Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

മന്ത്രി റോഷി അഗസ്റ്റിൻ ഇടതു മുന്നണി വിടുമോ? മുല്ലപ്പെരിയാറിന്റെ പേരിൽ ഇടതുഭരണം തകരുമോ?

09 AUGUST 2024 10:31 AM IST
മലയാളി വാര്‍ത്ത

ജലവിഭവമന്ത്രി റോഷി അഗസ്റ്റിനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ അഭിപ്രായ ഭിന്നത ഉടലെടുത്തതോടെ കേരള കോൺഗ്രസ് എമ്മും സി പി എമ്മും തമ്മിലുള്ള ഊഷ്മള ബന്ധത്തിൽ വിള്ളൽ ഏൽക്കുമോ എന്നറിയാൻ കൗതുകപൂർവം കാത്തിരിക്കുകയാണ് കേരളം.


മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിലാണ് മുഖ്യമന്ത്രിയും ജല മന്ത്രിയും തമ്മിൽ അഭിപ്രായ വ്യത്യാസം രൂക്ഷമായത്. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കാൻ 1400 കോടിയുടെ പദ്ധതി തയ്യാറാക്കി അനു മതിക്കായി മന്ത്രി കാത്തിരിക്കുകയാണ്. അപ്പോഴാണ് മുല്ലപ്പെരിയാറിൽ ആശങ്കക്ക് വകയില്ലെന്ന വാദവുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്.


വയനാട് ദുരന്തത്തിന് പിന്നാലെ മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് ആശങ്ക ഉയരുന്ന സാഹചര്യത്തിലാണ് വിഷയത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് വന്നത്. ഡാമിന് പെട്ടെന്ന് എന്തെങ്കിലും സംഭവിച്ചേക്കാമെന്ന ആശങ്ക അടിസ്ഥാനരഹിതമാണ്. വിഷയത്തിൽ നേരത്തെ സർക്കാർ സ്വീകരിച്ച സമീപനം തന്നെ തുടരുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

 


മുല്ലപ്പെരിയാറിലുള്ളത് ജലബോംബാണെന്നും പുതിയ ഡാം വേണമെന്നും ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി രം​ഗത്തെത്തിയതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. 'മുല്ലപെരിയാറിൽ ഇപ്പോൾ പ്രത്യേക ആശങ്കയുടെ അടിസ്ഥാനമില്ല. പക്ഷേ, മുല്ലപെരിയാറിന്റെ കാര്യത്തിൽ സ‍ർക്കാർ നേരത്തെ സ്വീകരിച്ച സമീപനം തുടർന്നുപോകും. പെട്ടെന്ന് എന്തെങ്കിലും സംഭവിച്ചേക്കാമെന്ന ആശങ്കയും ഉണ്ടാകേണ്ടതില്ല', മുഖ്യമന്ത്രി പറഞ്ഞു.


കേന്ദ്രസർക്കാർ അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്ന് ഡീൻ ആവശ്യം ഉന്നയിച്ചിരുന്നു. ഡാമിന് സമീപത്തുള്ള ജനങ്ങളുടെ ജീവൻ അപകടത്തിലാണ്. 130 വർഷം പഴക്കമുള്ള ഡാമാണത്. പിന്നെ എങ്ങനെ അതിന്റെ സുരക്ഷ സംബന്ധിച്ച് കുഴപ്പമില്ലെന്ന് പറയാൻ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.


വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഹാരിസ് ബീരാന്‍ എം.പി.യും രാജ്യസഭയില്‍ ആവശ്യപ്പെട്ടിരുന്നു. വിദഗ്ധ പരിശോധനയ്ക്ക് ശേഷം അണക്കെട്ട് സുരക്ഷിതമാണോ എന്ന് ജനങ്ങളോട് പറയണമെന്നും അതല്ലെങ്കില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാമെന്ന കേരളത്തിന്റെ നിര്‍ദേശം അംഗീകരിക്കണമെന്ന് തമിഴ്നാടിനോട് ആവശ്യപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഇടുക്കി ജില്ലക്കാരനായ മന്ത്രി റോഷി അഗസ്റ്റിന് മുല്ലപ്പെരിയാർ സങ്കീർണമായ വിഷയമാണ്. മുല്ലപ്പെരിയാറിലെ പുതിയ അണക്കെട്ട് തുടങ്ങിവയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ അദ്ദേഹത്തിന് ജയിക്കാനാവില്ല. 1400 കോടി വേണമെന്നാണ് ജല വകുപ്പിന്റെ ആവശ്യം. എന്നാൽ ധനമന്ത്രി ബാല ഗോപാൽ ഇതിനോട് മും തിരിച്ച് നിൽക്കുകയാണ്. ഇപ്പോഴുള്ള അണക്കെട്ടിന് 366മീറ്റർ താഴെയാണ പുതിയ അണക്കെട്ടിന് കേരളം സ്ഥലം കണ്ടെത്തിയത്. കെ.എം.മാണി ധനമന്ത്രിയായിരിക്കെയാണ് പുതിയ അണക്കെട്ട് എന്ന ആശയം മുന്നോട്ടു വച്ചത്. ബജറ്റിൽ അദ്ദേഹം തുക പകയിരുത്തുകയും ചെയ്തു. വർഷങ്ങൾ കഴിഞ്ഞെങ്കിലും പദധതിയുടെ കരട്ത തയ്യാറാക്കിയിട്ടുണ്ട്. 2011 ൽ ആദ്യം കരട് തയ്യാറാക്കിയപ്പോൾ 600 കോടിയായിരുന്നു ചെലവ്.

