കവിയും ഗ്രന്ഥകാരനും രാഷ്ട്രീയ സാംസ്കാരിക പ്രവര്‍ത്തകനുമായ കൈനകരി സുരേന്ദ്രന് അന്തരിച്ചു... സംസ്കാരം ഇന്ന്

കവിയും ഗ്രന്ഥകാരനും രാഷ്ട്രീയ സാംസ്കാരിക പ്രവര്‍ത്തകനുമായ കൈനകരി സുരേന്ദ്രന്(78) അന്തരിച്ചു... ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
ചലച്ചിത്ര പിന്നണി ഗായകന് സുദീപ്കുമാര്‍ മകനാണ്. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ ഒരു മണിവരെ പറവൂരിലെ പുന്നപ്ര നോര്‍ത്ത് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുകയും ചെയ്യും. ഉച്ചയ്ക്ക് രണ്ട് മണിക്ക് വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകള്‍.
അതേസമയം ആലപ്പുഴയുടെ രാഷ്ട്രീയ - സാംസ്കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന കൈനകരി സുരേന്ദ്രന്. ദേശാഭിമാനി സ്റ്റഡി സര്‍ക്കിള്‍ ജില്ലാ ഭാരവാഹിയായി സാംസ്കാരിക പ്രവര്‍ത്തനത്തിന് തുടക്കമിട്ടു. കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന് ജില്ലാ പ്രസിഡന്റ്, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി - സംസ്ഥാന സമിതി അംഗം, കുഞ്ചന്‍ സ്മാരക ട്രസ്റ്റ് മെമ്പര്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കെഎസ്ഇബിയില്‍ നിന്നും സൂപ്രണ്ടായാണ് കൈനകരി സുരേന്ദ്രന് വിരമിച്ചത്.
വസന്തം, ചന്ദനഗന്ധിയായ പൊന്നുപോലെ (ലേഖന സമാഹാരങ്ങള്‍), കൊന്നപ്പൂക്കള്‍ (കവിതാ സമാഹാരം), വഞ്ചിപ്പാട്ട്, ജലോത്സവങ്ങളുടെ നാട്ടില്‍, നാടന്‍പാട്ടുകള്‍, സാഹിത്യ മരതകങ്ങള്‍ (പഠനങ്ങള്‍) എന്നിവയാണ് പ്രധാന കൃതികള്‍. 'കഥാപ്രസംഗകലയുടെ നാള്‍വഴികള്‍' എന്ന കൃതിക്ക് കഥാപ്രസംഗ അക്കാദമി അവാര്‍ഡും ലഭ്യമായിട്ടുണ്ട്.
https://www.facebook.com/Malayalivartha


























