ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകവെ വാഹനമിടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം

ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകവെ വാഹനമിടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം. കണ്ണൂര്‍ മരക്കാര്‍കണ്ടിയിലെ അല്‍ അന്‍സാര്‍ ക്ലബിന് സമീപം കൊല്ലന്റെവിടെ ഷംനയാണ് (38) മരിച്ചത്. ശനിയാഴ്ച രാത്രി ഒമ്പതോടെ പുതിയ ആറുവരി ദേശീയ പാതയിലായിരുന്നു അപകടം നടന്നത്.
അടുത്ത ബന്ധുകൂടിയായ മുഴപ്പിലങ്ങാട് ഉമ്മര്‍ ഗേറ്റ് ബീച്ച് റോഡിലെ മരക്കാന്കണ്ടി റാഫിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി മുഴപ്പിലങ്ങാട് ശ്രീനാരായണ മഠം സ്റ്റോപ്പില്‍ ബസിറങ്ങി പുതിയ ആറുവരി ദേശീയ പാത മുറിച്ച് പടിഞ്ഞാറ് ഭാഗം കടക്കുന്നതിനിടെ കണ്ണൂര്‍ ഭാഗത്തേക്ക് വേഗത്തില്‍ പാഞ്ഞുവന്ന ജീപ്പിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ് ഗുരുതര പരിക്കേറ്റ യുവതിയെ നാട്ടുകാര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തീവ്രപരിചരണത്തില്‍ കഴിഞ്ഞ യുവതി ഇന്നലെ വൈകുന്നേരത്തോടെ മരിക്കുകയായിരുന്നു.
മരക്കാര്‍ കണ്ടിയിലെ മുഹമ്മദ് കുഞ്ഞി, ടി.കെ. ഷാഹിദ ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ്: കണ്ണൂര്‍ സിറ്റിയിലെ മഠത്തില്‍ മുഹമ്മദ് ഫയാസ് (ദുബൈ). മക്കള്‍: മുഹമ്മദ് ഫിസാന് (വിദ്യാര്‍ഥി ബംഗളൂരു), സൈന നഷ്വ. ഖബറടക്കം പോസ്റ്റ്മോര്‍ട്ടം നടപടി ക്രമങ്ങള്‍ക്ക് ശേഷം ഇന്ന് സിറ്റി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
https://www.facebook.com/Malayalivartha


