 

 


തമിഴ്നാട് അനുമതി നൽകിയാൽ മാത്രമേ പുതിയ അണക്കെട്ട് നിർമ്മിക്കാൻ കഴിയുകയുളളു . ഇതിനുള്ള സാധ്യത കുറവാണ്. പുതിയ അണക്കെട്ടിനെ തുടക്കം മുതൽ തമിഴ്നാട് എതിർക്കുന്നുണ്ട്. കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാറിലെ അണക്കെട്ട് 131. 75 അടി വരെ ഉയർന്നിരുന്നു. എന്നാൽ അത് 131.4 അടിയായി കുറഞ്ഞു. 136 അടിയിലെത്തിയാൽ തമിഴ് നാട് സ്പിൽവേ തുറക്കും. അണക്കെട്ടിന്റെ അനുവദനീയ സംഭരണ ശേഷി 142 അടിയാണെന്ന് മന്ത്രി റോഷി പറഞ്ഞു.


ഡി.പി.ആർ കേന്ദ്ര ജല കമീഷന്‍റെയും കേന്ദ്ര വനം പരിസ്ഥിതി മാന്ത്രാലയത്തിന്‍റെയും അനുമതിക്ക് സമർപ്പിക്കും. പരിസ്ഥിതി അനുമതി പ്രധാനമായതിനാൽ വിശദ ഡി.പി.ആർ അനിവാര്യമാണ്.


തമിഴ്നാടിന് ആവശ്യമായ ജലം കൊടുത്തുകൊണ്ടുതന്നെ 128 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കാൻ പുതിയ ഡാം നിർമിക്കണമെന്നതാണ് കേരളത്തിന്റെ നിലപാട്.


അതേസമയം മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കാൻ കേരളത്തിന് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കത്തുനൽകിയിരുന്നു. പുതിയ ഡാം നിർമിക്കാൻ പരിസ്ഥിതി ആഘാത പഠനം നടത്തണമെന്ന കേരളത്തിന്റെ ആവശ്യം വിദഗ്ധ സമിതി പരിഗണിക്കാനിരിക്കെയാണ് സ്റ്റാലിൻ കത്ത് നൽകിയത്. സുപ്രീം കോടതി ഉത്തരവ് മറികടന്നുള്ളതാണ് ഈ നീക്കമെന്നും പദ്ധതിയുമായി മുന്നോട്ടുപോയാൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും കത്തിൽ പറഞ്ഞു.

 

 


മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കാൻ ഏഴു വർഷം വേണ്ടിവരുമെന്നാണ് ജലസേചന വകുപ്പിന്റെ നിഗമനം. അടിയന്തര ആവശ്യമായി വേണ്ടിവന്നാൽ അഞ്ചു വർഷംകൊണ്ട് പൂർത്തിയാക്കാനാകുമെന്നാണ് വിലയിരുത്തൽ.


മുല്ലപ്പെരിയാറിലെ പാവങ്ങളെ ഇടത് സർക്കാർ വീണ്ടും തേച്ചിരിക്കയാണ്.. സുപ്രീം കോടതിയുടെ ഉത്തരവ് നിലനിൽക്കെ മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കുമെന്ന് 2011 ൽ ഗവർണർ നയപ്രഖ്യാപനം നടത്തി.


