ചിറ്റൂരില്‍ മൂന്നു കോടിയുടെ കുഴല്‍പ്പണവുമായി രണ്ട് അങ്ങാടിപ്പുറം സ്വദേശികള്‍ പിടിയില്‍...

ചിറ്റൂരില്‍ മൂന്നു കോടിയുടെ കുഴല്‍പ്പണവുമായി രണ്ട് അങ്ങാടിപ്പുറം സ്വദേശികള്‍ പിടിയിലായി. ജംഷാദ്, അബ്ദുല്ല എന്നിവരെ ചിറ്റൂര്‍ പൊലീസ് പിടികൂടി.
തമിഴ്നാട്ടില്‍ നിന്നു മലപ്പുറത്തേക്ക് കൊണ്ടു പോകുകയായിരുന്നു പണം. അര്‍ധ രാത്രിയിലാണ് പൊലീസിനു രഹസ്യ വിവരം ലഭ്യമായത്. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും വലയിലായത്. ചിറ്റൂര്‍ താലൂക്ക് ആശുപത്രിയുടെ മുന്നില്‍ എത്തിയപ്പോള്‍ ഇവര്‍ സഞ്ചരിച്ച കാര്‍ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍ കാറില്‍ പണമുണ്ടെന്നു രണ്ടു പേരും സമ്മതിച്ചു. പണം കടത്തിക്കൊണ്ടു വന്ന കാറും രഹസ്യ അറകളിലായി സൂക്ഷിച്ച പണവും പൊലീസ് പിടിച്ചെടുത്തു.
കേരള- തമിഴ്നാട് അതിര്‍ത്തി വഴി കുഴല്പ്പണമെത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇരുവരുമെന്നു വ്യക്തമാക്കി പൊലീസ്. അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്.
"
https://www.facebook.com/Malayalivartha


























