തലസ്ഥാനത്തേക്ക് കൊക്കെയിനും എംഡിഎംഎയും കടത്ത് ...മുന്‍ ശിക്ഷാ പ്രതി ദുബായി ഫൈസല്‍ ബഷീറിനും ബിസിനസ് പങ്കാളി വിവിന് വിജയനുമെതിരെ എക്സൈസ് കുറ്റപത്രം

തലസ്ഥാനത്തേക്ക് മാരക രാസ ലഹരിയായ കൊക്കെയിനും എംഡിഎംഎയും കടത്തിയ കേസില്‍ ദുബായിലെ മയക്കുമരുന്ന് കേസിലെ മുന്‍ ശിക്ഷാ പ്രതി ദുബായി ഫൈസല്‍ ബഷീറിനും ബിസിനസ് പങ്കാളി വിവിന് വിജയനുമെതിരെ എക്സൈസ് എന്‍ഫോഴ്സ്മെന്റ് കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ജി. രാജേഷ് മുമ്പാകെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. തിരുവനന്തപുരം എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നര്‍കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് ആണ് കുറ്റപത്രം സമര്‍പ്പിച്ചത്.
2023 നവംബര്‍ 17 ലാണ് തൊണ്ടി മുതലായ 10.39 ഗ്രാം കൊക്കൈനും 16.16 ഗ്രാം എം ഡി എം എ യും പേട്ട റെയില്‍വേ സ്റ്റേഷന് പരിസരത്ത് വച്ച് കൊല്ലം സ്വദേശി ഫൈസലില്‍ നിന്നും പിടിച്ചെടുത്തത്.
ദുബായില്‍ എല്‍.എസ് ഡി യും കഞ്ചാവും കച്ചവടം നടത്തിയതിന് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ള പ്രവാസി ഫൈസല്‍ ബഷീര്‍ കേരളത്തിലെത്തി കച്ചവടം തുടരുകയായിരുന്നു.
തിരുവനന്തപുരം എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബി. എല്‍. ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എക്സൈസ് സംഘത്തില്‍ ഇന്‍സ്പെക്ടര്‍ ആര് രതീഷ്, പ്രിവന്റീവ് ഓഫീസര്‍മാരായ സന്തോഷ് കുമാര്‍, രാജേഷ് കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കൃഷ്ണപ്രസാദ്, സുരേഷ്ബാബു, നന്ദകുമാര്‍, അക്ഷയ് സുരേഷ്, പ്രബോദ്, വിപിന്‍, അജയന്, വിനീഷ് കൃഷ്ണ എന്നിവരും ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha


























