വയനാട് ദുരന്തത്തിന്റെ ആഘാതത്തിൽ നിന്നും ഇനിയും കരകയറാനായിട്ടില്ല..മോദി എന്ത് പ്രഖ്യാപിക്കും? എൽ 3 പ്രഖ്യാപിച്ചാൽ 75% തുക ലഭിക്കും, പ്രധാനമന്ത്രി ശനിയാഴ്ച എത്തും...

വയനാട് ദുരന്തത്തിന്റെ ആഘാതത്തിൽ നിന്നും ഇനിയും കരകയറാനായിട്ടില്ല നമ്മൾ ഓരോ മലയാളികൾക്കും . നഷ്ട്ടപെട്ട ജീവനുകൾക്ക് പകരമാവില്ല ഒന്നുമെന്നറിയില്ല . എന്നാലൂം വായനാടിനൊപ്പം നിന്ന് അവരെ ആദുരന്തത്തിൽ നിന്നും കരകയറ്റാനായിട്ട് നമ്മൾ പരിശ്രമിക്കുകയാണ്. എന്തൊക്കെ പറഞ്ഞാലും ഒരു ആപത്തു വന്നാൽ നമ്മൾ മലയാളികൾ ഒറ്റക്കെട്ടാണെന്ന് വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ് . ഉരുൾപൊട്ടലിൽ അമ്മമാരേ നഷ്ട്ടപ്പെട്ട് പിഞ്ചു കുഞ്ഞുങ്ങൾക്ക് പാൽ കൊടുക്കാൻ സന്നദ്ധരായി എത്തുന്ന അമ്മമാർ . അനാഥരായ കുഞ്ഞുങ്ങളെ വളർത്താൻ തയ്യാറാണെന്ന് പറഞ്ഞു വരുന്ന രക്ഷിതാക്കൾ . പണമായും വസ്ത്രമാണ് ആശ്വാസമാണ് എല്ലാം വരുന്ന എത്രയോ പച്ചയായ മനുഷ്യരെ നമ്മൾ കണ്ടു . ഈ സമയങ്ങളിൽ ഒന്നും തന്നെ നമ്മൾ ജാതിയോ മതമോ പാർട്ടിയോ ഒന്നും തന്നെ ചോദിക്കുന്നില്ല.
ദുരിത ബാധിതർക്കായുള്ള സഹായ സമാഹരണത്തിൽ ഒട്ടേറെ പ്രചരണങ്ങളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെക്കുറിച്ച് പുറത്തുവന്നത്. അപ്പോഴും സുമനസ്സുകൾ കേരളത്തെ താങ്ങിനിർത്തുമെന്ന് പ്രതിജ്ഞ ചെയ്തു. ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായ ജൂലൈ 30 മുതൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വരുന്ന ഓരോ തുകയും വയനാടിൻ്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുമെന്നാണ് മുഖ്യമന്ത്രി തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഒരു ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴിയാണ് നിയന്ത്രിക്കുന്നത്. സീനിയർ ഐഎസ് ഉദ്യോഗസ്ഥനായ ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയുടെ പേരിലുള്ള അക്കൗണ്ടിലേക്കാണ് ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകൾ വരുന്നത്. നിലവിൽ ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയായ രവീന്ദ്രകുമാർ അഗർവാൾ ആണ് ഈ ഫണ്ടിൻ്റെ ചുമതലക്കാരൻ.ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ദുരിതാശ്വാസ നിധിയിലേക്ക് വന്നത് 53 കോടിയിലധികം രൂപയാണ്.
കൃത്യമായി പറഞ്ഞാൽ ജൂലൈ 30 മുതൽ ആഗസ്റ്റ് 5 വൈകുന്നേരം 5 മണി വരെ ദുരിതാശ്വാസ നിധിയിലേക്ക് ആകെ ലഭിച്ചത് 53,98,52,942 രൂപ. സമാനതകളില്ലാത്ത ഈ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സർക്കാർ ജീവനക്കാരും അധ്യാപകരും സംഭാവന നൽകാൻ മുന്നോട്ടുവന്നിട്ടുണ്ട്. ഇത് സംബന്ധിച്ച സർക്കാർ അഭ്യർത്ഥന പൊതുവേ സ്വീകരിക്കപ്പെട്ടു. സർക്കാർ ജീവനക്കാരും പൊതുമേഖലാ സ്ഥാപനങ്ങളിലും എയ്ഡഡ് സ്‌കൂൾ കോളേജുകളിലും ജോലി ചെയ്യുന്നവരും ഇതിൽ പങ്കാളികളാവുകയാണ്. കുറഞ്ഞത് അഞ്ച് ദിവസത്തെ വേതനമെങ്കിലും സംഭാവനയായി നൽകും എന്നാണ് പൊതുവിൽ ധാരണ. അതിൽ കൂടുതൽ നൽകാൻ ആഗ്രഹിക്കുന്നവർക്ക് അങ്ങനെ നൽകാം.ഇനി എല്ലാവരും ഉറ്റു നോക്കുന്നത് ഉരുൾപൊട്ടലിൽ തകർന്ന മേപ്പാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനമാണ്.
