റിസോര്‍ട്ടുകാരെ സുഖിപ്പിക്കാന്‍ സര്‍ക്കാര്‍ കാണിച്ച തോന്നിവാസം ! ടൂറിസ്റ്റുകള്‍ക്ക് വേറിട്ട ഓഫ് റോഡ് അനുഭവം സമ്മാനിക്കാന്‍ റിസോര്‍ട്ടുകാര്‍ ഇവിടെ അനധികൃത പ്രവര്‍ത്തനങ്ങള്‍ നടത്തി ; മുണ്ടക്കൈ ദുരന്തത്തില്‍ സര്‍ക്കാരിന് കൃത്യമായ പങ്കുള്ളതിന്റെ തെളിവ് പുറത്ത് ! മരുമോന്റെ ടൂറിസം പൊലിപ്പിക്കാന്‍ പിണറായി എല്ലാത്തിനും കണ്ണടച്ചു

പിണറായി സര്‍ക്കാരിന്റെ മൂട്ടില്‍ പൊട്ടിച്ച റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. ദുരന്തം ഉണ്ടായ ഇടങ്ങളില്‍ പ്രദേശത്തോടുചേര്‍ന്ന മലനിരകളിലെ അനിയന്ത്രിത ടൂറിസം പ്രവര്‍ത്തനങ്ങള്‍ ഉരുള്‍പൊട്ടലിന് കാരണമാകുമെന്ന് ഒരു വര്‍ഷം മുന്‍പേ റിപ്പോര്‍ട്ട് നല്‍കി വിദഗ്ധസമിതി. ആ റിപ്പോര്‍ട്ട് എടുത്ത് കക്ഷത്തില്‍ വെച്ചിട്ടാണ് പിണറായി അനങ്ങാതെ ഇരുന്നത്. റിസോര്‍ട്ടുകാരെ സുഖിപ്പിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനിന്നതിന്റെ പരിണിത ഫലമാണ് ഈ ദുരന്തം. സര്‍ക്കാര്‍ ബാഗത്തെ പിഴവ് എണ്ണിയെണ്ണി പറഞ്ഞുള്ള റിപ്പോര്‍ട്ട് പിണറായീടെ ആപ്പീസ് പൂട്ടുന്നതാണ്.
തൊള്ളായിരംകണ്ടി വനമേഖലയിലെ റിസോര്‍ട്ടുകളുടെ നേതൃത്വത്തിലുള്ള ഓഫ്‌റോഡ് യാത്രകളും കള്ളാടിപ്പുഴയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നതും റോഡിലെ മണ്ണൊലിപ്പും ഉരുള്‍പൊട്ടലിന് കാരണമാകുമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. തൊള്ളായിരംകണ്ടിയില്‍നിന്ന് ഒരു കിലോമീറ്ററില്‍ത്താഴെ ആകാശദൂരമേ ഉരുള്‍പൊട്ടലിന്റെ ഉദ്ഭവസ്ഥാനത്തേക്കുള്ളൂ. പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ പാരിസ്ഥിതിക ദുര്‍ബലപ്രദേശമാണ് തൊള്ളായിരംകണ്ടിയും ചൂരല്‍മലയും വെള്ളാര്‍മലയും വെള്ളരിമലയുമൊക്കെ ചേര്‍ന്ന ചെമ്പ്രയോടുചേര്‍ന്ന മലനിരകള്‍. വംശനാശഭീഷണി നേരിടുന്ന ഒട്ടേറെ സസ്യജന്തുജീവജാലങ്ങളുടെ ആവാസവ്യവസ്ഥകൂടിയാണ്.
ഈ പ്രദേശത്തെ വനമേഖലകളോടുചേര്‍ന്ന് റിസോര്‍ട്ടുകളുടെ പ്രവര്‍ത്തനം ശക്തിപ്പെട്ടതോടെയാണ് ഹൈക്കോടതി നിര്‍ദേശപ്രകാരം പ്രത്യേകസമിതി ഇവ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. മുപ്പതോളം റിസോര്‍ട്ടുകളാണ് ഇവിടെയുള്ളത്. വാരാന്ത്യങ്ങളില്‍ 2000-2500 സന്ദര്‍ശകര്‍ തൊള്ളായിരംകണ്ടിയില്‍ എത്തുന്നുണ്ട്. അല്ലാത്ത ദിവസങ്ങളില്‍ 400-500. ടൂറിസ്റ്റുകള്‍ക്ക് വേറിട്ട ഓഫ് റോഡ് അനുഭവം സമ്മാനിക്കാന്‍ റിസോര്‍ട്ടുകാര്‍ ഇവിടേക്കുള്ള റോഡ് പൊട്ടിത്തകര്‍ന്നനിലയില്‍ നിലനിര്‍ത്തുകയാണ്. നിരന്തരം വാഹനങ്ങള്‍ പോകുമ്പോഴുള്ള പ്രകമ്പനം മണ്ണൊലിപ്പിനും കാരണമാകുന്നു.
കള്ളാടിപ്പുഴയ്ക്ക് കുറുകെ റോഡുകള്‍ നിര്‍മിച്ച് നീരൊഴുക്ക് തടസ്സപ്പെടുത്തുകയും അനുമതിയില്ലാതെ സാഹസിക വിനോദങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നു. മാലിന്യനിര്‍മാര്‍ജനവും ഫലപ്രദമല്ല. ഇതെല്ലാം ചേര്‍ന്ന് പരിസ്ഥിതിദുര്‍ബല പ്രദേശത്തെ ഇല്ലാതാക്കുകയാണെന്നും ഉരുള്‍പൊട്ടല്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. കള്ളാടിതൊള്ളായിരംകണ്ടി റോഡ് പൂര്‍ണമായും പുനര്‍നിര്‍മിക്കണം എന്ന നിര്‍ദേശവുമുണ്ട്.
ടൗണ്‍പ്ലാനര്‍, ജില്ലാ ഫയര്‍ഫോഴ്‌സ് മേധാവി, സൗത്ത് വയനാട് ഡി.എഫ്.ഒ., മേപ്പാടി പഞ്ചായത്ത് സെക്രട്ടറി, കെ.എസ്.പി.സി.ബി. എന്‍ജിനിയര്‍, മേപ്പാടി പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ. തുടങ്ങിയവര്‍ ഉള്‍പ്പെടുന്നതാണ് പ്രത്യേകസമിതി. 2023 സെപ്റ്റംബറില്‍ സംഘം പ്രസ്തുത വനമേഖല സന്ദര്‍ശിച്ച് പരിശോധന നടത്തിയിരുന്നു. അന്നത്തെ സൗത്ത് വയനാട് ഡി.എഫ്.ഒ. ആയിരുന്ന സജ്‌നാ കരീമാണ് റിപ്പോര്‍ട്ട് നല്‍കിയത്. ജില്ലാ ഫയര്‍ ഓഫീസറും ഉരുള്‍പൊട്ടല്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കി. അന്ന് റിസോര്‍ട്ട് ഉടമകള്‍ ഉള്‍പ്പെടെയുള്ളവര്‍ റിപ്പോര്‍ട്ടിനുനേരേ പ്രതിഷേധിച്ചിരുന്നു. ടൂറിസത്തെ തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണെന്നും ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha


























