കണ്ണീര്‍ക്കാഴ്ചയായി.... പാലക്കാട് ബസ് കയറി ബൈക്ക് യാത്രികന് ദാരുണാന്ത്യം

കണ്ണീര്‍ക്കാഴ്ചയായി.... പാലക്കാട് ബസ് കയറി ബൈക്ക് യാത്രികന് ദാരുണാന്ത്യം. വിമുക്ത ഭടന് പരുതൂര്‍ പുറത്താട്ടില്‍ സജീഷ് (42) ആണു മരിച്ചത്. മേലെ പട്ടാമ്പിയില്‍ വച്ചാണ് അപകടം സംഭവിച്ചത്.
റോഡിലെ കുഴി കണ്ടു ബൈക്ക് വെട്ടിക്കുന്നതിനിടയില്‍ റോഡിലേക്ക് മറിയുകയായിരുന്നു. പിന്നാലെ അതേ ദിശയില്‍ വന്ന ബസ് ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. ഷൊര്‍ണൂരില്‍ നിന്നു പട്ടാമ്പിയിലേക്ക് വരികയായിരുന്ന ബസാണ് ഇടിച്ചത്. ആ കാഴ്ച ഏവരേയും കണ്ണീരിലാഴ്ത്തി.
https://www.facebook.com/Malayalivartha


























