Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കനത്ത മഴയിൽ മുങ്ങി തിരുവനന്തപുരം; ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം റോഡിൽ, ഗതാഗതം വഴിതിരിച്ചുവിട്ടു...


വിവാഹ പന്തലിലേക്ക് ഇഴഞ്ഞെത്തിയ പാമ്പിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്..അതിഥികൾ ഭയന്ന് മാറി ഓടുന്നു.. എംഎൽഎയുടെ മകളുടെ വിവാഹത്തിന് സംഭവിച്ചത്..


ഇന്ധനടാങ്കര്‍ മറിഞ്ഞു 31 പേര്‍ വെന്തുമരിച്ചു..! രക്ഷപ്പെടാന്‍ വാഹനയാത്രക്കാര്‍ ഹോണ്‍ മുഴക്കി വാഹനങ്ങള്‍ മാറ്റാന്‍ ശ്രമിക്കുന്ന ഭയാനകമായ ദൃശ്യങ്ങൾ..


എല്ലാം സീതാ ദേവിയുടെ അനു​ഗ്രഹം... രാമായണ ടീമിന് അമിത് ഷായുടെ അഭിനന്ദനം, ബോക്സ് ഓഫീസിൽ പടയോട്ടം, സായ് പല്ലവിക്ക് വിമർശനങ്ങൾക്കിടയിലും വൻ നേട്ടം; രാമായണയുടെ വിജയക്കുതിപ്പ്


ആറ്റുകാൽ പൊങ്കാല..ആറ്റുകാലമ്മയ്ക്ക് പൊങ്കാല ചുടുകട്ടയിൽ മതി, ജനം ഇളകി..! ഈ പരിഷ്കാരം നടപ്പാക്കുന്നത് നഗരസഭയ്ക്ക് വെല്ലുവിളിയാകും...

50 വർഷത്തിൽ കൂടുതൽ ഒരു ഡാമിനും ആയുസില്ലെന്ന് ശാസ്ത്രലോകം- മുഖ്യമന്ത്രിയുടെയും ജലവിഭവ വകുപ്പ് മന്ത്രിയുടെയും പ്രസ്താവനയ്ക്കെതിരെ പിസി ജോര്‍ജ്....

15 AUGUST 2024 03:31 PM IST
മലയാളി വാര്‍ത്ത

More Stories...

കനത്ത മഴയിൽ മുങ്ങി തിരുവനന്തപുരം; ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം റോഡിൽ, ഗതാഗതം വഴിതിരിച്ചുവിട്ടു...

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത, ഒപ്പം ഇടിമിന്നലും ശക്തമായ കാറ്റും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

ഉച്ചയ്ക്ക് വീണ്ടും താഴേക്ക്! സ്വർണവിലയിൽ പവന് പകുതിയോളം ഇടിവ്; രാവിലെ ഉയർന്ന വില മണിക്കൂറുകൾക്കകം കുറഞ്ഞു

75-ാം വയസ്സിൽ വീണ്ടും മംഗല്യഭാഗ്യം! 63-കാരി വധുവായി, വൃദ്ധസദനത്തിൽ പ്രണയസാഫല്യം; രണ്ട് ഒറ്റപ്പെട്ട ജീവിതങ്ങൾ ഒന്നിച്ചപ്പോൾ...

അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ക്വട്ടേഷൻ! കോഴിക്കോട് ജില്ലാ ലേബർ ഓഫീസിന്റെ പുതിയ നടപടി

