അജു അലക്‌സ് എന്ന ചെകുത്താനെ അറസ്‌റ്റ് ചെയ‌്തതിൽ... പ്രതികരണവുമായി തിരുവല്ല സിഐ സുനിൽ കൃഷ്‌ണൻ... ടെറിട്ടോറിയൽ ആർമിയും കേസിന് പോകുമെന്നാണ് അറിയാൻ കഴിഞ്ഞതെന്നും, സിഐ...
അജു അലക്‌സ് എന്ന ചെകുത്താനെ കഴ്ഞ്ഞ ദിവസമാണ് പോലീസ് അറസ്റ് ചെയ്തത്. വലിയ രീതിയിൽ വിമർശനമായിരുന്നു അജുവിനെതിരെ ഉയരുന്നുണ്ടായിരുന്നത്. അജു അലക്‌സ് എന്ന ചെകുത്താനെ അറസ്‌റ്റ് ചെയ‌്തതിൽ പ്രതികരണവുമായി തിരുവല്ല സിഐ സുനിൽ കൃഷ്‌ണൻ. അജു അലക്‌സിനെതിരെ ടെറിട്ടോറിയൽ ആർമിയും കേസിന് പോകുമെന്നാണ് അറിയാൻ കഴിഞ്ഞതെന്നും, മോഹൻലാൽ വിളിച്ചുവെന്നും സിഐ പ്രതികരിച്ചു.മോഹൻലാൽ തന്നെ നേരിട്ട് വിളിച്ചിരുന്നു. മോഹൻലാൽ എന്ന വ്യക്തിയെ ആക്ഷേപിച്ചതിൽ അല്ല, സൈന്യത്തെ ആക്ഷേപിച്ചതിൽ ആണ് വിഷമം എന്ന് മോഹൻലാൽ പറഞ്ഞെന്നും സിഐ സുനില്‍ കൃഷ്ണൻ പറഞ്ഞു. ഇത്തരത്തില്‍ ശക്തമായ നടപടി എടുത്താലെ ഇത്തരക്കാര്‍ കണ്‍ട്രോള്‍ഡ് ആകുകയുള്ളു.
ഇതുസംബന്ധിച്ച കേസ് എടുത്ത വിവരം ഉന്നത ഉദ്യോഗസ്ഥനെ അറിയിച്ചപ്പോള്‍ ശക്തമായ നടപടി എടുക്കണമെന്ന് തന്നെയാണ് അവരുടേയും നിര്‍ദേശം. ഉന്നതതല നിര്‍ദേശമുണ്ടെന്നും സിഐ പറഞ്ഞു. അജു അലക്‌സിന്‍റെ എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.അവ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. പൊലീസ് നിയമപരമായാണ് എല്ലാ നടപടിയും സ്വീകരിച്ചിട്ടുള്ളത്. തെളിവെടുപ്പിന്‍റെ ഭാഗമായാണ് വീട്ടിൽ പോയത്. കേസുമായി ബന്ധപ്പെട്ട് അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖ് , മോഹൻലാൽ അടക്കമുള്ളവരുടെ വിശദമായ മൊഴിയെടുത്ത് കോടതിയിൽ നൽകും. എല്ലാ വഴിക്കും ചെകുത്താനുള്ള പണി വരുന്നുണ്ടെന്ന് സിഐ പറഞ്ഞു.
https://www.facebook.com/Malayalivartha