വയനാട്ടില്‍ ഹെലികോപ്ടറില്‍ ആകാശനിരീക്ഷണം പൂര്‍ത്തിയാക്കിയ പ്രധാനമന്ത്രി കല്പറ്റയില് നിന്ന് റോഡ് മാര്‍ഗം ചൂരല്‍മലയിലേക്ക്...

വയനാട്ടില്‍ ഹെലികോപ്ടറില്‍ ആകാശനിരീക്ഷണം പൂര്‍ത്തിയാക്കിയ പ്രധാനമന്ത്രി കല്പറ്റയില് നിന്ന് റോഡ് മാര്‍ഗം ചൂരല്‍മലയിലേക്ക് പുറപ്പെട്ടു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, മുഖ്യമന്ത്രി പിണറായി വിജയന്, കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി, മന്ത്രിതല ഉപസമിതി, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പ്രധാനമന്ത്രിയെ അനുഗമിക്കുന്നു
കല്‍പ്പറ്റയില്‍ നിന്ന് 24 കിലോമീറ്ററാണ് ദുരന്തമേഖലയിലേക്കുള്ളത്. ബെയ്ലി പാലത്തിലൂടെയാണ് മോദി ഇവിടേക്ക് എത്തുക. ബെയ്ലി പാലം നിര്‍മ്മിച്ച സൈനികരെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്യും.
ദുരന്തം നടന്ന പ്രദേശം സന്ദര്‍ശിച്ച ശേഷം ആശുപത്രിയില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെയും, ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിക്കുന്നവരേയും പ്രധാനമന്ത്രി സന്ദര്‍ശിക്കുകയും ചെയ്യും. തുടര്‍ന്ന് ഉന്നതതല അവലോകന യോഗത്തില്‍ പങ്കെടുത്ത ശേഷമാകും തിരികെ മടങ്ങുക.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് വയനാട്ടില്‍ ഗതാഗത നിയന്ത്രണം ശക്തമാക്കി. കല്‍പ്പറ്റയിലും മേപ്പാടിയിലും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























