സന്നദ്ധപ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം സൂചിപ്പാറയില്‍ കണ്ടെത്തിയ നാല് മൃതദേഹങ്ങള്‍ എയര്‍ ലിഫ്റ്റ് ചെയ്തു....

സന്നദ്ധപ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം സൂചിപ്പാറയില്‍ കണ്ടെത്തിയ നാല് മൃതദേഹങ്ങള്‍ എയര്‍ ലിഫ്റ്റ് ചെയ്തു. ഹെലികോപ്ടറില്‍ നാല് മൃതദേഹങ്ങളും ബത്തേരിയില്‍ എത്തിച്ചു. കഴിഞ്ഞ ദിവസം മൃതദേഹങ്ങള്‍ എയര്‍ലിഫ്റ്റ് ചെയ്യാത്തതില്‍ വിശദീകരണവുമായി വയനാട് ജില്ലാ കലക്ടര്‍ രംഗത്തെത്തിയിട്ടുണ്ടായിരുന്നു. കാലാവസ്ഥ പ്രതികൂലമായതിനാലാണ് മൃതദേഹം എയര്‍ലിഫ്റ്റ് ചെയ്യാതിരുന്നതെന്നാണ് വിശദീകരണം.
നാല് മൃതദേഹങ്ങളാണ് ഇന്നലെ തിരച്ചിലിനിടെ സൂചിപ്പാറയില്‍ കണ്ടെത്തിയത്. വൈകുന്നേരത്തോടെ ഹെലികോപ്റ്റര്‍ എത്തിയെങ്കിലും മൃതദേഹം എടുക്കാതെയാണ് രക്ഷാപ്രവര്‍ത്തകരുമായി മടങ്ങിപ്പോയത്.
കവറുകള്‍ താഴേക്കിട്ട് മൃതദേഹങ്ങള്‍ പാക്ക് ചെയ്തുവെക്കണമെന്നാണ് ഹെലികോപ്റ്ററില്‍ നിന്ന് ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് നല്കിയ നിര്‍ദേശം. ഇത്രയും ദിവസമായതിനാല്‍ ജീര്‍ണിച്ച അവസ്ഥയിലായിരുന്നു മൃതദേഹങ്ങള്‍.
അതേസമയം പ്രധാനമന്ത്രി ദുരന്തഭൂമിയായ വയനാട്ടിലേക്കെത്തുന്നു.അതിനോടടനുബന്ധിച്ച് താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ദുരന്ത മേഖലയില്‍ ആകാശ നിരീക്ഷണം ഏര്‍പ്പെടുത്തി.
https://www.facebook.com/Malayalivartha


























