ബുദ്ധ്ദേവ് ഭട്ടാചാര്യയുടെ മരണത്തോടെ പശ്ചിമ ബംഗാളില്‍ സിപിഎം തീര്‍ന്നു? ഇനി ബംഗാളില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം ഒരിക്കലും അധികാരത്തില്‍ വരില്ലെന്ന് വ്യക്തം

ബുദ്ധ്ദേവ് ഭട്ടാചാര്യയുടെ മരണത്തോടെ പശ്ചിമ ബംഗാളില്‍ സിപിഎം തീര്‍ന്നു. അവിടെ ഇനി ചെങ്കൊടി ഒരിക്കലും ഉയരില്ല. ചുവപ്പുതുണിയോടും ചെങ്കൊടിയോടും ബംഗാളി ജനതയ്ക്ക് ഇക്കാലത്ത് വെറുപ്പും അമര്‍ഷവുമാണ്. ഇവിടത്തെ മഹാനായ കാരണഭൂതനെപ്പോലെ കലിച്ചിരിക്കുന്ന നേതാവായിരുന്നില്ല മറിച്ച്, ജനകീയ പ്രതിബദ്ധതയും സത്യസന്ധതയുമുള്ള നേതാവായിരുന്നു ഭട്ടാചാര്യ. പശ്ചിമ ബംഗാളില്‍ ചെങ്കൊടി ഇറങ്ങിയിട്ട് ഒന്നര പതിറ്റാണ്ടായെങ്കിലും ഭട്ടാചാര്യയെപ്പോലെ കുറെ വയോധികര്‍ അവിടെ മാതൃകാപരമായി ജീവിച്ചിരുന്നു.
ഇനി ബംഗാളില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം ഒരിക്കലും അധികാരത്തില്‍ വരില്ലെന്നു വ്യക്തമാണ്. ചെങ്കൊടി എന്നാല്‍ പഴന്തുണി എന്ന തലത്തിലേക്ക് അവിടെ പാര്‍ട്ടിക്കൊടി കാലഹരണപ്പെടുകയും ആര്‍ക്കും വേണ്ടാതാവുകയും ചെയ്തു. ബംഗാളിലെ ഏറെ കമ്യൂണിസ്റ്റുകളും തൃണമൂല്‍ കോണ്‍ഗ്രസിലേക്കും കുറെ അവശിഷ്ടങ്ങള്‍ സിപിഎമ്മിലേക്കും കുടിയേറിയിട്ട് കാലം ഏറെയായി.
പശ്ചിമ ബംഗാളിലെ പഴയ കുറെ അടിമ സഖാക്കള്‍ കേരളത്തിലേക്ക് പണി അന്വേഷിച്ച് കുടിയേറി. ആ കുടിയേറ്റം തുടര്‍ന്നുകൊണ്ടിരിക്കുന്നു. 20 ലക്ഷം ബംഗാളില്‍ കേരളത്തില്‍ തൊഴില്‍ തേടി എത്തണമെങ്കില്‍ ബംഗാളിലെ സിപിഎം ഭരണം എത്ര കേമമായിരുന്നുവെന്ന് ഏവര്‍ക്കും മനസിലാക്കാനാകും. മൂന്നര പതിറ്റാണ്ട് കമ്യൂണിസ്റ്റ് ഭരണത്തില്‍ പശ്ചിമ ബംഗാളില്‍ യാതൊരു വികസനവും സംഭവിച്ചിട്ടില്ലെന്ന് കാലം അടയാളപ്പെടുത്തിയിരിക്കുന്നു.
ബംഗാളിലെ സിപിഎം ഓഫീസുകളേറെയും അടച്ചുപൂട്ടിക്കഴിഞ്ഞു. 22 ജില്ലാ കമ്മിറ്റികള്‍ പുനസംഘടന നടത്താതെ പത്തുകൊല്ലമായി വെറുതെ കിടക്കുന്നു. പഴയ പാര്‍ട്ടി ഓഫീസുകളേറെയും തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ മുന്‍പുതന്നെ തീയിട്ട് നശിപ്പിക്കുകയും അടിച്ചു തകര്‍ക്കുകയും ചെയ്തുകഴിഞ്ഞു. മുന്‍ മുഖ്യമന്ത്രിമാരായ ജ്യോതി ബാസുവും ഭട്ടാചാര്യയും യഥാര്‍ഥ കമ്യൂണിസ്റ്റുകളായിരുന്നു. മരിച്ചപ്പോള്‍ മൃതദേഹംപോലും വൈദ്യശാസ്തത്ര പഠനത്തിന് വിട്ടുകൊടുത്ത മഹത് വ്യക്തികളാണ് ഇരുവരും.