മുല്ലപ്പെരിയാര്‍ ഡാമിന്‍റെ സുരക്ഷ സംബന്ധിച്ച മുഖ്യമന്ത്രിയുടെയും ജലവിഭവ വകുപ്പ് മന്ത്രിയുടെയും പ്രസ്താവനയ്ക്കെതിരെ മുൻ എംഎല്‍എയും ബിജെപി നേതാവുമായ പിസി ജോര്‍ജ്. മുല്ലപ്പെരിയാര്‍ ഡാമിന് ഒരു പ്രശ്നവു ഇല്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി റോഷി അഗസ്റ്റിനും പറയുന്നതെന്നും ഇത് എന്തിന്‍റെ അടിസ്ഥാനത്തിലാണെന്നും പിസി ജോര്‍ജ് ചോദിച്ചു. മുല്ലപ്പെരിയാര്‍ ഡാം ഉള്‍പ്പെടെ 50 വർഷത്തിൽ കൂടുതൽ ഒരു ഡാമിനും ആയുസില്ലെന്ന് ശാസ്ത്രലോകം പറയുമ്പോൾ എന്ത് അടിസ്ഥാനത്തിലാണ് ഡാമിന് പ്രശ്നമില്ല എന്ന് മുഖ്യമന്ത്രി പറയുന്നത്? ഇന്ത്യാ സഖ്യം നേതാക്കളായ പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രിയും ചർച്ച ചെയ്താൽ തീരുന്ന പ്രശ്നം മാത്രമാണുള്ളത്. ഇക്കാര്യത്തില്‍ ഇരുകൂട്ടരും ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടെത്തണം. വിഷയത്തിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ അനിവാര്യമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

35 ലക്ഷം ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമുണ്ടാകണം. എന്തുകൊണ്ട് പുതിയ ഡാം പണിയുന്നില്ല. തമിഴ്നാടിന് വെള്ളം കൊടുക്കണ്ടാ എന്നു പറയുന്നില്ല. പക്ഷേ അതിന്റെ പേരില്‍ കേരളത്തിലെ അഞ്ച് ജില്ലകളിലെ ജനങ്ങളുടെ ജീവന്‍ കളയാന്‍ പറ്റില്ലെന്ന് കോട്ടയത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പി.സി ജോര്‍ജ് പറഞ്ഞു. മന്ത്രി റോഷി അഗസ്റ്റിനെതിരെ പ്രതികരിച്ച പിസി ജോര്‍ജ് മുല്ലപ്പെരിയാര്‍ ഡാം പൊളിച്ചുമാറ്റണമെന്നും ജനങ്ങളുടെ ജീവന് സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. ഡാം പൊട്ടുമോ ഇല്ലയോ എന്നതാണ് നിലവിലെ ചര്‍ച്ച. ഭയം വേണ്ട എന്നാണ് മുഖ്യമന്ത്രി പറയുന്നത്. റോഷി അഗസ്റ്റിന്‍ എംഎല്‍എ ആയിരുന്നപ്പോള്‍ സത്യമുണ്ടായിരുന്നു.

മന്ത്രിയായപ്പോള്‍ അതില്ലാതായി. ഡാമിന് ഒരു കുഴപ്പവുമില്ലെന്നാണ് മന്ത്രി പറയുന്നതെന്നും പിസി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. 1886ല്‍ കരാറുണ്ടാക്കി 1895 പണി പൂര്‍ത്തീകരിച്ച ഡാമാണ് മുല്ലപ്പെരിയാര്‍. 130 വര്‍ഷം കഴിഞ്ഞു. 50 വര്‍ഷത്തില്‍ കൂടുതല്‍ ഒരു ഡാമിനും ആയുസില്ലെന്ന് ശാസ്ത്രലോകം മൊത്തം പറയുന്നു. എന്നിട്ടാണ് മുഖ്യമന്ത്രിയും ജലവിഭവ മന്ത്രിയും ഒരു കുഴപ്പവുമില്ലെന്ന് പറയുന്നത്. എത്രയും വേഗം ഡാം പൊളിച്ചുമാറ്റുകയാണ് വേണ്ടത്- പിസി ജോര്‍ജ് പറഞ്ഞു.

