കണ്ണീര്‍ക്കാഴ്ചയായി.... ആറ്റിങ്ങലില്‍ ബൈക്കപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

കണ്ണീര്‍ക്കാഴ്ചയായി.... ആറ്റിങ്ങലില്‍ ബൈക്കപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ആറ്റിങ്ങല്‍ കോരാണി പതിനെട്ടാം മൈലില്‍ ജയാ നിവാസില്‍ ചന്ദ്രശേഖറിന്റെ മകന് അതുല്‍ ശങ്കര്‍ ആണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ നാലോടെ ആറ്റിങ്ങല്‍ മൂന്ന് മുക്കില്‍ ആണ് അപകടം സംഭവിച്ചത്. അതുല്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ മതിലില്‍ ഇടിച്ചാണ് അപകടമുണ്ടായത്.
റോഡില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ അതുലിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇന്‍ഫോസിസിലെ ജീവനക്കാരന് ആയിരുന്നു. അപകട കാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
"
https://www.facebook.com/Malayalivartha


























