വിളവൂർക്കൽ വില്ലേജ് ഓഫീസിന്റെ ഫ്യൂസുരി കെഎസ്ഇബി

.വിളവൂർക്കൽ വില്ലേജ് ഓഫീസിന്റെ ഫ്യൂസുരി കെഎസ്ഇബി. ബുധനാഴ്ച രാവിലെ 11.30 ഓടെ ആണ് കെഎസ്ഇബി ജീവനക്കാരെത്തി ഫ്യൂസ് ഊരിയത്.ഇതോടെ വിവിധ ആവശ്യങ്ങൾക്ക് വില്ലേജ് ഓഫീസിൽ എത്തിയവരും വില്ലേജ് ഓഫീസ് ജീവനക്കാരും വെട്ടിലായി .32328 രൂപയാണ് ആകെ അടക്കാനുള്ളത്. ഇതിൽ നാലായിരം രൂപയോളം വൈദ്യുതി ചാർജും ബാക്കി നിലവിൽ പുറത്ത് പ്രത്യേക ബോർഡ് തയാറാക്കി അതിൽ വച്ചിരിക്കുന്ന മീറ്റർ ഉൾപ്പെടെ സംവിധാനങ്ങൾ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കാൻ അടക്കേണ്ട തുകയും ആണ്.ഈ കുടിശികയുടെ പേരിൽ ആണ് കെഎസ്ഇബി നടപടി. ഇതോടെ ബാധ്യത സർട്ടിഫിക്കറ്റും, ലൊക്കേഷൻ സർട്ടിഫിക്കറ്റ് ,ജാതി സർട്ടിഫിക്കറ്റ് ,വിദ്യാഭ്യാസത്തിനും ജോലിക്കും,പ്രമാണ ആവശ്യങ്ങൾക്കായുള്ള വിവിധ അപേക്ഷകൾക്കായി എത്തിയവർ കാത്തിരുന്നു ഒടുവിൽ മടങ്ങി പോകേണ്ട സ്ഥിതി ഉണ്ടായി.പലരുടെയും അത്യാവശ്യ കാര്യങ്ങൽ പോലും ഇതോടെ മുടങ്ങി.
ഇക്കഴിഞ്ഞ ജനുവരിയിലാണ് ധൃതി കൂട്ടി പുതിയ വില്ലേജ് ഓഫീസിന്റെ പ്രവർത്തനം ഉദ്ഘാടനം ചെയ്തത് .ഇപ്പോഴും ഇതിൻറെ വൈദ്യുതിയുടെ മീറ്റർ ബോർഡ് കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചിട്ടില്ല. ഇതിനായി 28000ത്തോളം രൂപയാണ് കെഎസ്ഇബിക്ക് അടക്കേണ്ടത് .കരാറുകാരാണ് ഈ തുക അടച്ച് കെട്ടിടം കൈമാറേണ്ടിയിരുന്നത് എന്നാണ് അറിയുന്നത്. എന്നാൽ കെട്ടിട നിർമ്മാണം പൂർത്തിയാക്കി പ്രവർത്തനമാരംഭിച്ചിട്ടുണ്ട് എട്ടുമാസം കഴിഞ്ഞിട്ടും കരാറുകാരൻ ഈ തുക കെഎസ്ഇബിക്ക് അടച്ചിട്ടില്ല.
ഈ തുക റവന്യു വകുപ്പിലെ ഉദ്യോഗസ്ഥർ അടക്കേണ്ട സാഹചര്യമുണ്ടായാൽ ഇത് ഇവരുടെ കൈ നഷ്ടമായി മാറും. വകുപ്പ് ഇടപെട്ട് അടിയന്തര പരിഹാരം കണ്ടില്ലെങ്കിൽ വിളവൂർക്കൽ വില്ലേജ് ഓഫീസുമായി ബന്ധപ്പെട്ട പൊതുജനങ്ങൾക്ക് ഇനി സർട്ടിഫിക്കറ്റുകളും മറ്റു രേഖകളും ലഭിക്കണമെങ്കിൽ ഏറെ പ്രയാസപ്പെടേണ്ട സാഹചര്യമാണ്.തുക അടകത്തെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കില്ല എന്ന നിലപാടിലാണ് കെഎസ്ഇബി.എന്നാല്‍ ഈ നിലപാട് പൊതു ജനത്തിനേ വലക്കും എന്ന് പൊതു പ്രവര്‍ത്തകര്‍ ഉൾപ്പടെ ചൂണ്ടി കാണിച്ചിട്ടും കെഎസ്ഇബി നിലപാട് മാറ്റിയില്ല.ഇതിൽ നാട്ടുകാർക്കും കടുത്ത പ്രതിഷേധം ഉണ്ട്.
https://www.facebook.com/Malayalivartha

























