മാലിന്യമുക്ത കേരളത്തിലേക്ക് ഇനിയും ഏറെ ദൂരം സഞ്ചരിക്കാനുണ്ട്; ആമയിഴഞ്ചാൻ തോടിലെ മാലിന്യ നിർമാർജന പ്രവർത്തനങ്ങളോടെ ഇതിനുള്ള ശ്രമങ്ങൾ തുടങ്ങുകയാണ്; മാലിന്യനിർമാർജനത്തിനായുള്ള സർക്കാർ പ്രവർത്തനങ്ങളോട് സഹകരിക്കാത്തവരെ ഒറ്റപ്പെടുത്തണമെന്ന് മന്ത്രി എം. ബി രാജേഷ്

മാലിന്യനിർമാർജനത്തിനായുള്ള സർക്കാർ പ്രവർത്തനങ്ങളോട് സഹകരിക്കാത്തവരെ ഒറ്റപ്പെടുത്തണമെന്ന് മന്ത്രി എം. ബി രാജേഷ്. മാലിന്യമുക്ത കേരളത്തിലേക്ക് ഇനിയും ഏറെ ദൂരം സഞ്ചരിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു . ആമയിഴഞ്ചാൻ തോടിലെ മാലിന്യ നിർമാർജന പ്രവർത്തനങ്ങളോടെ ഇതിനുള്ള ശ്രമങ്ങൾ തുടങ്ങുകയാണെന്നും മന്ത്രി പറഞ്ഞു.
മാലിന്യനിർമാർജന പ്രവർത്തനങ്ങളിൽ സർക്കാർ ശ്രമങ്ങളോട് സഹകരിക്കാത്തവരെ പൊതുജനങ്ങൾ ഒറ്റപ്പെടുത്തണമെന്നു മന്ത്രി പറഞ്ഞു. ആമയിഴഞ്ചാൻ തോട് ഉൾപ്പെടെയുള്ള ജലാശയങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളെ ഒറ്റക്കെട്ടായി നേരിടാനാണ് ജനകീയ സമിതികൾ രൂപീകരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ആമയിഴഞ്ചാൻ തോടിൽ നഗരസഭയുടെ നേതൃത്വത്തിൽ നടക്കുന്ന സംരക്ഷണ പ്രവർത്തനങ്ങൾക്ക് സർക്കാർ പൂർണ്ണ പിന്തുണ നൽകും. മലയാളികളുടെ സാംസ്കാരിക പ്രബുദ്ധതയ്ക്ക് ചേർന്നതല്ല മാലിന്യം വലിച്ചെറിയുന്ന സ്വഭാവമെന്നും, ആമയിഴഞ്ചാൻ തോടിൽ നിന്നും മാലിന്യ മുക്ത നവ കേരളത്തിലേക്കുള്ള പ്രവർത്തനങ്ങൾ തുടങ്ങുകയാണെന്നും മന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha


























