ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായി 11 ദിവസത്തിന് ശേഷം 4 മൃതദേഹങ്ങൾ കണ്ടെത്തി; സൂചിപ്പാറ-കാന്തന്‍പാറ ഭാഗത്ത് നിന്നായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്

ഇന്ന് വയനാട് ദുരന്ത മേഖലയിൽ ജനകീയ തെരച്ചിൽ നടന്നിരുന്നു. ഈ തെരച്ചിലിനിടെ നിർണായക കണ്ടെത്തൽ . ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായി 11 ദിവസത്തിന് ശേഷവും മൃതദേഹം കണ്ടെത്തി. സൂചിപ്പാറ-കാന്തന്‍പാറ ഭാഗത്ത് നിന്ന് 4 മൃതദേഹമാണ് കണ്ടെത്തിയത് . മൂന്ന് മൃതദേഹങ്ങളും ഒരു ശരീര ഭാഗവുമാണ് കണ്ടെത്തി എണ് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.
സന്നദ്ധ പ്രവര്‍ത്തകരും രക്ഷാദൗത്യ സംഘവും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ എയര്‍ലിഫ്റ്റ് ചെയ്ത് സുല്‍ത്താല്‍ ബത്തേരിയിലേക്ക് കൊണ്ടുവരുമെന്നാണ് സൂചന. തുടര്‍ന്ന് തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടത്തും.
https://www.facebook.com/Malayalivartha


























