Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

വയനാട് വളഞ്ഞ് എസ് പി ജി, സിപിഎമ്മിന് വല്ലാത്ത കുരുപൊട്ടല്‍ ! എല്ലാം കഴിഞ്ഞിട്ട് മോദി എന്തിനാണ് കെട്ടിയെടുക്കുന്നതെന്ന് ; ദുരന്തം നടന്ന് നാലാം നാളാണ് മുഖ്യമന്ത്രി എഴുന്നള്ളിയത് സഖാക്കളെ...മോദി വന്ന് വല്ലതും കുത്തിപ്പൊക്കിയാല്‍ ദാസന്റെ 3.0 തേഞ്ഞൊട്ടും

08 AUGUST 2024 08:08 PM IST
മലയാളി വാര്‍ത്ത

പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വയനാട്ടിലേക്ക് എത്തുന്നുവെന്ന പ്രഖ്യാപനം വന്നതോടെ കുരുപൊട്ടി സിപിഎം. മോദി വന്ന് എന്ത് പ്രഖ്യാപനം നടത്തുമെന്നത് സിപിഎം ഉറ്റുനോക്കുന്നു. ദുരന്തമുഖത്ത് പിണറായി വിജയന്‍ ഉള്ളതാണ് ഒരു ധൈര്യമെന്ന് സിപിഎം സൈബര്‍ ഗ്രൂപ്പുകള്‍ ഒരുവഴിക്കൂടെ തള്ളിക്കോണ്ട് വരുവായിരുന്നു. അതിടിഞ്ഞ് വീവുമെന്ന പേടിയാണ് സഖാക്കള്‍ക്ക്. ദുരന്തം ഉണ്ടായി പിണറായി എല്ലാം നേരെയാക്കി ഇനി എന്തിനാണ് മോദി എഴുന്നള്ളുന്നതെന്ന് സൈബര്‍ ഗ്രൂപ്പുകളുടെ രോദനം. ക്രെഡിറ്റ് അടിച്ചുമാറ്റാനുള്ള വരവാണെന്നാണ് ക്യാപ്‌സൂള്‍. അതിനുള്ള മറുപടി മലയാളി തന്നെ കൊടുത്തിട്ടുണ്ട്. വരുന്നത് ബിജെപി നേതാവല്ല രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. ഈ ദുരന്തംവെച്ച് രാഷ്ട്രീയംകളിക്കാന്‍ നില്‍ക്കരുതെന്ന് മുന്നറിയിപ്പ്. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ദുരന്തം ഉണ്ടായി നാലിന്റെ അന്നാണ് വയനാട്ടില്‍ പോയത്. അതും ഏതാണ്ട് ടൂറ് പോയ പോലെ അവിടെ പോയി കൈപൊക്കി കാണിക്കുന്നു ചിരിയ്ക്കുന്നു. ഇതിലുംഭേദം പോകാതിരിക്കുന്നതായിരുന്നു. മോദി ആയാലും പിണറായി ആയാലും വയനാട്ടില്‍ രാഷ്ട്രീയം കളിക്കാന്‍ നില്‍ക്കരുത്.

