Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

വൻ നികുതി ഇളവ്;ഭൂമി വില കുതിച്ചുയരും !!

09 AUGUST 2024 04:41 PM IST
മലയാളി വാര്‍ത്ത

ഭൂമി വിൽക്കുന്നവർക്ക് കനത്ത തിരിച്ചടിയുമായി ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റിൽ കൊണ്ടുവന്ന പുതിയ നികുതി നിർദേശത്തിന്മേൽ ധനമന്ത്രാലയം ഇളവ് അനുവദിച്ചേക്കും. ഭൂസ്വത്ത് വിൽക്കുന്നയാൾക്ക് ലഭിച്ചിരുന്ന മൂലധന നേട്ടത്തിന്മേൽ (ലോങ്-ടേം കാപ്പിറ്റൽ ഗെയിൻ) നൽകിയിരുന്ന ഇൻഡെക്സേഷൻ ആനുകൂല്യം എടുത്തുകളയുകയും നികുതിനിരക്ക് 20ൽ നിന്ന് 12.5 ശതമാനമായി കുറയ്ക്കുകയും ചെയ്ത തീരുമാനത്തിൽ ഇളവ് അനുവദിക്കാനാണ് നീക്കം. . നികുതി കുറച്ചെങ്കിലും ഇൻഡെക്സേഷൻ ആനുകൂല്യം ഇല്ലാതാക്കിയത് ഫലത്തിൽ സ്ഥലം വിൽക്കുന്നവരുടെ നികുതിഭാരം കൂട്ടുകയേയുള്ളൂ എന്നും റിയൽ‌ എസ്റ്റേറ്റ് മേഖലയുടെ തളർച്ചയ്ക്ക് അത് വഴിവയ്ക്കുമെന്നും വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതോടെയാണ്, ഇളവ് നൽകുന്നത് പരിഗണിക്കാൻ ധനമന്ത്രാലയം ഒരുങ്ങുന്നത്

റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് വലിയ തിരിച്ചടിയുണ്ടാകുമെന്ന് വിമര്‍ശനം ഉയര്‍ന്നതോടെയാണ് കേന്ദ്രം ഇളവ് പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നത്. ബഡ്ജറ്റ് ദിവസം തന്നെ പുതിയ നിര്‍ദേശം പ്രാബല്യത്തില്‍ വരികയും ചെയ്തിരുന്നു. ഭൂമിക്ക് വർഷം തോറും വില വര്‍ധിക്കുകയാണ് പതിവ്. ഈ വിലക്കയറ്റ നിരക്ക് (ഇൻഡെക്സേഷൻ), പിന്നീട് ഭൂമി വിൽക്കുമ്പോഴത്തെ നികുതി കണക്കാക്കുമ്പോൾ ഉടമയ്ക്ക് കിട്ടിയ ലാഭവുമായി തട്ടിക്കിഴിക്കും. ഇതായിരുന്നു ഇൻഡെക്സേഷൻ ഇളവ്. ഈ ആനുകൂല്യമുണ്ടായിരുന്നതിനാൽ, ഫലത്തിൽ സ്ഥലം വിൽക്കുന്നയാൾക്ക് നികുതി ബാധ്യത ഉണ്ടായിരുന്നില്ല. അല്ലെങ്കിൽ നാമമാത്രമായിരുന്നു.

ബഡ്ജറ്റ് നിര്‍ദേശം വന്നതോടെ എത്രയാണോ ലാഭം അതിന്റെ 12.5 ശതമാനം നികുതിയായി നൽകേണ്ട സ്ഥിതിയാണ് ഉണ്ടായത്. ഉദാഹരണത്തിന് മൂന്ന് ലക്ഷം രൂപ വിലയുണ്ടായിരുന്ന ഭൂമി വില വര്‍ദ്ധിച്ച് നാല് ലക്ഷം രൂപയ്ക്ക് വില്‍പ്പന നടത്തിയാല്‍ വില്‍ക്കുന്നയാളുടെ ലാഭം ഒരു ലക്ഷം രൂപയാണ്. അതിന് 12,500 രൂപ നികുതിയായി നല്‍കണം. വന്‍കിട കച്ചവടം നടക്കുമ്പോള്‍ ലക്ഷത്തിന് 12500 നികുതിയായി നല്‍കേണ്ടി വരുന്നത് വില്‍പ്പനക്കാര്‍ക്കും ഒപ്പം ഇടനിലക്കാര്‍ക്കും ഒരുപോലെ നഷ്ടമുണ്ടാക്കും. ഇതോടെയാണ് വിമര്‍ശനം ഉയര്‍ന്നത്.

