വൈറലായി മോദി... ഹര് ഘര്‍ തിരംഗവുമായി എല്ലാവരുടെ ഫോണിലും മോദീ തരംഗം

കമ്മ്യൂണിസ്റ്റ്കാരും കോണ്‍ഗ്രസുകാരും എന്തിന് മുസ്ലിംലീഗ്കാരും ഉള്‍പ്പെടെ എല്ലാവരുടെ ഫോണിലും മോദീ തരംഗം. ആരെ ഫോണ്‍ വിളിച്ചാലും റിംഗ് ടോണായി മോദിയുടെ ശബ്ദം. ഹര് ഘര്‍ തിരംഗ അഥവാ എല്ലാവരുടെ വീട്ടിലും ത്രിവര്‍ണ പതാക എന്ന ക്യാമ്പയിന്റെ ഭാഗമായാണ് മോദി എത്തുന്നത്.
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചുള്ള 'ആസാദി കാ അമൃത് മഹോത്സവ'ത്തിന്റെ ഭാഗമായാണ് 'ഹര് ഘര്‍ തിരംഗ' സംഘടിപ്പിക്കുന്നത്. 20 കോടിയിലധികം വീടുകള്‍ക്ക് മുകളില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തുകയാണ് പരിപാടിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മൂന്ന് ദിവസങ്ങളിലായി പരിപാടി സംഘടിപ്പിക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടി സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരും, കേന്ദ്രഭരണ പ്രദേശങ്ങളില്‍ ലെഫ്. ഗവര്‍ണര്‍മാരുമാണ് ഏകോപിപ്പിക്കുക.
സംസ്ഥാനത്ത് കുടുംബശ്രീയാണ് വീടുകള്‍ക്ക് മുകളില്‍ ഉയര്‍ത്താനുള്ള പതാകകള്‍ നിര്‍മിക്കുന്നത്. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ മുഖേന പതാകകള്‍ വീടുകളിലെത്തും. 30 രൂപയാണ് ഒരു കുട്ടിയില്‍ നിന്ന് ഇതിനായി ഈടാക്കുന്നത്.
'ഹര് ഗര്‍ തിരംഗ', (എല്ലാ വീടുകളിലും പതാക) പദ്ധതിക്കായി 50 ലക്ഷം ദേശീയ പതാകകളാണ് കുടുംബശ്രീ സംസ്ഥാന വ്യാപകമായി തയ്യാറാക്കിയിട്ടുള്ളത്. കുടുംബശ്രീയുടെ എഴുന്നൂറോളം തയ്യല്‍ യൂണിറ്റുകളില്‍ നാലായിരത്തോളം കുടുംബശ്രീ അംഗങ്ങളാണ് പതാക നിര്‍മാണത്തില്‍ പങ്കാളികളായത്. ദേശീയ പതാകയുടെ അളവായ 3:2 എന്ന അനുപാതത്തില്‍ തന്നെയാണ് കുടുംബശ്രീ അംഗങ്ങള്‍ പതാക നിര്‍മ്മിക്കുന്നത്. ഏഴ് വ്യത്യസ്ത വലിപ്പത്തിലാണ് ദേശീയ പതാകകള്‍ നിര്‍മിച്ചിരിക്കുന്നത്. 20 രൂപ മുതല്‍ 120 രൂപ വരെയാണ് പതാകയുടെ വില. ഇതിലൂടെ ഒരു കോടിയിലേറെ രൂപയുടെ വരുമാനം കുടുബശ്രീക്ക് നേടാനാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അതേസമയം 78 -ാം സ്വാതന്ത്ര്യ ദിനാഘോഷ ലഹരിയില്‍ മുങ്ങി രാജ്യം. ആഘോഷങ്ങള്‍ക്ക് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായിട്ടുണ്ട്. പ്രധാന ചടങ്ങുകള്‍ നടക്കുന്ന ചെങ്കോട്ടയില്‍ വിവിധ സേനാവിഭാഗങ്ങളുടെ റിഹേഴ്സലുകള്‍ നടന്നു. സ്വാതന്ത്ര്യ ദിനത്തില്‍ ഇന്ന് രാവിലെ ഏഴരയോടെ പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തും. ശേഷം ചെങ്കോട്ടയില്‍ നിന്ന് മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. കര്‍ഷകര്‍ , സ്ത്രീകള്‍ ഗോത്രവിഭാഗത്തില്‍ നിന്നുള്ളവരടക്കം ആറായിരം പേര് ഇത്തവണ ചടങ്ങുകള്‍ക്ക് വിശിഷ്ടാതിഥികളായി എത്തും.
