Widgets Magazine
29
Oct / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റവന്യു, ഭക്ഷ്യ പൊതുവിതരണം, കൃഷി, ക്ഷീരവികസനം തുടങ്ങിയ വകുപ്പുകൾ.. ഏറ്റെടുക്കാനുള്ള നീക്കം അതീവരഹസ്യമായി മുഖ്യമന്ത്രിയുടെ ഓഫീസിൽ തുടങ്ങി..വി ഡി. സതീശനെക്കാൾ മുഖ്യമന്ത്രിക്ക് വിരോധം ഇപ്പോൾ ബിനോയ് വിശ്വത്തോടാണ്..


താണ്ഡവമാടി ഭീകര ചുഴലി..ഭീതിയുടെ മുൾമുനയിൽ ആയിരുന്നു രാജ്യം..മണിക്കൂറിൽ 90 മുതൽ 100 കിലോമീറ്റർ വരെ വേഗതയിലാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്.. പൊതുജനങ്ങളുടെ സാധാരണ ജീവിതം പൂർണ്ണമായും തടസ്സപ്പെട്ടു..


ഇന്ത്യൻ പ്രതിരോധസേനയുടെ കരുത്തനായ, റഫേൽ യുദ്ധവിമാനത്തിൽ യാത്രയ്‌ക്കൊരുങ്ങി രാഷ്‌ട്രപതി ദ്രൗപദി മുർമു..രണ്ടാം തവണയാണ് രാഷ്‌ട്രപതി യുദ്ധവിമാനത്തിൽ യാത്ര ചെയ്യുന്നത്..


തീരത്ത് കളിച്ചുകൊണ്ടിരിക്കെ കടലിൽ വീണ ഫുട്ബോൾ കുട്ടികൾക്ക് എടുത്തുകൊടുത്ത ശേഷം പൊഴികടക്കാൻ ശ്രമിച്ച യുവാവിനെ ചുഴിയിൽപ്പെട്ട് കാണാതായി....


ഇന്ന് യുഡിഎസ്എഫിന്റെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്... യൂണിവേഴ്സിറ്റി, പൊതു പരീക്ഷകളെ വിദ്യാഭ്യാസ ബന്ദിൽ നിന്ന് ഒഴിവാക്കി

തലയ്ക്ക് മുകളിൽ രണ്ടുതരം ഭീഷണി! 5 ദിവസം കേരളത്തെ കാത്തിരിക്കുന്നത്! കൊടും മഴും ഇടിമിന്നലും ഒപ്പം!

15 AUGUST 2024 09:14 PM IST
മലയാളി വാര്‍ത്ത

More Stories...

റവന്യു, ഭക്ഷ്യ പൊതുവിതരണം, കൃഷി, ക്ഷീരവികസനം തുടങ്ങിയ വകുപ്പുകൾ.. ഏറ്റെടുക്കാനുള്ള നീക്കം അതീവരഹസ്യമായി മുഖ്യമന്ത്രിയുടെ ഓഫീസിൽ തുടങ്ങി..വി ഡി. സതീശനെക്കാൾ മുഖ്യമന്ത്രിക്ക് വിരോധം ഇപ്പോൾ ബിനോയ് വിശ്വത്തോടാണ്..

തർക്കത്തിനൊടുവിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

ക്ഷേത്രത്തിൽ കയറിയ യുവാവ് മോഷ്ടാവെന്ന് കരുതി പിടികൂടി പോലീസിന് കൈമാറി നാട്ടുകാർ..ചോദ്യം ചെയ്യലിനൊടുവിൽ പോലീസ് വിട്ടയച്ച യുവാവ് ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ച നിലയിൽ

പ്രാർത്ഥനകൾ വിഫലം‌... വീട്ടുമുറ്റത്ത് കാറിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി

ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വൈസ്ചാൻസലർ നിയമനത്തിനുള്ള പാനൽ ഗവർണർക്ക് കൈമാറി മുഖ്യമന്ത്രി

സംസ്ഥാനത്ത് ആഗസ്റ്റ് 19 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മഴ കൂടാതെ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത വേണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തെക്ക് കിഴക്കൻ അറബിക്കടലിനും തെക്കൻ കേരള തീരത്തിനും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. കൊങ്കൺ മുതൽ ചക്രവാതചുഴി വരെ 1.5 കിമി ഉയരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി മിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ആഗസ്റ്റ് ഇന്നും പതിനേഴാം തീയതിയും അതിശക്തമായ ശക്തമായ മഴക്കും ആഗസ്റ്റ് 15 -19 വരെ ശക്തമായ മഴക്കും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളിലും 17ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ഓറഞ്ച് അലർട്ടാണ്.

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 15 മുതൽ 19 വരെ കേരള തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

ഈ ദിവസങ്ങളിൽ കേരള - ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്.

നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും, 17ന് ഇടുക്കി, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും 18ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും 19ന് ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്.

പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ

വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപധികൾ സുരക്ഷിതമാക്കി വെക്കണം. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയ്യാറാവേണ്ടതാണ്.

സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടമടക്കാനാവാതെ... ഉമ്മയ്ക്കു പിന്നാലെ മകനും....  (25 minutes ago)

പറന്നുയർന്ന് ചരിത്രം കുറിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു....  (52 minutes ago)

CPI - CPM സി പി ഐ പോയാലും ഒന്നുമില്ലെന്ന് പിണറായി  (1 hour ago)

അർധരാത്രി 12.30ന് കരതൊട്ടു  (1 hour ago)

ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി  (1 hour ago)

President Droupadi Murmu യുദ്ധവിമാനത്തിൽ പറക്കാനൊരുങ്ങി രാഷ്‌ട്രപതി  (1 hour ago)

യുവാവ് മോഷ്ടാവെന്ന് കരുതി പിടികൂടി പോലീസിന് കൈമാറി  (1 hour ago)

മലപ്പുറത്ത് വീട്ടുമുറ്റത്ത് കാറിന് തീപിടിച്ച് പൊള്ളലേറ്റ യുവാവ് മരിച്ചു  (2 hours ago)

കേരള ഹൈക്കോടതിയിൽ നിന്ന് ഡൽഹി ഹൈക്കോടതിയിലേക്ക്...  (2 hours ago)

ബോളിവുഡ് താരം മിഥുൻ ചക്രവർത്തി ജയിലർ 2 ൽ  (2 hours ago)

വൈസ്ചാൻസലർ നിയമനത്തിനുള്ള പാനൽ ഗവർണർക്ക് കൈമാറി മുഖ്യമന്ത്രി  (3 hours ago)

മസ്കത്തിൽ കണ്ണൂർ ആലക്കോട് സ്വദേശി നിര്യാതനായി....  (3 hours ago)

ഇന്നു മുതൽ സെമിഫൈനൽ പോരാട്ടങ്ങൾ...  (3 hours ago)

ബസ് പൂർണമായും കത്തിനശിച്ചു... വൈദ്യുതി വകുപ്പിനോട് വിശദീകരണം തേടുമെന്നും 20ലേറെ പേരെ രക്ഷിക്കാനായെന്നും പൊലീസ്  (3 hours ago)

സ്വർണവിലയിൽ വർദ്ധനവ്.... പവന് 560 രൂപയുടെ വർദ്ധനവ്  (3 hours ago)

Malayali Vartha Recommends