ശബരിമലയില്‍ നിറപുത്തരി മഹോത്സവത്തിനായി നട ഇന്ന് തുറക്കും....

ശബരിമലയില്‍ നിറപുത്തരി മഹോത്സവത്തിനായി നട ഇന്ന് തുറക്കും.... നാളെ പുലര്‍ച്ചെ 5.45നും 6.30നും മദ്ധ്യേ നിറപുത്തരി പൂജ ന. ഭക്തര്‍ ഇരുമുടിക്കെട്ടിനൊപ്പം എത്തിച്ച നെല്‍ക്കറ്റകള്‍ ഇന്ന് പതിനെട്ടാം പടിയില്‍ സമര്‍പ്പിക്കും.
നാളെ പുലര്‍ച്ചെ 4ന് നടതുറന്ന് നിര്‍മ്മാല്യ ദര്‍ശനവും പതിവ് അഭിഷേകവും ഗണപതി ഹോമവും. കിഴക്കേ മണ്ഡപത്തില്‍ സൂക്ഷിച്ചിരിക്കുന്ന നെല്‍ക്കറ്റകള്‍ തീര്‍ത്ഥം തളിച്ച് ശുദ്ധിവരുത്തിയശേഷം പൂജിക്കും. തുടര്‍ന്ന് നെല്‍ക്കറ്റകള്‍ ആഘോഷപൂര്‍വം ശ്രീലകത്തേക്ക് കൊണ്ടുപോയി വിഗ്രഹത്തിന് സമീപംവച്ച് ചൈതന്യം നിറയ്ക്കും.
ശ്രീകോവിലിലും സോപാനത്തും നെല്‍ക്കതിരുകള്‍ കെട്ടിയശേഷം തന്ത്രി കണ്ഠരര് മഹേഷ് മോഹനരും മേല്‍ശാന്തി വി.എന്‍.മഹേഷ് നമ്പൂതിരിയും ചേര്‍ന്ന് ഭക്തര്‍ക്ക് വിതരണം ചെയ്യും. ദേവസ്വം പ്രസിഡന്റ് പി.എസ്.പ്രശാന്ത്, അംഗങ്ങളായ അഡ്വ. അജികുമാര്‍, ജി.സുന്ദരേശന് എന്നിവര്‍ പങ്കെടുക്കും. രാത്രി 10ന് നടയടയ്ക്കുന്നതാണ്.
https://www.facebook.com/Malayalivartha


























