തിരുവനന്തപുരത്ത് വാടകവീട്ടിലെ ഹാളില്‍ ജര്‍മന്‍ പൗരനെ മരിച്ച നിലയില്‍ കണ്ടെത്തി...

തിരുവനന്തപുരത്ത് വാടകവീട്ടിലെ ഹാളില്‍ ജര്‍മന്‍ പൗരനെ മരിച്ച നിലയില്‍ കണ്ടെത്തി. ആഴാകുളം തൊഴിച്ചലിനടുത്താണ് സംഭവം നടന്നത്. ഗോര്‍ജ് കാളിനെയാണ് (48) മരിച്ച നിലയില്‍ കണ്ടെത്തിയത്.
തൊഴിച്ചല്‍ കുന്നത്തുവിളാകം ലക്ഷ്മിഹൗസില് താമസിക്കുന്ന ജര്‍മന്‍ ദമ്പതികളെ കാണാനായി എത്തിയതാണ് ഇയാള്‍. എന്നാല്‍ ഇവര്‍ വിസ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ശ്രീലങ്കയിലാണ്.ഇവരെ കാണുന്നതിന് കഴിഞ്ഞ ബുധനാഴ്ചയാണ് ഗോര്‍ജ് കാള്‍ ഇവിടെ എത്തിയത്. വെള്ളിയാഴ്ച വൈകുന്നേരമായിട്ടും ഇദ്ദേഹത്തെ പുറത്തു കാണാതിരുന്നതോടെ നടത്തിയ പരിശോധനയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
നടപടികള്‍ക്കുശേഷം മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയെന്ന് എസ്.എച്ച്. ഒ. വി. ജയപ്രകാശ്. ശ്രീലങ്കയില്‍ പോയിരിക്കുന്ന സുഹ്യത്തുക്കള്‍ എത്തിയതിനു ശേഷമാകും പോസ്റ്റുമോര്‍ട്ടം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടത്തുക.
"
https://www.facebook.com/Malayalivartha


























