ഡാം സുരക്ഷിതമെന്ന വിധി റദ്ദാക്കണം; മുല്ലപ്പെരിയാർ വിഷയത്തിൽ പുതിയ ഹർജി...

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള നടപടികളുമായി കേരളം മുന്നോട്ട് പോകുന്നതിനിടെ സുപ്രീംകോടതിയിൽ പുതിയ ഹർജി. ഡാം സുരക്ഷിതമെന്ന വിധി റദ്ദാക്കണം എന്നാവശ്യപ്പെട്ട് അഭിഭാഷകൻ മാത്യു നെടുംമ്പാറ ആണ് ഹർജി നൽകിയത്. 2006, 2014 വർഷങ്ങളിലെ വിധി റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നത്. കേരളത്തിന് ഡാമിൽ അവകാശമുണ്ടെന്നും ഹർജിക്കാരൻ പറയുന്നു. മുൻക്കാല വിധികൾ നിയമപരമായി തെറ്റെന്നും ഹർജിക്കാരൻ വാദം ഉയർത്തുന്നു. വയനാട് ദുരന്തം കണക്കിലെടുക്കണമെന്നും ഹർജിയിൽ ആവശ്യമുണ്ട്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ മുന്‍നിര്‍ത്തി അവിടെ പുതിയ അണക്കെട്ട് നിര്‍മിക്കണമെന്നാണ് കേരളത്തിന്റെ നിലപാട്. എന്നാല്‍, മുല്ലപ്പെരിയാര്‍ അണക്കെട്ട് ഇപ്പോള്‍ സുരക്ഷിതമാണെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അവകാശവാദം തുടരുകയാണ്. മുല്ലപ്പെരിയാര്‍ പാട്ടക്കരാറിന്റെ സാധുത പരിശോധിക്കാനുള്ള സുപ്രീം കോടതി തീരുമാനവും കേരളത്തിന് പിടിവള്ളിയായി. ഇരുസംസ്ഥാനങ്ങളും തമ്മില്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന തര്‍ക്കത്തിന്റെ ഭാഗമായി തമിഴ്‌നാട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേരളത്തിന് അനുകൂലമായ നടപടി.
അണക്കെട്ടിന്റെ സുരക്ഷ, കരാറിന്റെ സാധുത എന്നിവയൊക്കെ ചൂടേറിയ ചര്‍ച്ചയാകുമ്പോഴൊന്നും കേരളം മുന്‍കൈയെടുത്ത് സുപ്രീംകോടതിയെ സമീപിച്ചിരുന്നില്ല. 2006ല്‍ കേരളത്തിന് എതിരായ ആദ്യ സുപ്രീംകോടതി വിധിക്ക് ആധാരമായ ഹര്‍ജി പോലും മുല്ലപ്പെരിയാര്‍ പരിസ്ഥിതി സംരക്ഷണ സമിതി എന്ന പേരില്‍ സ്വകാര്യവ്യക്തികള്‍ നല്‍കിയതായിരുന്നു. വിധി തമിഴ്‌നാടിന് അനുകൂലമായെങ്കിലും നടപ്പായില്ല.
2006 മാര്‍ച്ചില്‍ കേരളം ഡാംസുരക്ഷാ നിയമം ഭേദഗതി ചെയ്തത് സുപ്രീംകോടതി വിധി മറികടക്കാനാണെന്ന വാദവുമായി തമിഴ്‌നാട് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. ഈ കേസ് തീര്‍പ്പാക്കി 2014 മേയ് 7ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആര്‍.എം. ലോധ അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധിയും കേരളത്തിന് എതിരായിരുന്നു. എന്നിട്ടും കേരളം പുനപ്പരിശോധനാ ഹര്‍ജിയുടെ സാദ്ധ്യത പോലും പരിശോധിച്ചില്ല. അതിനിടെയാണ് തമിഴ്‌നാട് നല്‍കിയ ഒ.എസ്. 4/2014 എന്ന മറ്റൊരു ഹര്‍ജിയില്‍ കേരളത്തിന് പ്രതീക്ഷ നല്‍കുന്ന തീരുമാനമുണ്ടായത്. അനുകൂലമായ ഈ സാഹചര്യം ഫലപ്രദമായി വിനിയോഗിച്ചാല്‍ ചിലപ്പോള്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് കേരളത്തിന്റെ നിയന്ത്രണത്തിലായേക്കും.
https://www.facebook.com/Malayalivartha


























