ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്...പ്രതികരിച്ച് നടന് ആസിഫ് അലി... തങ്ങളുടെ അനുഭവങ്ങള്‍ മൊഴിയായി നൽകിയവരെ ബഹുമാനിക്കുന്നു.. അവര്‍ക്ക് എല്ലാ പിന്തുണയും നല്‍കും എന്ന് അറിയിച്ചു...

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ വലിയ രീതിയിൽ ഇപ്പോൾ ചർച്ചകൾ എല്ലാം പുരോഗമിക്കുകയാണ് . നിരവധി ആളുകളാണ് ഇതിനെ കുറിച്ച് പ്രതികരിച്ചു കൊണ്ട് രംഗത്ത് വരുന്നത്. ഇപ്പോൾ മലയാള സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരിച്ച് നടന് ആസിഫ് അലി. ഹേമ കമ്മിറ്റിക്ക് മുന്പില് തങ്ങളുടെ അനുഭവങ്ങള്‍ മൊഴിയായി നൽകിയവരെ ബഹുമാനിക്കുന്നു എന്ന് പറഞ്ഞ ആസിഫലി. അവര്‍ക്ക് എല്ലാ പിന്തുണയും നല്‍കും എന്ന് അറിയിച്ചു. റിപ്പോർട്ട് വായിക്കാതെ കൂടുതൽ പറയാനില്ല.
സിനിമ രംഗത്ത് എല്ലാവർക്കും തുല്യത ഉറപ്പുവരുത്തണം മൊഴി നൽകിയവർക്കൊപ്പം തന്നെയാണ് നില്‍ക്കേണ്ടത്. അവരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടണമെന്നും ആസിഫലി പറഞ്ഞു. ഹേമാ കമ്മറ്റി റിപ്പോര്‍ട്ട് പഠിച്ചശേഷം പ്രതികരിക്കാമെന്ന് അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറി സിദ്ദിഖ് പ്രതികരിക്കുന്നത് കരുതലിന്റെ സാധ്യതകളെല്ലാം എടുത്ത്. 15 അംഗ പവര്‍ ടീമിനെ കുറിച്ച് എല്ലാവര്ക്കും അറിയാം. അതെല്ലാം ആരോപണങ്ങളായി മാത്രം ഒതുങ്ങും. എന്നാല്‍ പീഡന പരാതികളില്‍ അന്വേഷണം വന്നാല്‍ പല പ്രമുഖരും കുടുങ്ങുമെന്ന് അമ്മയ്ക്ക് അറിയാം.
അതുകൊണ്ടാണ് ഈ ഘട്ടത്തില്‍ പ്രതികരണത്തില്‍ മിതത്വം കൊണ്ടു വരുന്നത്. 51 പേരാണ് മൊഴി നല്‍കിയത്. ഇതില്‍ ആരെല്ലാം പീഡനാരോപണം ഉന്നയിച്ചുവെന്നത് ഇനിയും പുറത്തു വന്നിട്ടില്ല. മൊഴികള്‍ പൂര്‍ണ്ണ രൂപത്തില്‍ പുറത്തു വരില്ലെന്ന വിശ്വാസം വിവിധ സിനിമാ സംഘടനകള്‍ക്കുണ്ട്.അതുകൊണ്ടാണ് അമ്മയും ഫെഫ്കയും അടക്കം ആത്മവിശ്വാസത്തോടെ നിലപാടുകള്‍ എടുക്കുന്നത്.
https://www.facebook.com/Malayalivartha
