ഉരുള്‍പൊട്ടലില്‍ തകര്‍ന്ന മേപ്പാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച സന്ദര്‍ശനം നടത്താനിരിക്കെ പ്രതീക്ഷയോടെ വയനാട്ടുകാര്‍. വയനാട് ഉരുള്‍പൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നു പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ ആവശ്യപ്പെട്ടതിനു പിന്നാലെയാണു പ്രധാനമന്ത്രി എത്തുന്നത്. മുണ്ടക്കൈ-ചൂരല്‍മല ഗ്രാമങ്ങളെ മലവെള്ളം വിഴുങ്ങി ഒരാഴ്ച പിന്നിട്ടിട്ടും കേന്ദ്രമന്ത്രിസഭയിലെ മുതിര്‍ന്ന അംഗങ്ങളാരും വരാതിരുന്നതു വിമര്‍ശനങ്ങള്‍ക്കു വഴിവച്ചിരുന്നു. കേരളത്തില്‍നിന്നുള്ള കേന്ദ്ര സഹമന്ത്രിമാരായ ജോര്‍ജ് കുര്യനും സുരേഷ് ഗോപിയും മാത്രമാണു ദുരന്തബാധിത മേഖലയില്‍ എത്തിയത്. ഇത്രയും വലിയ ദുരന്തമുണ്ടായിട്ടും പ്രധാനമന്ത്രി എത്താതിരുന്നതില്‍ വിമര്‍ശനം ഉയരവെയാണു മോദിയുടെ സന്ദര്‍ശനം. മോദിയുടെ വരവില്‍, വയനാട് ദുരന്തത്തെ എല്‍3 വിഭാഗത്തില്‍ ഉള്‍പ്പെടുത്തുമോ, കൂടുതല്‍ കേന്ദ്രസഹായം കിട്ടുമോ എന്നെല്ലാമാണു കേരളം ഉറ്റുനോക്കുന്നത്.

എസ്പിജി സംഘം വന്ന് വയനാട് വളഞ്ഞിട്ടുണ്ട്. മോദി എത്തുന്നതുമായി ബന്ധപ്പെട്ടുള്ള സുരക്ഷ കാര്യങ്ങള്‍ക്കും മറ്റുമാണ് എസ്പിജി സംഘം നേരത്തെ എത്തിയത.് മോദിക്ക് വയനാട്ടില്‍ വരാന്‍ പേടിയാണോ എന്നാണ് സഖാക്കളുടെ ചോദ്യം. ദാസന്‍ പിന്നെ തനിച്ചാണല്ലോ പുറത്തിറങ്ങുന്നത് അതോര്‍ക്കുമ്പോഴാ അഭിമാനം തോന്നുന്നത്. നാല്‍പ്പത് വണ്ടി പോലീസില്ലാതെ പുറത്തിറങ്ങാത്ത മനുഷ്യനാ. കുരുപൊട്ടുന്നത് മോദി വരുന്നതിനല്ല മോദി വന്നിട്ട് എന്ത് നീക്കം നടത്തും എന്നുള്ളതിലാണ്. ദുരന്ത മുന്നറിയിപ്പ് നേരത്തെ കൊടുത്തുവെന്ന് കേന്ദ്രം വ്യക്തമാക്കിയല്ലോ. ഇല്ലായെന്ന് കേരളവും. ഈ സംഭവത്തില്‍ കേന്ദ്രവും കേരളവും തമ്മില്‍ അടി നടന്നോണ്ട് ഇരിക്കുകയാണ്. പിന്നെ മുഖ്യമന്ത്രിയുടെ നെഞ്ചിടിപ്പ് കൂട്ടുന്നത്. വയനാട് ദുരന്തത്തിന്റെ കാരണം പഠിക്കാന്‍ കേന്ദ്രം ആളെ നിയോഗിക്കുമോ എന്നുള്ളതാണ്. അങ്ങനെ ഉണ്ടായാല്‍ അനധികൃത കൈയ്യേറ്റം റിസോര്‍ട്ടുകളുടെ പ്രവര്‍ത്തനം, ഹോം സ്‌റ്റേകളുടെ പ്രവര്‍ത്തനം,ടൂറിസത്തിന്റെ പേരില്‍ നടന്നിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ക്വാറികലുടെ പ്രവര്‍ത്തനം ഇതേക്കുറിച്ചെല്ലാം അന്വേഷണം നടക്കും. അത് സര്‍ക്കാരിന് എട്ടിന്റെ പണിയാണ്. ദുരന്തം ഉണ്ടാകുമെന്ന് വയനാട്ടിലെ വിദഗ്ദ സംഘം പഠനം നടത്തിയതിന്റെ റിപ്പോര്‍ട്ട് ഒരുവര്‍ഷം മുന്നേ മുഖ്യന്റെ മേശപ്പുറത്ത് എത്തിയതാണ്. സംസ്ഥാന സര്‍ക്കാര്‍ തന്നെ നിയോഗിച്ച സമിതിയാണ് ഉരുള്‍പൊട്ടല്‍ ഉണ്ടാകുമെന്ന റിപ്പോര്‍ട്ട് കൊടുത്തത്. എന്നിട്ടും സര്‍ക്കാര്‍ ഒരു നടപടിയും എടുത്തില്ല. ഈ വിവരങ്ങള്‍ കേന്ദ്രത്തിന് മുന്നില്‍ എത്തിയാല്‍ പിണറായിക്ക് പുറംപൊളിയുന്ന അടി കിട്ടും. സര്‍ക്കാര്‍ അനാസ്ഥകള്‍ കേന്ദ്രം വലിച്ച് പുറത്തിടും. ഇതോടെ പിണറായീടെ 3.0 എട്ടായി മടക്കി പോക്കറ്റിലിടാം.

ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മുണ്ടക്കൈചൂരല്‍മല പ്രദേശത്തോടുചേര്‍ന്ന മലനിരകളിലെ അനിയന്ത്രിത ടൂറിസം പ്രവര്‍ത്തനങ്ങള്‍ ഉരുള്‍പൊട്ടലിന് കാരണമാകുമെന്ന് ഒരു വര്‍ഷംമുന്‍പേ റിപ്പോര്‍ട്ട് നല്‍കി വിദഗ്ധസമിതി. തൊള്ളായിരംകണ്ടി വനമേഖലയിലെ റിസോര്‍ട്ടുകളുടെ നേതൃത്വത്തിലുള്ള ഓഫ്‌റോഡ് യാത്രകളും കള്ളാടിപ്പുഴയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നതും റോഡിലെ മണ്ണൊലിപ്പും ഉരുള്‍പൊട്ടലിന് കാരണമാകുമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. തൊള്ളായിരംകണ്ടിയില്‍നിന്ന് ഒരു കിലോമീറ്ററില്‍ത്താഴെ ആകാശദൂരമേ ഉരുള്‍പൊട്ടലിന്റെ ഉദ്ഭവസ്ഥാനത്തേക്കുള്ളൂ. പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ പാരിസ്ഥിതിക ദുര്‍ബലപ്രദേശമാണ് തൊള്ളായിരംകണ്ടിയും ചൂരല്‍മലയും വെള്ളാര്‍മലയും വെള്ളരിമലയുമൊക്കെ ചേര്‍ന്ന ചെമ്പ്രയോടുചേര്‍ന്ന മലനിരകള്‍. വംശനാശഭീഷണി നേരിടുന്ന ഒട്ടേറെ സസ്യജന്തുജീവജാലങ്ങളുടെ ആവാസവ്യവസ്ഥകൂടിയാണ്.

ഈ പ്രദേശത്തെ വനമേഖലകളോടുചേര്‍ന്ന് റിസോര്‍ട്ടുകളുടെ പ്രവര്‍ത്തനം ശക്തിപ്പെട്ടതോടെയാണ് ഹൈക്കോടതി നിര്‍ദേശപ്രകാരം പ്രത്യേകസമിതി ഇവ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. മുപ്പതോളം റിസോര്‍ട്ടുകളാണ് ഇവിടെയുള്ളത്. വാരാന്ത്യങ്ങളില്‍ 20002500 സന്ദര്‍ശകര്‍ തൊള്ളായിരംകണ്ടിയില്‍ എത്തുന്നുണ്ട്. അല്ലാത്ത ദിവസങ്ങളില്‍ 400500. ടൂറിസ്റ്റുകള്‍ക്ക് വേറിട്ട ഓഫ് റോഡ് അനുഭവം സമ്മാനിക്കാന്‍ റിസോര്‍ട്ടുകാര്‍ ഇവിടേക്കുള്ള റോഡ് പൊട്ടിത്തകര്‍ന്നനിലയില്‍ നിലനിര്‍ത്തുകയാണ്. നിരന്തരം വാഹനങ്ങള്‍ പോകുമ്പോഴുള്ള പ്രകമ്പനം മണ്ണൊലിപ്പിനും കാരണമാകുന്നു. കള്ളാടിപ്പുഴയ്ക്ക് കുറുകെ റോഡുകള്‍ നിര്‍മിച്ച് നീരൊഴുക്ക് തടസ്സപ്പെടുത്തുകയും അനുമതിയില്ലാതെ സാഹസിക വിനോദങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നു. മാലിന്യനിര്‍മാര്‍ജനവും ഫലപ്രദമല്ല. ഇതെല്ലാം ചേര്‍ന്ന് പരിസ്ഥിതിദുര്‍ബല പ്രദേശത്തെ ഇല്ലാതാക്കുകയാണെന്നും ഉരുള്‍പൊട്ടല്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. കള്ളാടിതൊള്ളായിരംകണ്ടി റോഡ് പൂര്‍ണമായും പുനര്‍നിര്‍മിക്കണം എന്ന നിര്‍ദേശവുമുണ്ട്.

