Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

മുല്ലപ്പെരിയാറിൽ പെട്ടെന്ന് എന്തെങ്കിലും സംഭവിക്കുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ല- മുഖ്യമന്ത്രി...

09 AUGUST 2024 03:42 PM IST
മലയാളി വാര്‍ത്ത

130 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ എന്താകും കേരളം നേരിടാന്‍ പോകുന്ന മഹാദുരന്തം എന്ന ചോദ്യം ഭീതി ഉളവാക്കുന്നതാണ്. 30 ലക്ഷത്തിലേറെ ജനങ്ങള്‍ മുങ്ങിയോ മണ്ണില്‍ അകപ്പെട്ടോ അതിദാരുണമായി മരിക്കുമെന്ന ഭയാനകമായ സ്ഥിതിവിശേഷം നിലനില്‍ക്കെ മുഖ്യനടക്കമുള്ള നേതാക്കൾ മൗനം പാലിക്കുകയാണെന്ന് രൂക്ഷ വിമർശനം ഉയരുന്നതിനിടെ, പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് എത്തി. പെട്ടെന്ന് എന്തെങ്കിലും സംഭവിക്കുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും ആശങ്കവേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മുല്ലപ്പെരിയാർ വിഷയത്തിൽ നേരത്തെ സർക്കാർ സ്വീകരിച്ച സമീപനം തന്നെയാണ് തുടർന്ന് പോകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുല്ലപ്പെരിയാറിലുള്ളത് ജലബോംബാണെന്നും പുതിയ ഡാം വേണമെന്നും ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി രംഗത്തെത്തിയതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കേന്ദ്രസർക്കാർ അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്ന് ഡീൻ ആവശ്യം ഉന്നയിച്ചിരുന്നു. ഡാമിന് സമീപത്തുള്ള ജനങ്ങളുടെ ജീവൻ അപകടത്തിലാണ്. 130 വർഷം പഴക്കമുള്ള ഡാമാണത്. പിന്നെ എങ്ങനെ അതിന്റെ സുരക്ഷ സംബന്ധിച്ച് കുഴപ്പമില്ലെന്ന് പറയാൻ കഴിയുമെന്നും അദ്ദേഹം ചോദിച്ചു. അതിനിടെ വിഷയത്തിൽ പ്രതികരണവുമായി പ്രതികരണവുമായി ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ രംഗത്ത് എത്തി. മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ല. തമിഴ്‌നാടുമായി സമവായത്തിനുള്ള സാധ്യതയും മുന്നിലുണ്ടെന്നും മന്ത്രി പ്രതികരിച്ചു.

മുല്ലപ്പെരിയാറിനെ സംബന്ധിച്ച് പുതിയ ഡാം ഉണ്ടാകണം എന്നാണ് സർക്കാരിന്റെ നിലപാട്. ഇത് നിയമസഭയിൽ മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതാണ്. ഈ നിലപാടിൽ നിന്നും ഒരു ഇഞ്ച് പോലും മാറാൻ സർക്കാർ വിചാരിക്കുന്നില്ല. സുപ്രീംകോടതിയിൽ നിലനിൽക്കുന്ന കേസാണ് ഇത്. കോടതി പോലും നമ്മൾ പറയുന്ന കാര്യങ്ങൾ ശരിയാണെന്ന് കണ്ടുതുടങ്ങിയിരിക്കുന്നു. തമിഴ്‌നാടിന് ജലലഭ്യത ഉറപ്പുവരുത്തിക്കൊണ്ടുതന്നെ ഒരു പുതിയ ഡാം ഉണ്ടാകണമെന്ന കാര്യത്തിൽ കോടതിക്കു പുറമെ സൗഹൃദപരമായി ഇതിൽ ഇടപെടാൻ ആകുമോ എന്നും സർക്കാർ ശ്രമിക്കുന്നുണ്ട്.

 

 

 

കേരളത്തിൽ അത്തരത്തിലുള്ള ഭൂകമ്പങ്ങളെ അതിജീവിക്കാൻ പറ്റിയ നിർമാണങ്ങൾ ഏതാണ് ഉള്ളത്. മുല്ലപ്പെരിയാറും ഇടുക്കിയും മാത്രമല്ല, കേരളത്തിൽ എത്രയോ ഡാമുകളുണ്ട്. വയനാട്ടിൽ ഇങ്ങനെയൊരു ദുരന്തമുണ്ടാകുമെന്ന് ഒരു 15 ദിവസം മുന്നേ അറിയാൻ പറ്റിയിരുന്നെങ്കിൽ എന്തെല്ലാം ചെയ്യാൻ കഴിഞ്ഞേനെ. ഇത്തരം കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ല.

 

 

മുല്ലപ്പെരിയാറിലെ വെള്ളം തുറന്നുവിട്ടാൽ ഇടുക്കി ഡാമിൽ വന്നു ചേരും. ഒരു അപകടവുമുണ്ടാകേണ്ട കാര്യമില്ല. പക്ഷേ, ഇടുക്കി ഡാമിലെ വെള്ളം താഴേയ്ക്ക് വിടുമ്പോൾ എറണാകുളത്തുൾപ്പെടെ വെള്ളപ്പൊക്കമുണ്ടാകുന്നു. അതുകൊണ്ട് ഡാം മാനേജ്മെന്റ് രൂപപ്പെടുത്തണം എന്ന് റോഷി അഗസ്റ്റിൻ പ്രതികരിച്ചു. പുതിയ അണക്കെട്ട് നിര്‍മിച്ചാലും കരാര്‍ പ്രകാരം തമിഴ്‌നാടിന് വെള്ളം നല്‍കുമെന്നും മന്ത്രി റോഷി അഗസ്‌റ്റിൻ വ്യക്തമാക്കിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (6 minutes ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (11 minutes ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (15 minutes ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (24 minutes ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (25 minutes ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (39 minutes ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (46 minutes ago)

വന്ദേഭാരതില്‍ ‘ഫ്‌ലൈറ്റ് മെനു’ പരീക്ഷിച്ച് റെയില്‍വേ  (53 minutes ago)

കനത്ത മഴയിൽ മുങ്ങി തിരുവനന്തപുരം; ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം റോഡിൽ, ഗതാഗതം വഴിതിരിച്ചുവിട്ടു...  (1 hour ago)

വർഷങ്ങളായി കാണാതായ 30 പേർ പാക്കിസ്ഥാനിൽ;  (1 hour ago)

ഹൈ ടെന്‍ഷന്‍ ടവറിലേക്ക് കയറി ജനക്കൂട്ടം  (1 hour ago)

Egypt അപകടം തിരക്കേറിയ സ്ഥലത്ത്  (2 hours ago)

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത, ഒപ്പം ഇടിമിന്നലും ശക്തമായ കാറ്റും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

എല്ലാം സീതാ ദേവിയുടെ അനു​ഗ്രഹം... രാമായണ ടീമിന് അമിത് ഷായുടെ അഭിനന്ദനം, ബോക്സ് ഓഫീസിൽ പടയോട്ടം, സായ് പല്ലവിക്ക് വിമർശനങ്ങൾക്കിടയിലും വൻ നേട്ടം; രാമായണയുടെ വിജയക്കുതിപ്പ്  (3 hours ago)

ഉച്ചയ്ക്ക് വീണ്ടും താഴേക്ക്! സ്വർണവിലയിൽ പവന് പകുതിയോളം ഇടിവ്; രാവിലെ ഉയർന്ന വില മണിക്കൂറുകൾക്കകം കുറഞ്ഞു  (3 hours ago)

Malayali Vartha Recommends