് പ്ളസ് വൺ വിദ്യാർത്ഥിക്കുനേരെ വെടിയുതിർത്തത് സഹപാഠി...

സ്കൂളിന് മുന്നിൽ പ്ളസ് വൺ വിദ്യാർത്ഥിക്കുനേരെ വെടിവയ്പ്പ്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ആലപ്പുഴയിൽ സർക്കാർ സ്കൂളിന് മുന്നിലായിരുന്നു സംഭവം. സഹപാഠിയാണ് വെടിവച്ചത്. സ്കൂളിലേക്ക് എയർഗണ്ണുമായി എത്തി പ്ലസ് വൺ വിദ്യാർത്ഥി സഹപാഠിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. അസഭ്യം പറഞ്ഞതിനെച്ചൊല്ലി പ്ലസ് വൺ വിദ്യാർത്ഥികൾ തമ്മിലുണ്ടായ തർക്കത്തിനിടെയാണ് സംഭവം.
തർക്കത്തിനൊടുന്നിൽ പിന്നീട് ഉച്ചഭക്ഷണ സമയത്ത് സ്കൂളിന് പുറത്തുവച്ചാണ് വെടിവയ്പ്പുണ്ടായത്. സംഭവത്തിൽ സ്കൂളിലെ അദ്ധ്യാപകർ പരാതി നൽകിയതിനെത്തുടർന്ന് ബുധനാഴ്ച ആലപ്പുഴ സൗത്ത് പൊലീസ് വെടിയേറ്റ വിദ്യാർത്ഥിയുടെ മൊഴിയെടുത്തു.
വെടിവച്ച വിദ്യാർത്ഥിയുടെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ എയർഗണ്ണും കത്തിയും കണ്ടെടുത്തു. മറ്റ് രണ്ടു വിദ്യാർത്ഥികളും സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. മൂന്നുപേർക്കും പ്രായപൂർത്തിയാകാത്തതിനാൽ പൊലീസ് ജുവനൈൽ കോടതിക്ക് റിപ്പോർട്ട് നൽകി. കുട്ടികൾ ജുവനൈൽ കോടതിയിൽ ഹാജരാകണം. ഇവർക്ക് എവിടെനിന്നാണ് തോക്ക് കിട്ടിയതെന്ന് വ്യക്തമല്ല.
https://www.facebook.com/Malayalivartha


























