പൗഡിക്കോണത്തെ ഗുണ്ടാനേതാവിനെ കൊലപ്പെടുത്തിയ കേസില്‍ അഞ്ചു പേര് അറസ്റ്റില്‍...മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ്

പൗഡിക്കോണത്തെ ഗുണ്ടാനേതാവ് വെട്ടുകത്തി ജോയിയെ കൊലപ്പെടുത്തിയ കേസില്‍ അഞ്ചു പേര് അറസ്റ്റില്‍. രാജേഷ്, ഉണ്ണികൃഷ്ണന്, വിനോദ്, നന്ദു ലാല്‍, സജീര്‍ എന്നിവരാണ് പിടിയിലായത്. അന്‍വര്‍ എന്ന പ്രതി കൂടി പിടിയിലാകാനുണ്ട്.
അന്‍വറും ജോയിയും തമ്മിലുള്ള മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് . കഴിഞ്ഞ വെള്ളിയാഴ്ചയാണ് പൗഡിക്കോണത്ത് വെച്ച് ജോയിയെ വെട്ടിപ്പരിക്കേല്‍പിക്കുന്നത്. ഇന്നലെ രാവിലെ ജോയി മരിച്ചു. നേരിട്ട് കൃത്യത്തില്‍ പങ്കെടുത്ത 3 പേരും ഗൂഢാലോചനയില്‍ പങ്കെടുത്ത 2 പേരുമാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്.
രാജേഷും ഉണ്ണിക്കൃഷ്ണനും വിനോദും നന്ദുലാലും ചേര്‍ന്നാണ് ഓട്ടോ അടിച്ചു തകര്‍ത്ത് ജോയിയെ വെട്ടുന്നത്. ശ്രീകാര്യം പോലീസിന്റെ പിടിയിലുള്ള പ്രതികളെ ചോദ്യം ചെയ്ത് വരുന്നു.
അതേസമയം കൊലക്കേസ് അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് ജോയ്. കാപ്പ കേസില്‍ ജയില്‍വാസം കഴിഞ്ഞ് രണ്ട് ദിവസം മുന്‍പാണ് ജോയ് പുറത്തിറങ്ങിയത്. ഓട്ടോറിക്ഷയിലെത്തിയ ജോയിയെ കാറില്‍ എത്തിയ സംഘം സൊസൈറ്റി ജംഗ്ഷനില്‍ വച്ച് ആക്രമിക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha


























