പാലക്കാട് ഓട്ടോയിലേക്ക് ബസ് ഇടിച്ചു കയറി മൂന്ന് കുട്ടികളടക്കം ഏഴ് പേര്‍ക്ക് പരിക്ക്

പാലക്കാട് ഓട്ടോയിലേക്ക് ബസ് ഇടിച്ചു കയറി മൂന്ന് കുട്ടികളടക്കം ഏഴ് പേര്‍ക്ക് പരിക്ക്.കൂറ്റനാട് ചാലിശ്ശേരി റോഡിലാണ് അപകടം. വലിയ പള്ളിക്ക് സമീപം വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് അപകടം നടന്നത്.
കുന്നംകുളം ഭാഗത്തേക്ക് പോവുകയായിരുന്ന യാത്രാ ബസ് അതേ ദിശയിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു.
നിലവില്‍ വലിയ പള്ളിക്ക് സമീപത്തായി റോഡ് നവീകരണ പണികള്‍ പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി ഒരു ദിശയില്‍ കൂടെ മാത്രമാണ് ഗതാഗതമുള്ളത്.
ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി ഒരു ലൈനില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലേക്കാണ് പുറകില്‍ നിന്ന് ലൈന്‍ തെറ്റിച്ചെത്തിയ ബസ് ഇടിച്ചത്.
"
https://www.facebook.com/Malayalivartha


























