പന്തളം കുടശനാട് സ്വദേശിയായ പാപ്പച്ചൻ കൊല്ലത്തെ വീട്ടിൽ ഒറ്റയ്ക്ക് താസിച്ചിരുന്നത്; ഇയാള്‍ ബന്ധുക്കളുമായോ അയല്‍വാസികളുമായോ ബന്ധം പുലര്‍ത്തിയിരുന്നില്ല; എല്ലാമറിയാമായിരുന്ന ബാങ്ക് മാനേജർ മാറാൻ കെണിയൊരുക്കിയത് ഇങ്ങനെ; കൊല്ലം ആശ്രാമത്ത് വാഹനാപകടത്തിൽ 80കാരൻ മരിച്ച സംഭവം കൊലപാതകം!!!!

കൊല്ലം ആശ്രാമത്ത് വാഹനാപകടത്തിൽ 80കാരൻ മരിച്ച സംഭവത്തെ വൻ ട്വിസ്റ്റ്. ആ സംഭവം കൊലപാതകമെന്നാണ് പൊലീസ് പറയുന്നത് . കഴിഞ്ഞ മെയ് 23നായിരുന്നു ബിഎസ്എൻഎൽ റിട്ട. ഡിവിഷനൽ എൻജിനിയറായിരുന്ന പാപ്പച്ചൻ അപകടത്തിൽ മരിച്ചത്.
പാപ്പച്ചൻ ധനകാര്യ സ്ഥാപനത്തിൽ നിക്ഷേപിച്ച 76ലക്ഷം തട്ടിയെടുക്കാൻ വേണ്ടിയായിരുന്നു കൊലപാതകം . കേസിൽ ബാങ്ക് മാനേജർ സരിത,ക്വട്ടേഷൻ ഏറ്റെടുത്ത അനിമോൻ ഉൾപ്പടെ അഞ്ച് പേരെ കൊല്ലം ഈസ്റ്റ് പൊലീസ് പിടികൂടിയിട്ടുണ്ട്.
പന്തളം കുടശനാട് സ്വദേശിയായ പാപ്പച്ചൻ . കൊല്ലത്തെ വീട്ടിൽ ഒറ്റയ്ക്ക് താസിച്ചിരുന്ന ഇയാള്‍ ബന്ധുക്കളുമായോ അയല്‍വാസികളുമായോ ബന്ധം പുലര്‍ത്തിയിരുന്നില്ല. പാപ്പച്ചന്റെ സമ്പാദ്യങ്ങളെക്കുറിച്ചൊന്നും ഇവര്‍ക്കറിയില്ലായിരുന്നു. ഇക്കാര്യം ബാങ്ക് മാനേജര്‍ക്ക് ഉള്‍പ്പടെ അറിയാമായിരുന്നു. അങ്ങനെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്.
https://www.facebook.com/Malayalivartha


