ടൗണ്‍പ്ലാനര്‍, ജില്ലാ ഫയര്‍ഫോഴ്‌സ് മേധാവി, സൗത്ത് വയനാട് ഡി.എഫ്.ഒ., മേപ്പാടി പഞ്ചായത്ത് സെക്രട്ടറി, കെ.എസ്.പി.സി.ബി. എന്‍ജിനിയര്‍, മേപ്പാടി പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ. തുടങ്ങിയവര്‍ ഉള്‍പ്പെടുന്നതാണ് പ്രത്യേകസമിതി. 2023 സെപ്റ്റംബറില്‍ സംഘം പ്രസ്തുത വനമേഖല സന്ദര്‍ശിച്ച് പരിശോധന നടത്തിയിരുന്നു. അന്നത്തെ സൗത്ത് വയനാട് ഡി.എഫ്.ഒ. ആയിരുന്ന സജ്‌നാ കരീമാണ് റിപ്പോര്‍ട്ട് നല്‍കിയത്. ജില്ലാ ഫയര്‍ ഓഫീസറും ഉരുള്‍പൊട്ടല്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കി. അന്ന് റിസോര്‍ട്ട് ഉടമകള്‍ ഉള്‍പ്പെടെയുള്ളവര്‍ റിപ്പോര്‍ട്ടിനുനേരേ പ്രതിഷേധിച്ചിരുന്നു. ടൂറിസത്തെ തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണെന്നും ആരോപിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (7 minutes ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (14 minutes ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (19 minutes ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (23 minutes ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (32 minutes ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (33 minutes ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (47 minutes ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (54 minutes ago)

വന്ദേഭാരതില്‍ ‘ഫ്‌ലൈറ്റ് മെനു’ പരീക്ഷിച്ച് റെയില്‍വേ  (1 hour ago)

കനത്ത മഴയിൽ മുങ്ങി തിരുവനന്തപുരം; ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം റോഡിൽ, ഗതാഗതം വഴിതിരിച്ചുവിട്ടു...  (1 hour ago)

വർഷങ്ങളായി കാണാതായ 30 പേർ പാക്കിസ്ഥാനിൽ;  (1 hour ago)

ഹൈ ടെന്‍ഷന്‍ ടവറിലേക്ക് കയറി ജനക്കൂട്ടം  (1 hour ago)

Egypt അപകടം തിരക്കേറിയ സ്ഥലത്ത്  (2 hours ago)

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത, ഒപ്പം ഇടിമിന്നലും ശക്തമായ കാറ്റും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

എല്ലാം സീതാ ദേവിയുടെ അനു​ഗ്രഹം... രാമായണ ടീമിന് അമിത് ഷായുടെ അഭിനന്ദനം, ബോക്സ് ഓഫീസിൽ പടയോട്ടം, സായ് പല്ലവിക്ക് വിമർശനങ്ങൾക്കിടയിലും വൻ നേട്ടം; രാമായണയുടെ വിജയക്കുതിപ്പ്  (3 hours ago)

Malayali Vartha Recommends