അതിനിടെ മുല്ലപ്പെരിയാർ ഡാം സുരക്ഷയെപ്പറ്റി ചർച്ചകൾ സജീവമാകുന്നതിനിടെ പ്രശ്നം കോടതിയ്ക്ക് പുറത്ത് പരിഹരിക്കാൻ കഴിയുമോയെന്ന സാധ്യത പരിശോധിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പ്രതികരിച്ചു. ഇരുസംസ്ഥാനത്തെയും ഭരണനേതൃത്വങ്ങൾ സംസാരിച്ച് പോംവഴി കണ്ടെത്താവുന്നതല്ലേയെന്ന ചോദ്യത്തോട് പ്രതികരിക്കവെയാണ് സാധ്യത തേടുമെന്ന് ജലവിഭവ മന്ത്രി പറഞ്ഞത്. വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണെങ്കിലും ഇന്ത്യാ മുന്നണിയിൽ ഒരുമിച്ചുള്ള ഭരണ നേതൃത്വം വിഷയം ചർച്ച ചെയ്യാനാകുമോയെന്ന് പരിശോധിക്കുമെന്നാണ് റോഷി അഗസ്റ്റിൻ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. 'കോടതിക്കു വെളിയിൽ പ്രശ്നം പരിഹരിക്കുന്നത് സംബന്ധിച്ചു ചർച്ചകൾ നടത്തുന്ന കാര്യം പരിശോധിക്കും.' എന്നാണ് മന്ത്രിയുടെ പ്രതികരണം.

 

 

വ്യാജപ്രചാരണം നടത്തിയാൽ സൈബർ നിയമപ്രകാരം കേസെടുക്കാം. മുല്ലപ്പെരിയാർ ഡാം സംബന്ധിച്ച് അടിസ്ഥാനരഹിതമായ പ്രചാരണങ്ങൾ നടത്തുന്നതും ഭീതി പരത്തുന്ന സന്ദേശങ്ങൾ അയന്നതും നല്ലതല്ലെന്നും റോഷി അഗസ്റ്റിൻ ചൂണ്ടിക്കാട്ടി. എന്നാൽ യാഥാർഥ്യങ്ങൾ വസ്തുതാപരമായി ചൂണ്ടിക്കാണിച്ചാൽ അതെപ്പറ്റി ചർച്ചകളുമാകാമെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാടിന്‍റെ ഭാഗത്ത് നിന്ന് താൻ സംസാരിക്കുന്നെന്ന പ്രചാരണം വന്നപ്പോൾ വിഷമം തോന്നി. സ്വാഭാവിക സാഹചര്യത്തിൽ മുല്ലപ്പെരിയാറിലെ വെള്ളം തുറന്നുവിട്ടാൽ ഇടുക്കിയിൽ പിടിക്കാൻ സാധിക്കും എന്നാണ് താൻ ഉദ്ദേശിച്ചത്. മുല്ലപ്പരിയാറിന് എന്തെങ്കിലും സംഭവിച്ചാലുള്ള കാര്യമല്ലെന്നും റോഷി അഗസ്റ്റിൻ പ്രതികരിച്ചു.

 

 

പുതിയ അണക്കെട്ട് എന്ന നയത്തിൽ ഒരു മാറ്റവുമില്ലെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. പുതിയ അണക്കെട്ട് നിർമിക്കാൻ കേരളം സജ്ജമാണ്. ഡിപിആർ ഉൾപ്പെടെ തയാറായിട്ടുണ്ട്. പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതിക്കായി സമർപ്പിച്ചിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. അണക്കെട്ടിന്‍റെ അടുത്തുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ കാര്യത്തിൽ ഉൾപ്പെടെ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ചർച്ചയും നടത്തിയെന്നും മന്ത്രി പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴയിൽ മുങ്ങി തിരുവനന്തപുരം; ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം റോഡിൽ, ഗതാഗതം വഴിതിരിച്ചുവിട്ടു...  (4 minutes ago)

വർഷങ്ങളായി കാണാതായ 30 പേർ പാക്കിസ്ഥാനിൽ;  (12 minutes ago)