മുല്ല പെരിയാർ വിഷയത്തിൽ നടത്തുന്ന ഒളിച്ചുകളി ചുരുക്കത്തിൽ തമിഴ്നാട്ടിൽ നിന്നും കോടികൾ വാങ്ങിയ ശേഷം നടത്തുന്ന കളിയാണന്ന് ഇടുക്കി ജില്ലക്കാർ പറയുന്നത് വെറുതെയല്ല. മുമ്പും മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കാതിരിക്കാൻ തമിഴ്നാട് കോടികൾ മുടക്കാറുണ്ട്. കേരളത്തിലെ മന്ത്രിമാരാണ് ഇതിൻ്റെ പ്രധാന ഗുണഭോക്താക്കൾ.


എന്നാൽ പഴയതു പോലെ ഇക്കുറിയും കേരളം ഇക്കാര്യത്തിൽ പൊട്ടൻ കളിക്കുന്നു. സുപ്രീം

കോടതിയിൽ നൈസായി കേരളം കേസ് തോറ്റതു പോലുള്ള കളി തന്നെയാണ് ഇപ്പോഴും കളിക്കുന്നത്.


മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുമെന്ന കേരള നിയമസഭയുടെ നയപ്രഖ്യാപന പ്രസംഗത്തെ ശക്തമായി എതിര്‍ത്തു തമിഴ്നാട് രംഗത്തെത്തി. മുല്ലപ്പെരിയാര്‍ അണക്കെട്ടിനു സുരക്ഷാ പ്രശ്നങ്ങളില്ലെന്നു സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കിയതാണ്. നയപ്രഖ്യാപന പ്രസംഗത്തിലെ അണക്കെട്ടിനെക്കുറിച്ചുള്ള ഭാഗം സുപ്രീം കോടതി ഉത്തരവിനെ അവഹേളിക്കലാണ്. അണക്കെട്ട് സുരക്ഷിതമാണെന്നു സുപ്രീം കോടതി വ്യക്തമാക്കിയ സാഹചര്യത്തില്‍ പുതിയ അണക്കെട്ടിന്റെ ആവശ്യമില്ലെന്ന് തമിഴ്നാട് മന്ത്രി പറഞ്ഞു.


അണക്കെട്ട് നിര്‍മിക്കാനുള്ള കേരളത്തിന്റെ ഏകപക്ഷീയ നീക്കങ്ങളെ എതിര്‍ക്കുമെന്നും തമിഴ്നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈമുരുകന്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

മുല്ലപ്പെരിയാറിൽ തമിഴ്നാടിന് മരം മുറിക്കാൻ കേരളം രഹസ്യ അനുമതി നൽകിയത് മറക്കാറായിട്ടില്ല.

 

 


തമിഴ്‌നാടിന് അനുകൂലമായി മുല്ലപ്പെരിയാർ വിഷയത്തിൽ നീങ്ങുന്നത് സർക്കാർ ഉന്നതരാണ്. ജലവിഭവ മന്ത്രി ഇക്കാര്യങ്ങൾ അറിയാനുള്ള സാധ്യത കുറവാണ്. അതു കൊണ്ടു തന്നെ മന്ത്രിയുടെ വാക്കുകൾ തത്കാലം വിശ്വസിക്കാൻ പ്രയാസമാണ്.മച്ചാൻമാരായ പിണറായിയും സ്റ്റാലിനും ചേർന്ന് കേരളത്തെ വെള്ളത്തിൽ മുക്കി കൊല്ലാൻ ശ്രമിക്കുമ്പോൾ മുല്ലപ്പെരിയാർ ഇടതു സർക്കാരിൻ്റെ അസ്ഥിവാരം ഇളക്കുമെന്ന് ഉറപ്പായി.


ജനങ്ങളുടെ ആശങ്കയ്ക്കും കേരളത്തിന്റെ അഭ്യര്‍ഥനയ്ക്കും പുല്ലുവില കൽപ്പിച്ചു കൊണ്ടാണ് 2021 ൽ ഒരു മുന്നറിയിപ്പും നല്‍കാതെ തമിഴ്‌നാട് വീണ്ടും മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന് വലിയ തോതില്‍ വെള്ളം തുറന്നുവിട്ടത്. ഇതോടെ അനവധി വീടുകളില്‍ വീണ്ടും വെള്ളം കയറി. ആയിരക്കണക്കിനാളുകള്‍ ഭീതിയിലായി. സെക്കന്‍ഡില്‍ 12,654 ഘനയടി വെള്ളം (3,58,326 ലിറ്റര്‍) ആണ് പെരിയാറിലേക്ക് ഒഴുക്കുന്നത്. സീസണില്‍ തന്നെ ആദ്യമായാണ് ഇത്തരത്തില്‍ വെള്ളം വിടുന്നത്. ജലനിരപ്പ് 142 അടിയില്‍ നിര്‍ത്താനുള്ള തമിഴ്നാടിന്റെ ആസൂത്രിത ശ്രമത്തിന്റെ ഭാഗമായി 27 മണിക്കൂറിനിടെ എട്ടു തവണയാണ് ഡാം തുറന്നത്.