കേരളം ഉൾപ്പെടെ ഭൂമി കൈമാറ്റം സജീവമായ സംസ്ഥാനങ്ങൾക്ക് ഇത് വൻ തിരിച്ചടിയാകുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. നിലവിൽ തന്നെ കേരളത്തിൽ പലയിടത്തും റിയൽ എസ്റ്റേറ്റ് രംഗം മന്ദീഭവിച്ചിട്ടുണ്ടെന്നും നികുതിഭാരം ഭയന്ന് സ്ഥലം വിൽക്കാൻ ആരും തയ്യാറാകാത്ത സ്ഥിതിയുണ്ടാകുമെന്നും ഈ രംഗത്തുള്ളവർ ചൂണ്ടിക്കാട്ടിയിരുന്നു.

സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ രീതിയില്‍ മുന്നോട്ട് പോയാല്‍ ആളുകള്‍ ഭൂമി വില്‍ക്കാന്‍ തയ്യാറാകാതെ വരും. വന്‍കിട പദ്ധതികള്‍ക്ക് പോലും ആളുകള്‍ സ്ഥലം വിട്ട് നല്‍കാതെയായാല്‍ അത് സര്‍ക്കാര്‍ പദ്ധതികള്‍ക്കും ഒപ്പം സ്വകാര്യ സംരംഭകരുടെ പദ്ധതികള്‍ക്കും സ്ഥലം വാങ്ങല്‍ വലിയ കീറാമുട്ടിയായി മാറുമെന്ന തിരിച്ചറിവില്‍ കൂടിയാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഇളവ് പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നത്.

 

 

ഈ വർഷം ജൂലൈ വരെ നടന്ന ഭൂമി വിൽപന ഇടപാടുകൾക്ക് ഇളവ് നൽകാനായിരിക്കും ധനമന്ത്രാലയം ശ്രമിക്കുന്നതെന്ന് സൂചനകളുണ്ട്. മറ്റൊന്ന്, ആദായനികുതി സ്കീമുകൾ പോലെ പഴയ നികുതി, പുതിയ നികുതി ഇവയിലേതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാൻ ഭൂമി വിൽക്കുന്നവരെ അനുവദിക്കുകയാണ്. രണ്ടാമത്തെ നിർദേശം നടപ്പായാൽ‍ ഭൂമി വിൽക്കുന്നവർക്ക് അനുയോജ്യമായ നികുതി സ്കീം തിരഞ്ഞെടുത്ത് ഇടപാട് നടത്താൻ സാധിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (6 minutes ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (11 minutes ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (15 minutes ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (24 minutes ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (25 minutes ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (39 minutes ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (46 minutes ago)

വന്ദേഭാരതില്‍ ‘ഫ്‌ലൈറ്റ് മെനു’ പരീക്ഷിച്ച് റെയില്‍വേ  (53 minutes ago)

കനത്ത മഴയിൽ മുങ്ങി തിരുവനന്തപുരം; ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം റോഡിൽ, ഗതാഗതം വഴിതിരിച്ചുവിട്ടു...  (1 hour ago)

വർഷങ്ങളായി കാണാതായ 30 പേർ പാക്കിസ്ഥാനിൽ;  (1 hour ago)

ഹൈ ടെന്‍ഷന്‍ ടവറിലേക്ക് കയറി ജനക്കൂട്ടം  (1 hour ago)

Egypt അപകടം തിരക്കേറിയ സ്ഥലത്ത്  (2 hours ago)

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത, ഒപ്പം ഇടിമിന്നലും ശക്തമായ കാറ്റും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

എല്ലാം സീതാ ദേവിയുടെ അനു​ഗ്രഹം... രാമായണ ടീമിന് അമിത് ഷായുടെ അഭിനന്ദനം, ബോക്സ് ഓഫീസിൽ പടയോട്ടം, സായ് പല്ലവിക്ക് വിമർശനങ്ങൾക്കിടയിലും വൻ നേട്ടം; രാമായണയുടെ വിജയക്കുതിപ്പ്  (3 hours ago)

ഉച്ചയ്ക്ക് വീണ്ടും താഴേക്ക്! സ്വർണവിലയിൽ പവന് പകുതിയോളം ഇടിവ്; രാവിലെ ഉയർന്ന വില മണിക്കൂറുകൾക്കകം കുറഞ്ഞു  (3 hours ago)

Malayali Vartha Recommends