കണ്ണീര്‍ക്കാഴ്ചയായി.... എറണാകുളം നെട്ടൂരില്‍ കായലില്‍ വീണ് കാണാതായ പ്ലസ് ടു വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി. ..

നിലവിളിച്ച് വീട്ടുകാര്‍... എറണാകുളം നെട്ടൂരില്‍ കായലില്‍ വീണ് കാണാതായ പ്ലസ് ടു വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി. നെട്ടൂര്‍ ബീച്ച് സോക്കര്‍ പരിസരത്ത് വാടകയ്ക്ക് താമസിക്കുന്ന മുതിരപറമ്പ് വീട്ടില്‍ ഫിറോസ് ഖാന്റെ മകള്‍ ഫിദ (16) ആണ് മരിച്ചത്.
ഫയര്‍ ഫോഴ്സും സ്കൂബാ ടീമും പെണ്‍കുട്ടിക്ക് വേണ്ടി ഇന്നലെ കായലില്‍ തിരച്ചില്‍ നടത്തിയിരുന്നു. വൈകുന്നേരത്തോടെ തിരച്ചില്‍ അവസാനിപ്പിച്ചെങ്കിലും മത്സ്യത്തൊഴിലാളികള്‍ തിരച്ചില്‍ ആരംഭിക്കുകയും മൃതദേഹം കണ്ടെത്തുകയുമായിരുന്നുവെന്നാണ് സൂചനകള്‍. മത്സ്യത്തൊഴിലാളികളുടെ വലയില്‍ മൃതദേഹം കുടുങ്ങുകയായിരുന്നുവെന്നാണ് സൂചന.
ഇന്നലെ രാവിലെ 6.30 ഓടെയായിരുന്നു സംഭവം. രാവിലെ മാലിന്യം കളയാനായി പോയ വിദ്യാര്‍ഥിനി തിരികെയെത്താത്തതിനെ തുടര്‍ന്നാണ് കായലില്‍ വീണതായി സംശയമുടലെടുത്തത്. തുടര്‍ന്ന് കായലില്‍ തെരച്ചില്‍ നടത്തുകയായിരുന്നു. നിലമ്പൂര്‍ സ്വദേശികളായ ഫിദയും കുടുംബവും നാളുകളായി നെട്ടൂരാണ് താമസിച്ചിരുന്നത്.
"
https://www.facebook.com/Malayalivartha


