ശനിയാഴ്ച സന്ദർശനം നടത്താനിരിക്കെ പ്രതീക്ഷയോടെ വയനാട്ടുകാർ. വയനാട് ഉരുൾപൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നു പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ലോക്സഭയിൽ ആവശ്യപ്പെട്ടതിനു പിന്നാലെയാണു പ്രധാനമന്ത്രി എത്തുന്നത്. ശനിയാഴ്ച കണ്ണൂരിൽ വിമാനമിറങ്ങുന്ന മോദി ഹെലികോപ്റ്ററിലാണു മേപ്പാടി പഞ്ചായത്തിൽ എത്തുകയെന്നാണു വിവരം.മുണ്ടക്കൈ – ചൂരൽമല ഗ്രാമങ്ങളെ മലവെള്ളം വിഴുങ്ങി ഒരാഴ്ച പിന്നിട്ടിട്ടും കേന്ദ്രമന്ത്രിസഭയിലെ മുതിർന്ന അംഗങ്ങളാരും വരാതിരുന്നതു വിമർശനങ്ങൾക്കു വഴിവച്ചിരുന്നു. കേരളത്തിൽനിന്നുള്ള കേന്ദ്ര സഹമന്ത്രിമാരായ ജോർജ് കുര്യനും സുരേഷ് ഗോപിയും മാത്രമാണു ദുരന്തബാധിത മേഖലയിൽ എത്തിയത്. ഇത്രയും വലിയ ദുരന്തമുണ്ടായിട്ടും പ്രധാനമന്ത്രി എത്താതിരുന്നതിൽ വിമർശനം ഉയരവെയാണു മോദിയുടെ സന്ദർശനം. മോദിയുടെ വരവിൽ, വയനാട് ദുരന്തത്തെ എൽ3 വിഭാഗത്തിൽ ഉൾപ്പെടുത്തുമോ, കൂടുതൽ കേന്ദ്രസഹായം കിട്ടുമോ എന്നെല്ലാമാണു കേരളം ഉറ്റുനോക്കുന്നത്.
മാത്രവുമല്ല വയനാട് ദുരന്തം എൽ3 ദുരന്തമായി പ്രഖ്യാപിക്കുമോ? എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. പ്രധാനമന്ത്രിയുടെ വരവോടെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കിൽ പുനരധിവാസത്തിന് വേണ്ട തുകയുടെ 75 ശതമാനം ദേശീയ ദുരന്ത നിവാരണ നിധിയിൽ നിന്ന് കിട്ടും. കേന്ദ്ര സഹായം കൂട്ടണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയടക്കം ലോക്സഭയിൽ ആവശ്യപ്പെട്ടിരുന്നു.ദുരന്തമുണ്ടായത് മുതൽ സൈന്യത്തെ അയച്ചതിലടക്കം കേന്ദ്രത്തിന്റെ ഇടപടെലിനെ മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ പ്രതിപക്ഷവും അഭിനന്ദിച്ചിരുന്നു.ഇനി എന്താണ് എന്താണ് എൽ3, എൽ2, എൽ1, എൽ0 വിഭാഗങ്ങൾ? ദേശീയ ദുരന്ത നിവാരണത്തിന്റെ (2005) മാർഗരേഖ പ്രകാരം ദുരന്തങ്ങളെ 4 വിഭാഗങ്ങളായാണ് തരംതിരിച്ചിരിക്കുന്നത്.
എൽ0, എൽ1, എൽ2, എൽ3 എന്നിങ്ങനെ. തദ്ദേശ ഭരണകൂടത്തിന് കൈകാര്യം ചെയ്യാൻ സാധിക്കുന്ന ചെറിയ ദുരന്തങ്ങളെയാണ് പൊതുവെ എൽ0 വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജില്ലാ തലത്തിൽ കൈകാര്യം ചെയ്യേണ്ടവ എൽ1 വിഭാഗത്തിലും സംസ്ഥാനത്തിന്റെ പങ്കാളിത്തത്തോടെ കൈകാര്യം ചെയ്യേണ്ടവ എൽ2 വിഭാഗത്തിലുമാണ്. കേന്ദ്രത്തിന്റെ പങ്കാളിത്തത്തോടെ പരിഹരിക്കേണ്ട വലിയ ദുരന്തങ്ങളാണ് എൽ3 വിഭാഗത്തിൽ വരുന്നത്. അതീവ ഗുരുതരമായ ദുരന്തത്തെയാണ് എൽ3 വിഭാഗത്തിൽ സാധാരണ ഉൾപ്പെടുത്തുക.ദേശീയ ദുരന്തം എന്ന സാങ്കേതികപദം ദേശീയ ദുരന്ത നിവാരണ മാർഗരേഖയിൽ പ്രത്യേകിച്ച് എടുത്തുപറയുന്നില്ല. അതിനാൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ പിന്നാലെ എൽ3 വിഭാഗത്തിൽ വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ ഉൾപ്പെടുത്തുമോയെന്നാണ് എല്ലാവരും നോക്കുന്നത്.
എൽ3 വിഭാഗത്തിൽ ദുരന്തത്തെ ഉൾപ്പെടുത്തണമെന്ന രീതിയിലാണ് സംസ്ഥാന സർക്കാർ നടപടികളും. ഇക്കാര്യം രേഖാമൂലം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. എൽ3 വിഭാഗത്തിൽപ്പെടുത്തിയാൽ,നടപ്പാക്കുന്ന പുനരധിവാസ പാക്കേജിൽ ദുരന്തബാധിതരെ ഉൾപ്പെടുത്തും.കേന്ദ്രവും സംസ്ഥാനവും കൈകോർത്തുള്ള വയനാട്ടിലെ ദൗത്യം തുടരുന്നതിനിടെയാണ് മോദിയുടെ സന്ദര്‍ശനം. രാജ്യത്തെ തന്നെ സമാനതകളില്ലാത്ത വലിയ ദുരന്തമുണ്ടായ വയനാട്ടിലേക്കാണ് ശനിയാഴ്ച പ്രധാനമന്ത്രിയെത്തുന്നത്.
https://www.facebook.com/Malayalivartha


























