നിറപുത്തരി പൂജയ്ക്കായി ശബരിമല ക്ഷേത്ര നട നാളെ തുറക്കും.... തിങ്കളാഴ്ചയാണ് നിറപുത്തരി

ശബരിമലയില്‍ നിറ ഉത്സവം തിങ്കളാഴ്ച... പഞ്ചവാദ്യ അകമ്പടിയോടെ ഞായറാഴ്ച ഭക്തജനങ്ങള്‍ കതിര്‍ക്കറ്റകള്‍ എഴുന്നള്ളിക്കും. ശബരിമലയിലെ നിറ ഉത്സവത്തിന് കൊണ്ടുപോവേണ്ട ആനമങ്ങാട് കുന്നിന്മേല് ഭഗവതി ക്ഷേത്രം വക വയലിലെ നെല്ല് വെള്ളിയാഴ്ച ഭക്തരുടെ കൂട്ടായ്മയില്‍ കൊയ്തു. കതിര്‍ക്കറ്റകള്‍ ഒരുക്കാനായി ക്ഷേത്രം വകയായുള്ള പാടശേഖരത്തില്‍ കൊയ്ത്തുത്സവമായിരുന്നു.
ആദ്യമായാണ് ശബരിമലയിലേക്ക് ഈ മേഖലയില്‍നിന്ന് കതിര്‍ക്കറ്റകള്‍ എഴുന്നള്ളിക്കുന്നത്. 50 പേരാണ് പുറപ്പെടുക. മറ്റു ഭാഗങ്ങളില്‍നിന്നും ഇത്തരത്തില്‍ കതിര്‍ക്കറ്റകള്‍ അവിടേക്ക് എത്തും. ക്ഷേത്രസമിതിയും ഭക്തജനങ്ങളും ഇവിടെ കാര്‍ഷിക സംസ്കൃതിയെ ചേര്‍ത്ത് നിലനിര്‍ത്തി ക്ഷേത്രം വകയായുള്ള അഞ്ചേക്കറോളം പാടശേഖരത്തില്‍ എല്ലാ വര്‍ഷവും നെല്‍കൃഷി ചെയ്തുവരാറുണ്ട്.
അതേസമയം നിറപുത്തരി പൂജയ്ക്കായി ശബരിമല ക്ഷേത്ര നട ഈ മാസം 11ന് വൈകിട്ട് അഞ്ചിനു തുറക്കും. 12 ന് നിറപുത്തരി പൂജകള്‍ നടക്കും. സന്നിധാനത്ത് നിറപുത്തരി ദിനമായ ഈ മാസം 12നു രാവിലെ 5.45 മുതല്‍ 6.30 വരെയാണ് നിറപുത്തരി പൂജകള്‍ നടക്കുക.ഭക്തര്‍ എത്തിക്കുന്നതും സന്നിധാനത്തുള്‍പ്പെടെ നിറപുത്തരിക്കായി വിവിധ സ്ഥലങ്ങളില്‍ കൃഷി ചെയ്തനെല്ക്കതിരുകള് പതിനെട്ടാംപടിക്കു സമീപം സമര്‍പ്പിക്കും.
തന്ത്രിയും മേല്‍ശാന്തിയും എത്തി തീര്‍ഥം തളിച്ചു ശുദ്ധിവ രുത്തി വാദ്യമേളങ്ങളോടെ കിഴക്കേ മണ്ഡപത്തില്‍ എത്തിക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തില്‍ പൂജിച്ച് ശ്രീകോവില്‍, സോപാനം എന്നിവിടങ്ങളില്‍ കെട്ടിയ ശേഷം ഭക്തര്‍ക്ക് പ്രസാദമായും നല്‍കും.
പൂജകള്‍ പൂര്‍ത്തിയാക്കി അന്ന് രാത്രി 10ന് അടയ്ക്കുന്ന നട ചിങ്ങമാസ പൂജയ്ക്കായി വീണ്ടും ഈ മാസം 16നു തുറക്കും. കെ.എസ്.ആര്.ടി.സി ഉള്‍പ്പെടെ ഭക്തര്‍ക്ക് വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
https://www.facebook.com/Malayalivartha


























