കോഴിക്കോട് ബാലുശ്ശേരി പഞ്ചായത്തിലെ വാഴൂർമല ഭാഗത്തും ഇന്നലെ ഭൂചലനം ഉണ്ടായി; വയനാട് ഉരുൾപൊട്ടിയ സമയത്ത് കിണറിലെ വെള്ളം ഒരുപാട് കൂടിയതായി പ്രദേശവാസികൾ

കോഴിക്കോട് ബാലുശ്ശേരി പനങ്ങാട് പഞ്ചായത്തിലെ വാഴൂർമല ഭാഗത്തും ഇന്നലെ ഭൂചലനം ഉണ്ടായി. വയനാട് ഭൂചലനം ഉണ്ടായ അതേസമയം 10.30 നാണ് ഇവിടെയും ഭൂമി കുലുങ്ങിയത് . വാഴൂർ മല നിവാസികളായ ചിലരുടെ വീടുകളിലാണ് കുലുക്കം ഉണ്ടായത്.
വയനാട് ഉരുൾപൊട്ടിയ സമയത്ത് കിണറിലെ വെള്ളം ഒരുപാട് കൂടിയതായി ഇവർ പറഞ്ഞു . 25 വർഷമായി ഇവിടെ താമസിക്കുന്നു ആദ്യമായാണ് ഇങ്ങനെ സംഭവിച്ചതെന്നും പ്രദേശവാസികൾ പറയുന്നു. സമീപപ്രദേശമായ മങ്കയം, കുറുമ്പൊയിൽ ഭാഗങ്ങളിലും ഭൂ ചലനം ഉണ്ടായി .
അതേസമയം വയനാട്ടിൽ കഴിഞ്ഞ ദിവസം ഭൂമിയ്ക്കടിയിൽ നിന്നും ചില ശബ്ദങ്ങൾ കേട്ടിരുന്നു. എന്നാൽ അത് ഭൂചലനമല്ലെന്ന സ്ഥിരീകരണം കഴിഞ്ഞ ദിവസമുണ്ടായി. എന്നാൽ എന്താണ് ഇതിനു പിന്നിലുള്ള കാരണം എന്നതിനെ കുറിച്ച് നിർണായക വെളിപ്പെടുത്തലുകൾ പുറത്ത് വന്നിരുന്നു .
ഭൂമികുലുക്കം ഉണ്ടായിട്ടില്ലെന്ന് നാഷണൽ സീസ്‌മോളജി സെന്റർ ഡയറക്ടർ ഒ.പി മിശ്ര തുറന്നടിച്ചിരിക്കുന്നു . ഉരുൾപൊട്ടലിന് ശേഷം പലയിടങ്ങളിലും ഇത്തരം ശബ്ദങ്ങൾ ഭൂമിക്കടിയിൽ നിന്നും കേൾക്കാറുണ്ട് . ജനങ്ങൾ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