വിവിധ സംസ്ഥാനങ്ങളിലെ പന്ത്രണ്ടായിരത്തോളം കലാകരാന്മാരും ചെങ്കോട്ടയില്‍ പരിപാടികള്‍ അവതരിപ്പിക്കും. പാരീസ് ഒളിംപിക്സില്‍ പങ്കെടുത്ത് ഇന്ത്യന്‍ സംഘവും രാജ്യ തലസ്ഥാനത്തെ ആഘോഷങ്ങളില്‍ പങ്കെടുക്കും. കര നാവിക വ്യോമസേനകള്‍, ദില്ലി പൊലീസ്, എന്‍ സി സി, എന്‍ എസ് എസ് ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളും ആഘോഷങ്ങളുടെ ഭാഗമാകും. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ മുന്നോടിയായി ഹര് ഘര്‍ തിരംഗ പ്രചാരണത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ റാലികള്‍ നടന്നു. വീടുകളിലും ദേശീയ പതാക ഇതിനകം ഉയര്‍ന്നു കഴിഞ്ഞു. വിശിഷ്ട ഭാരത് 2047 എന്ന പ്രമേയം അടിസ്ഥാനമാക്കിയാണ് ഈ വര്‍ഷത്തെ ആഘോഷം.
അതേസമയം സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് ചെങ്കോട്ട ഉള്‍പ്പെടെ രാജ്യതലസ്ഥാന മേഖലയില്‍ കനത്ത സുരക്ഷ വിന്യാസമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഭീകരാക്രമണസാധ്യതയെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ദില്ലിയടക്കമുള്ള പ്രധാന നഗരങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ജമ്മു കശ്മമീരിലടക്കം ഏറ്റുമുട്ടല്‍ കണക്കിലെടുത്ത് കനത്ത ജാഗ്രതയിലാണ് രാജ്യം.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മു. സ്വാതന്ത്യത്തിനായി ജീവന് ബലിയര്‍പ്പിച്ചവരോട് രാജ്യം എന്നും കടപ്പെട്ടിരിക്കുമെന്നും ഏറ്റവും വലിയ ജനാധിപത്യശക്തിയായി ഇന്ത്യ മാറിയിരിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. മൂന്നാമത്തെ വലിയ സമ്പദ് ശക്തിയായി ഇന്ത്യ മാറുന്നു. കര്‍ഷകര്‍ ഇന്ത്യയെ സ്വയം പര്യാപ്തമാക്കി. നാരീശക്തി ഇന്ത്യയുടെ സമ്പത്താണെന്നും പ്രധാനമന്ത്രിയുടെ വികസന പദ്ധതികള്‍ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തുകയാണെന്നും അവര്‍ പറഞ്ഞു.
എല്ലാ മേഖലകളിലും വികസനമുണ്ടാകുന്നു. ഒളിംപിക്സ് വേദിയില്‍ ഇന്ത്യ തിളങ്ങി. താരങ്ങളുടെ സമര്‍പ്പണത്തെ അഭിനന്ദിക്കുന്നു. കായിക മേഖലയിലും ഇന്ത്യ അനിഷേധ്യ ശക്തിയായി. എഴുപത്തിയെട്ടാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍ എല്ലാവരും പങ്കാളികളാകണമെന്നും ദ്രൗപദി മുര്‍മു ആഹ്വാനം ചെയ്തു.
https://www.facebook.com/Malayalivartha

