ഹൈ ടെന്‍ഷന്‍ ടവറിലേക്ക് കയറി ജനക്കൂട്ടം  (40 minutes ago)

Egypt അപകടം തിരക്കേറിയ സ്ഥലത്ത്  (1 hour ago)

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത, ഒപ്പം ഇടിമിന്നലും ശക്തമായ കാറ്റും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

എല്ലാം സീതാ ദേവിയുടെ അനു​ഗ്രഹം... രാമായണ ടീമിന് അമിത് ഷായുടെ അഭിനന്ദനം, ബോക്സ് ഓഫീസിൽ പടയോട്ടം, സായ് പല്ലവിക്ക് വിമർശനങ്ങൾക്കിടയിലും വൻ നേട്ടം; രാമായണയുടെ വിജയക്കുതിപ്പ്  (2 hours ago)

ഉച്ചയ്ക്ക് വീണ്ടും താഴേക്ക്! സ്വർണവിലയിൽ പവന് പകുതിയോളം ഇടിവ്; രാവിലെ ഉയർന്ന വില മണിക്കൂറുകൾക്കകം കുറഞ്ഞു  (2 hours ago)

75-ാം വയസ്സിൽ വീണ്ടും മംഗല്യഭാഗ്യം! 63-കാരി വധുവായി, വൃദ്ധസദനത്തിൽ പ്രണയസാഫല്യം; രണ്ട് ഒറ്റപ്പെട്ട ജീവിതങ്ങൾ ഒന്നിച്ചപ്പോൾ...  (2 hours ago)

അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ക്വട്ടേഷൻ! കോഴിക്കോട് ജില്ലാ ലേബർ ഓഫീസിന്റെ പുതിയ നടപടി  (2 hours ago)

കേരള രാഷ്ട്രീയത്തിൽ ട്വിസ്റ്റ്... സുകുമാരൻ നായർക്ക് പിന്നാലെ വെള്ളാപ്പള്ളിയും സതീശനിലേക്ക്, ഒരിക്കൽ കടുത്ത വിമർശനം, ഇപ്പോൾ ചക്കരയും ഈച്ചയും പോലെ നടന്നവരെന്ന് വെള്ളാപ്പള്ളി; കേരള രാഷ്ട്രീയത്തിൽ പുതിയ അ  (3 hours ago)

വിസ്മയം ഇനി വിരൽത്തുമ്പിൽ... പ്രിയദർശിനി ബസിന്റെ വിജയത്തിന് പിന്നാലെ കെഎസ്ആർടിസിയുടെ മറ്റൊരു വമ്പൻ പ്രഖ്യാപനം; ഇനി പകുതി പണം തിരിച്ചുകിട്ടും, സ്വകാര്യ ബസുകൾക്ക് വെല്ലുവിളിയായി പുതിയ ഓഫർ  (4 hours ago)

അമേരിക്കൻ എയർലൈൻസ് അടിയന്തരമായി നിലത്തിറക്കി... എക്സിറ്റ് ഡോർ തുറക്കാൻ ശ്രമിച്ച യാത്രക്കാരനെ കീഴടക്കി  (5 hours ago)

#AttukalPongala ക്യു.ആർ കോഡ് ഉപയോഗിച്ച് കാണിക്ക വാങ്ങാം  (5 hours ago)

ആ കാണുന്ന സഞ്ജുവല്ല ഈ സഞ്ജു... ആന്റിബയോട്ടിക് കഴിച്ച് 10 കിലോമീറ്റർ ഓട്ടം, അസുഖം മറച്ചുവച്ച് കേരളത്തിനായി കളത്തിലിറങ്ങി; പുറത്തുകാണുന്ന ചിരിക്ക് പിന്നിൽ ഇത്രയും കഷ്ടപ്പാടോ? സഞ്ജുവിനെക്കുറിച്ച് വെളിപ്പ  (5 hours ago)

മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം  (5 hours ago)

Malayali Vartha Recommends