ആലപ്പുഴയില്‍ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം

ആലപ്പുഴയില്‍ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം. ഹരിപ്പാട് താമല്ലാക്കല്‍ തളിരേത്ത് വാസുദേവന്‍ (78) ആണ് മരിച്ചത്. ദേശീയപാതയില്‍ താമല്ലാക്കല്‍ ജംഗ്ഷന് സമീപത്തായി ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു അപകടം നടന്നത്.
വാസുദേവനെ ആദ്യം ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ രാത്രി പത്ത് മണിയോടെയാണ് മരിച്ചത്. ഭാര്യ - വിജയമ്മ. മക്കള്‍ - ബിനു, ബിനിത, കിരണ്‍കുമാര്‍. മരുമക്കള്‍ - വിദ്യ, വിശ്വംഭരന്, പരേതനായ ചന്ദ്രന്.
https://www.facebook.com/Malayalivartha


























