വയനാട് ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് സഹായ ഹസ്തമാകാൻ കോട്ടയം മൂലവട്ടം കടുവക്കുളത്തെ ഓട്ടോറിക്ഷാ ഡ്രൈവർമാരും; ഓട്ടോറിക്ഷ സവാരിയിലൂടെ ലഭിക്കുന്ന വരുമാനം ഡിവൈഎഫ്ഐ യുടെ 100 ഭവന നിർമ്മാണ പദ്ധതിക്ക് നൽകി ദുരിതബാധിതർക്ക് കൈതാങ്ങായി

വയനാട് ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് സഹായ ഹസ്തമാകാൻ കോട്ടയം മൂലവട്ടം കടുവക്കുളത്തെ ഓട്ടോറിക്ഷാ ഡ്രൈവർമാരും. ഇന്ന് ഓട്ടോറിക്ഷ സവാരിയിലൂടെ ലഭിക്കുന്ന വരുമാനം ഡിവൈഎഫ്ഐ യുടെ 100 ഭവന നിർമ്മാണ പദ്ധതിക്ക് നൽകിക്കൊണ്ടായിരുന്നു ഇവർ ദുരിതബാധിതർക്ക് കൈതാങ്ങാകുന്നത്.
വയനാടിന് കൈതാങ്ങാകുവാൻ ഡിവൈഎഫ്ഐ കോട്ടയം ജില്ലാ കമ്മിറ്റിക്ക് കീഴിലെ കൊല്ലാട് മേഖലയുടെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങളാണ് നടത്തുന്നത്. ഇതോടനുബന്ധിച്ചാണ് കടുവാക്കുളം ജംഗഷനിലെ 10 ഓട്ടോറിക്ഷ ഡ്രൈവർമാർ ഇന്നത്തെ വരുമാനം വയനാട് ദുരിതബാധിതർക്കായി മാറ്റിവച്ചത്.
ഈ വാഹനത്തിൻ്റെ ഇന്നത്തെ വരുമാനം വയനാട് ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് ഡിവൈഎഫ്ഐ നിർമ്മിച്ച് നൽകുന്ന വീടുകൾക്ക് വേണ്ടി എന്ന ഫ്ലക്സ് ബോർഡുകളും തൂക്കിയിരുന്നു. ഈ സന്നദ്ധ സേവന പ്രവർത്തനം മനസ്സിലാക്കി നിരവധി പേരാണ് യാത്രാക്കൂലി കണക്കാക്കാതെ കൂടുതൽ പണം നൽകിയതായും ഓട്ടോറിക്ഷ ഡ്രൈവർമാർ പറയുന്നു.
മാധവ്, വാവച്ചി , കൊച്ചൂസ്, കമല, ഗുരുവാഹിനി, കുറ്റിക്കാട്ട് അമ്മ തുടങ്ങിയ ഓട്ടോറിക്ഷകളാണ് ഇന്നത്തെ വരുമാനം വയനാട് ദുരിതബാധിതർക്കായി നൽകിയത്.. ഇതിനായി സമയം നോക്കാതെ യാതെയാണ് ജില്ലയുടെ വിവിധ പ്രദേശങ്ങളിലേക്ക് ഈ ഓട്ടോറിക്ഷകൾ സർവീസ് നടത്തിയതും.
ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി 100 വീടുകളാണ് നിർമ്മിച്ച് നൽകുവാൻ ലക്ഷ്യമിടുന്നത്.
https://www.facebook.com/Malayalivartha


























