സമാനതകളില്ലാത്ത ദുരന്തത്തെ സംസ്ഥാനം അഭിമുഖീകരിക്കുന്നു... സംസ്ഥാനത്ത് ഇത്തവണ സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടികള്‍ ഒഴിവാക്കാന്‍ തീരുമാനം...

സമാനതകളില്ലാത്ത ദുരന്തത്തെ സംസ്ഥാനം അഭിമുഖീകരിക്കുന്നു... സംസ്ഥാനത്ത് ഇത്തവണ സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടികള്‍ ഒഴിവാക്കാന്‍ തീരുമാനം... വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തങ്ങളുടെ പശ്ചാത്തലത്തിലാണ് ആഘോഷങ്ങള്‍ വേണ്ടെന്ന് വച്ചത്.
ഓണാഘോഷ പരിപാടികളും ചാമ്പ്യന്‍സ് ബോട്ട് റേസ് ലീഗും ഒഴിവാക്കിയിട്ടുണ്ടെന്ന് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.
അതേസമയം വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായി ഇന്ന് ജനകീയ തെരച്ചില്‍ നടത്തും... ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധു വീടുകളിലും കഴിയുന്നവരെ കൂടി ഉള്‍പ്പെടുത്തിയുള്ള തെരച്ചിലാകും ഇന്ന് നടക്കുക , ദുരന്തം വിലയിരുത്താന്‍ കേന്ദ്ര സംഘം ഇന്നെത്തും.
പ്രധാന മേഖലകളിലെല്ലാം തെരച്ചില്‍ നടന്നതാണെങ്കിലും ബന്ധുക്കളില്‍ നിന്ന് കിട്ടുന്ന വിരത്തിന്റെ അടിസ്ഥാനത്തില്‍ നടക്കുന്ന തെരച്ചില്‍ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
https://www.facebook.com/Malayalivartha


