ബംഗാളില്‍ സംസ്ഥാന കമ്മിറ്റിപോലും അതിദുര്‍ബലമാകും വിധം കമ്യൂണിസ്റ്റ് പാര്‍ട്ടി പശ്ചിമ ബംഗാളില്‍ ക്ഷയിച്ച് ഇല്ലാതായിരിക്കുന്നു. 2000 മുതല്‍ 2011 വരെ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യ അനാരോഗ്യം മൂലം 2018ല്‍ പാര്‍ട്ടി ചുമതലകള്‍ രാജിവച്ചിരുന്നു ഇടതുമുന്നണിയുടെ കോട്ടയായിരുന്ന ബംഗാളില്‍ ജ്യോതി ബസുവിന്റെ പിന്‍ഗാമിയായി 2000ലാണ് മുഖ്യമന്ത്രിയായത്.
2001, 2006 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മികച്ച ഭൂരിപക്ഷത്തോടെ ഭരണം നിലനിര്‍ത്തിയെങ്കിലും 2011ലെ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം പാര്‍ട്ടിക്ക് നേരിടേണ്ടിവന്നു. മമതാ ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസും കൊടുങ്കാറ്റുപോലെയെത്തി സിപിഎമ്മിനെ ബംഗാളില്‍ വട്ടപ്പൂജ്യമാക്കി. ഡോളര്‍കടത്തും ഉരുളികടത്തും ഈന്തപ്പഴം കടത്തുമൊന്നും ബംഗാളിലെ സിപിഎം നേതാക്കളില്‍ കേട്ടിട്ടില്ല. മറിച്ച് പാര്‍ട്ടിക്കു വേണ്ടി സഹനജീവിതം നയച്ച നേതാക്കളായിരുന്നു അവരൊക്കെ. 1971ല്‍ സിപിഎം സംസ്ഥാനകമ്മിറ്റി അംഗവും 1985ല്‍ കേന്ദ്ര കമ്മിറ്റി അംഗവുമായി. രണ്ടായിരം ജൂലൈയില്‍ ഉപമുഖ്യമന്ത്രിയായ ബുദ്ധദേവ്, അക്കൊല്ലം നവംബറില്‍ ആരോഗ്യകാരണങ്ങളാല്‍ ജ്യോതിബസു സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ് മുഖ്യമന്ത്രിയും ഒപ്പം സിപിഎം പൊളിറ്റ് ബ്യൂറോ അംഗവുമായത്.
വ്യവസായങ്ങള്‍ക്കായുള്ള കൃഷിഭൂമി ഏറ്റെടുക്കലാണു ബുദ്ധദേവ് സര്‍ക്കാരിനെതിരെ ജനരോഷം അഴിച്ചുവിട്ടത്. സിംഗൂര്‍, നന്ദിഗ്രാം, മിഡ്നാപുര് വിഷയങ്ങള്‍ ഉയര്‍ത്തിയ കൊടുങ്കാറ്റില്‍ ബുദ്ധദേവിനും ഇടതുമുന്നണിക്കും കാലിടറി. അത്തരത്തില്‍ സിപിഎം കേവലം 40 സീറ്റില്‍ ഒതുങ്ങി. ജാദവ്പുര്‍ മണ്ഡലത്തില്‍ ബുദ്ധദേവും പരാജയം അറിഞ്ഞു. സമാനമായ വ്യക്തിത്വമായിരുന്നു ജ്യോതി ബാസുവിന്റേതു. സിപിഐഎമ്മിന്റെയും ഇടതുപക്ഷ പ്രസ്ഥാനത്തിന്റെയും കരുത്തുറ്റ നേതാവായിരുന്നു സഖാവ് ജ്യോതി ബസു. എല്ലാക്കാലത്തും അവകാശങ്ങള്‍ക്കായി പോരടിക്കുന്ന ജനങ്ങളുടെ പക്ഷത്ത് അടിയുറച്ചു നിന്ന നേതാവായിരുന്നു സഖാവ് ജ്യോതി ബസു. രണ്ടു പതിറ്റാണ്ട് ബംഗാളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ നയിച്ച അനിഷേധ്യനായ നേതാവായിരുന്നു അദ്ദേഹം. ഭട്ടാചാര്യയുടെ മരണത്തോടെ പശ്ചിമ ബംഗാളില്‍ കമ്യൂണിസ്റ്റുകള്‍ക്കും സിപിഎമ്മിനും വിലാസം എന്നേക്കുമായി നഷ്ടമായിരിക്കുന്നു.
https://www.facebook.com/Malayalivartha


























