പ്രധാനമന്ത്രി നരേന്ദ്രമോദി കണ്ണൂരിൽ വിമാനമിറങ്ങി; മുഖ്യമന്ത്രിയും ഗവർണറും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു; കണ്ണൂരിൽ നിന്നും വ്യോമസേനയുടെ ഹെലികോപ്ടറിൽ വയനാട്ടിൽ എത്തി

പ്രധാനമന്ത്രി നരേന്ദ്രമോദി കണ്ണൂരിൽ വിമാനമിറങ്ങി . മുഖ്യമന്ത്രിയും ഗവർണറും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. പ്രധാനമന്ത്രിക്കൊപ്പം കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും ഉണ്ട്. ഹെലികോപ്ടർ നിരീക്ഷണം ശക്തമാക്കിയിരുന്നു . കണ്ണൂരിൽ നിന്നും വ്യോമസേനയുടെ ഹെലികോപ്ടറിലാണ് അദ്ദേഹം വയനാട്ടിലേക്ക് എത്തിയത്.
ആകാശ് നിരീക്ഷണത്തിലൂടെ എല്ലാം നേരിട്ട് മനസിലാക്കി. നിശ്ചയിച്ചതിലും 10 മിനുട്ട് നേരത്തെ അദ്ദേഹം എത്തി. 3 ഹെലികോപ്ടറുക്കൾ ഉണ്ടയിരുന്നു ഒരു ഹെലിക്കോപ്ടറിൽ പ്രധാനമന്ത്രി മുഖ്യമന്ത്രിയും ഗവർണർ കയറി. 2 ഹെലികോപ്ടറുകൾ അവർക്ക് പിറകെ പോയി. ദുരന്തഭൂമിയിൽ എത്തിയിരിക്കുകയാണ് അദ്ദേഹം. ബെയിലി പാലത്തിലും സ്കൂൾ റോഡിലും അദ്ദേഹം എത്തും.
വയനാട്ടിലെ ദുരന്തബാധിതരെ ആശ്വസിപ്പിക്കാനായി രാവിലെ പതിനൊന്നൊടെയാണ് പ്രധാനമന്ത്രി പ്രത്യേകവിമാനത്തില്‍ കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എന്നിവര്‍ ചേര്‍ന്നു അദ്ദേഹത്തെ സ്വീകരിച്ചു. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും പ്രധാനമന്ത്രിക്കൊപ്പം ഉണ്ട്.
മേപ്പാടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നാലുപേരെ പ്രധാനമന്ത്രി കാണും. രക്ഷാപ്രവര്‍ത്തനത്തിനിടെ കാണാതായ ശരത് ബാബുവിന്റെ മാതാപിതാക്കളെയും പ്രധാനമന്ത്രി കാണും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനോടനുബന്ധിച്ച് താമരശ്ശേരി ചുരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
https://www.facebook.com/Malayalivartha


























