വയനാട് കളക്ടറേറ്റിൽ നടക്കുന്ന അവലോകന യോഗത്തിനെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി...
പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട് കളക്ടറേറ്റിൽ നടക്കുന്ന അവലോകന യോഗത്തിനെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, ചീഫ് സെക്രട്ടറി എന്നിവരടക്കം പങ്കെടുക്കുന്ന യോഗം ആരംഭിച്ചു. മുണ്ടക്കൈ ദുരന്തത്തിൽ പരിക്കേറ്റവരെയും ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരെയും കണ്ടശേഷം ആണ് യോഗത്തിനെത്തിയത്. യോഗത്തിൽ മുണ്ടക്കൈ ദുരന്തത്തിന്റെ വിശദമായ റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. പ്രസന്റേഷനായാണ് റിപ്പോർട്ട് പ്രധാനമന്ത്രിക്ക് മുന്നിൽ വെക്കുക. ഇ റിപ്പോർട്ട് കണ്ടശേഷം അദ്ദേഹം വയനാട്ടിൽ നിന്ന് മടങ്ങുമെന്നാണ് കരുന്നത്. യോഗത്തിൽ മുണ്ടക്കൈയ്ക്ക് വേണ്ട സഹായം അഭ്യർത്ഥിച്ചുകൊണ്ടുള്ള മെമൊറാണ്ടം സർക്കാർ പ്രധാനമന്ത്രിക്ക് മുമ്പിൽ വെക്കും.
മൂന്ന് മണിക്ക് മടങ്ങി പോകേണ്ടിയിരുന്ന പ്രധാനമന്ത്രി ആളുകളെ നേരിട്ട് കണ്ട് സംസാരിക്കാൻ തീരുമാനിച്ചതോടെ ഷെഡ്യൂളിൽ മാറ്റം വരികയായിരുന്നു. ദുരന്തബാധിത പ്രദേശമായ ചൂരല്‍മലയും മേപ്പാടിയിലെ ക്യാമ്പും സന്ദർശിച്ച പ്രധാനമന്ത്രി ക്യാമ്പിൽ കഴിയുന്നവരുമായി നേരിട്ട് സംസാരിച്ചു. അവരുടെ വിഷമങ്ങൾ പ്രധാനമന്ത്രി കേട്ടു. ക്യാമ്പിൽ ദുരന്തം ബാധിച്ച 12 ഓളം പേരെ പ്രധാനമന്ത്രി കണ്ടു.
മെഡിക്കൽ സംഘത്തെയും കണ്ടു. ശേഷം ഡോക്ടർ മൂപ്പൻസ് മെഡിക്കൽ കോളേജിലെത്തിയ പ്രധാനമന്ത്രി ദുരന്തത്തിൽ പരിക്കേറ്റവരെയും സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തി. മുഖ്യമന്ത്രിയും ഗവർണറും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഇവർക്കൊപ്പമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha