പ്രധാനമന്ത്രി വയനാട്ടിലേക്ക്... കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ഹെലികോപ്ടറില്‍ പുറപ്പെട്ടു, ഒപ്പം മുഖ്യമന്ത്രിയും ഗവര്‍ണറും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും... ദുരന്ത മേഖലയില്‍ ആകാശ നിരീക്ഷണം നടത്തും

പ്രധാനമന്ത്രിവയനാട്ടിലേക്ക് . വയനാട്ടിലെ ദുരന്തബാധിതരെ ആശ്വസിപ്പിക്കാനായി രാവിലെ പതിനൊന്നൊടെയാണ് പ്രധാനമന്ത്രി പ്രത്യേകവിമാനത്തില്‍ കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എന്നിവര്‍ ചേര്‍ന്നു അദ്ദേഹത്തെ സ്വീകരിച്ചു. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും പ്രധാനമന്ത്രിക്കൊപ്പം ഉണ്ട്.
വിമാനത്താവളത്തില്‍ നിന്നു വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ അദ്ദേഹം ദുരന്ത ബാധിത മേഖലയിലേക്ക് പുറപ്പെട്ടു. ദുരന്ത മേഖലയില്‍ ആകാശ നിരീക്ഷണം നടത്തും. പ്രദേശത്തെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. തുടര്‍ന്നു ദുരിതാശ്വാസ ക്യാംപുകളും അദ്ദേഹം സന്ദര്‍ശിക്കും.
മേപ്പാടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നാലുപേരെ പ്രധാനമന്ത്രി കാണും. രക്ഷാപ്രവര്‍ത്തനത്തിനിടെ കാണാതായ ശരത് ബാബുവിന്റെ മാതാപിതാക്കളെയും പ്രധാനമന്ത്രി കാണും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനോടനുബന്ധിച്ച് താമരശ്ശേരി ചുരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
https://www.facebook.com/Malayalivartha


