മുഖ്യമന്ത്രിക്ക് ആത്മാർത്ഥതയുണ്ടായിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു എന്നു തന്നെയാണ് കേരളം കരുതുന്നത്. ഇതിൽ ഒത്തുകളിയുണ്ടെന്നാണ് ആരോപണം. എൻ കെ പ്രേമചന്ദ്രൻെറയും മറ്റുംആരോപണങ്ങൾ നീങ്ങുന്നത് ഇതേ ദിശയിലേക്കാണ്.


ഇടതുപക്ഷത്തിൻ്റെ സഖ്യകക്ഷിയാണ് കേന്ദ്രത്തിൽ ഡിഎംകെ. അത്തരത്തിലും ഒരു ഇടപെടൽ പിണറായിക്ക് നടത്താമായിരുന്നു. എന്നാൽ ഇതിനും അദ്ദേഹം തയ്യാറാവുന്നില്ല. മുഖ്യമന്ത്രിയുടെ കത്ത് തമിഴ്നാട് അവഗണിക്കുമെന്ന് ആരും കരുതുന്നില്ല. പിണറായിയെ ആദരവോടെ കാണുന്ന നേതാവാണ് എം.കെ.സ്റ്റാലിൻ .അപ്പോൾ പിന്നെ നിഷേധാത്മക നിലപാടിന് പിന്നിൽ എന്താണെന്ന സംശയത്തിലാണ് കേരളം.


പ്രധാനമന്ത്രിയെ വിഷയത്തിൽ ഇടപെടുത്താൻ കേരളം ഇതുവരെ ശ്രമിച്ചിട്ടില്ല.മുഖ്യമന്ത്രിക്ക് നിഷ്പ്രയാസം കഴിയുന്ന കാരമാണിത്. ചുരുക്കത്തിൽ എല്ലാവരും ചേർന്ന് കേരളത്തിലെ ഒരു വലിയ വിഭാഗം ജനങ്ങളെ മണ്ടൻമാരാക്കുന്നു എന്ന് പറയുന്നതാണ് ശരി.. മുല്ലപ്പെരിയാറിൽ എല്ലാം ഭദ്രമാണെന്ന് പിണറായി ആവർത്തിക്കുമ്പോഴാണ് ഡാം എപ്പോൾ വേണമെങ്കിലും തകർന്നു വീഴാമെന്ന് മുമ്പ് മണിയാശാൻ പ്രഖ്യാപിച്ചത്.


മുല്ലപ്പെരിയാര്‍ ഡാം അപകടാവസ്ഥയിലെന്നും അതൊരു ജലബോംബാണെന്നും മുന്‍ വൈദ്യുതി മന്ത്രിയും എംഎല്‍എയുമായ എം.എം. മണി പറഞ്ഞത് പെട്ടെന്നാണ്.


മുല്ലപ്പെരിയാര്‍ വണ്ടിപ്പെരിയാറിന് മുന്‍പില്‍ ജലബോംബായി നില്‍ക്കുകയാണ്.ഡാം പൊട്ടിയാല്‍ മലയാളികള്‍ വെള്ളം കുടിച്ചും തമിഴര്‍ വെള്ളം കിട്ടാതെയും മരിക്കുമെന്ന് എംഎം മണി എംഎല്‍എ പറഞ്ഞു. നെടുങ്കണ്ടത്ത് ഹൈറേഞ്ച് സംരക്ഷണ സമിതി സംഘടിപ്പിച്ച കര്‍ഷക ഉപവാസ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.


