പരിശീലന കേന്ദ്രത്തിലേക്ക് പോകവേ കാറിടിച്ച് കരാട്ടെ പരിശീലകന് മരിച്ചു

പരപ്പനങ്ങാടിയില്‍ പരിശീലന കേന്ദ്രത്തിലേക്ക് പോകവേ കാറിടിച്ച് കരാട്ടെ പരിശീലകന് മരിച്ചു. ഉപ്പിണിപ്പുറത്തെ പ്രസാദ് കോട്ടത്തറ(48)യാണ് മരിച്ചത്. ചിറമംഗലം ടര്‍ഫിനു സമീപമായിരുന്നു അപകടം നടന്നത്.
പൂര പുഴയിലെ പരിശീലന കേന്ദ്രത്തിലേക്ക് പോകവേ കാര്‍ ഇടിടക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനാവില്ല.
പിതാവ്: പരേതനായ രാമന്. മാതാവ്: പരേതയായ ചിന്ന. ഭാര്യ: സുബിത. മക്കള്‍: ശ്രീകാന്ത്, ശ്രീശാന്ത്, ശ്രീദര്‍ശ്. പരപ്പനങ്ങാടി നഗരസഭ മുന്‍ കൗണ്‍സിലറായ ഹരിദാസന് സഹോദരനാണ്.
"
https://www.facebook.com/Malayalivartha


























