കോട്ടയം ആർപ്പൂക്കരയും സ്കൂളിലെ ഓട്ടം മത്സരത്തിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞ് വീണു ; ഏഴാം ക്ലാസ് വിദ്യാർഥിനി മരിച്ചു

കോട്ടയം ആർപ്പൂക്കരയും സ്കൂളിലെ ഓട്ടം മത്സരത്തിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞ് വീണ് ഏഴാം ക്ലാസ് വിദ്യാർഥിനി മരിച്ചു. കോട്ടയം കരിപ്പത്തട്ട് ചേരിക്കൽ നാഗംവേലിൽ ലാൽ സി ലൂയിസിൻ്റെ മകൾ ക്രിസ്റ്റൽ ആണ് മരിച്ചത്. ആർപ്പൂക്കര സെൻ്റ് ഫിലോമിന ഗേൾസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു.
കഴിഞ്ഞ ദിവസം സ്കൂളിലെ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്നതിനിടയിലാണ് കുഴഞ്ഞ് വീണത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലെ കുട്ടികളുടെ ആശുപത്രി വെൻ്റിലേറ്ററിൽ കഴിയുമ്പോൾ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ദൃശ്യങ്ങളിലേക്ക് ;-
https://www.facebook.com/Malayalivartha


