ശര്‍ക്കരയും സുര്‍ക്കിയും ചുണ്ണാമ്പും ഉപയോഗിച്ച അതിന്റെ അകത്ത് കാലിയാണ്. ഞാന്‍ പല പ്രാവശ്യം അതിന്റെ അകത്ത് പോയിട്ടുണ്ട് മന്ത്രിമാരുടെ കൂടെ. വെള്ളം ഇറ്റിറ്റ് വരുന്നുണ്ട്. അതിന്റെ പുറത്ത് സിമന്റും കമ്പിയും പൂശിയെന്നൊന്നും ന്യായം പറഞ്ഞിട്ട് കാര്യമില്ല. അതിന്റെ മുകളില്‍ സിമന്റ് പൂശിയാല്‍ നില്‍ക്കുമോ. എന്തേലും സംഭവിച്ചാല്‍ വരാന്‍ പോകുന്നത് അവര്‍ വെള്ളം കുടിക്കാതെയും ചാകും, നമ്മള്‍ വെള്ളം കുടിച്ചും ചാകും. വണ്ടിപ്പെരിയാറില്‍ നിന്ന് ആയിരക്കണക്കിന് അടി ഉയരത്തില്‍ ബോംബ് പോലെ നില്‍ക്കുവാ ഈ സാധനം. വലിയ പ്രശ്‌നമാ. ഞാന്‍ ഇത് നിയമസഭയില്‍ ഇങ്ങനെ തന്നെ പറഞ്ഞിട്ടുണ്ട്. ഇതുവച്ച് രാഷ്ട്രീയം കളിക്കുകയാണ് തമിഴ്‌നാട്ടുകാര്‍. അതിനിപ്പം വേറെ വഴിയൊന്നുമില്ല. പുതിയ ഡാമല്ലാതെ വേറെ എന്താ മാര്‍ഗം. നമ്മുടെ എല്‍ഡിഎഫ് ഗവണ്‍മെന്റിന് ഇക്കാര്യത്തില്‍ ഈ നിലപാട് തന്നെയാണ്.


മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട് രാഷ്ട്രീയം കളിക്കുകയാണ് ഇരു സംസ്ഥാനങ്ങളും ഒരുമിച്ച് തീരുമാനമെടുത്താല്‍ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിക്കും. മുല്ലപ്പെരിയാര്‍ സുരക്ഷിതാണെന്നും പിണറായിലും മറ്റു മന്ത്രിമാരും വ്യക്തമാക്കുമ്പോഴാണ് അതീവ ഗുരുതര വെളിപ്പെടുത്തലുമായി മുന്‍ വൈദ്യുതി മന്ത്രി രംഗത്തെത്തിയത്.


തമിഴ്നാടുമായി നല്ല ബന്ധം സൂക്ഷിക്കാനാണ് കേരളം ആഗ്രഹിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യമന്ത്രി സ്റ്റാലിനുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നുണ്ട്. മുല്ലപെരിയാർ വിഷയത്തിൽ തമിഴ്നാട് കാണിക്കുന്നത് ശുദ്ധ അഭ്യാസ പ്രകടനമാണെന്ന് പിണറായിക്കറിയാമെങ്കിലും അജ്ഞാതമായ കാരണങ്ങളാൽ അദ്ദേഹം നിശബ്ദത പാലിക്കാറാണ് പതിവ്.


ഏതായാലും മുഖ്യമന്ത്രിയും ജലമന്ത്രിയും തമ്മിലുള്ള അഭിപ്രായ വൃത്യാസം മുന്നോട്ടുപോയാൽ കേരള ഭരണത്തിൽ കേരളകോൺഗ്രസുണ്ടാകുമോ എന്ന് കണ്ടറിയണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (7 minutes ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (14 minutes ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (19 minutes ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (23 minutes ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (32 minutes ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (33 minutes ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (47 minutes ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (54 minutes ago)

വന്ദേഭാരതില്‍ ‘ഫ്‌ലൈറ്റ് മെനു’ പരീക്ഷിച്ച് റെയില്‍വേ  (1 hour ago)

കനത്ത മഴയിൽ മുങ്ങി തിരുവനന്തപുരം; ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം റോഡിൽ, ഗതാഗതം വഴിതിരിച്ചുവിട്ടു...  (1 hour ago)

വർഷങ്ങളായി കാണാതായ 30 പേർ പാക്കിസ്ഥാനിൽ;  (1 hour ago)

ഹൈ ടെന്‍ഷന്‍ ടവറിലേക്ക് കയറി ജനക്കൂട്ടം  (1 hour ago)

Egypt അപകടം തിരക്കേറിയ സ്ഥലത്ത്  (2 hours ago)

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത, ഒപ്പം ഇടിമിന്നലും ശക്തമായ കാറ്റും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

എല്ലാം സീതാ ദേവിയുടെ അനു​ഗ്രഹം... രാമായണ ടീമിന് അമിത് ഷായുടെ അഭിനന്ദനം, ബോക്സ് ഓഫീസിൽ പടയോട്ടം, സായ് പല്ലവിക്ക് വിമർശനങ്ങൾക്കിടയിലും വൻ നേട്ടം; രാമായണയുടെ വിജയക്കുതിപ്പ്  (3 hours ago)

Malayali Vartha Recommends