കോലഞ്ചേരിയില്‍ കോളേജ് അധ്യാപകനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പൊലീസ്.

കോലഞ്ചേരിയില്‍ കോളേജ് അധ്യാപകനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പൊലീസ്.
മഴുവന്നൂര്‍ കവിതപ്പടിയില്‍ വെണ്ണിയേത്ത് വി എസ് ചന്ദ്രലാലി (41) നെയാണ് വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെ വീടിനു സമീപമുള്ള പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വൈകിട്ട് അയല്‍വാസിയായ സ്ത്രീയാണ് മൃതദേഹം കണ്ടത്. സ്വന്തം ശരീരം മുറിവേല്‍പ്പിക്കുന്ന മാനസികവെല്ലുവിളി നേരിടുന്ന ആളാണ് ചന്ദ്രലാലെന്ന് പൊലീസ് . ഇതുമായി ബന്ധപ്പെട്ട് ഇദ്ദേഹം ചികിത്സയിലായിരുന്നെന്നാണ് വിവരം.
കാക്കനാട് രാജഗിരി കോളേജ് ഒഫ് മാനേജ്മെന്റ് സ്റ്റഡീസിലെ ഹിന്ദി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായിരുന്ന ചന്ദ്രലാല്‍ കഴിഞ്ഞ മൂന്ന് മാസമായി കോളേജില്‍ പോയിരുന്നില്ല. മൂന്ന് മാസം മുമ്പ് പിതാവ് മരിച്ച ശേഷം വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായി ബന്ധുക്കള്‍ .
https://www.facebook.com/Malayalivartha


























