ഹേമ കമ്മിറ്റി റിപ്പോർട്ട് അട്ടിമറിക്കാൻ മലയാള സിനിമയിലെ ഉന്നതൻ കരുക്കൾ നീക്കി തുടങ്ങി... . ഇടത് സഹയാത്രികരായ സിനിമാപ്രവർത്തകരെ ഉപയോഗിച്ചും അല്ലാതെയുമാണ് നീക്കം...
ഹേമ കമ്മിറ്റി റിപ്പോർട്ട് അട്ടിമറിക്കാൻ മലയാള സിനിമയിലെ ഉന്നതൻ കരുക്കൾ നീക്കി തുടങ്ങിയതായി കേൾക്കുന്നു. . ഇടത് സഹയാത്രികരായ സിനിമാപ്രവർത്തകരെ ഉപയോഗിച്ചും അല്ലാതെയുമാണ് നീക്കം. ഇപ്പോൾ ആശുപത്രിയിലുള്ള നടൻ രോഗം ഭേദമായാലുടൻ മുഖ്യമന്ത്രിയെ കാണും. ഇടതുമുന്നണിയിലുള്ള ഒരു പ്രമുഖ ഘടകകക്ഷി നേതാവ് താരത്തിന്റെ നിർദ്ദേശ പ്രകാരം മുഖ്യമന്ത്രിയും സാംസ്കാരിക മന്ത്രിയുമായി ആശയവിനിമയം തുടങ്ങി. വിഷയത്തിലുള്ള മാധ്യമ ഇടപെടൽ അവസാനിച്ചാലുടൻ സാധാരണ ജൂഡീഷ്യൽ കമ്മിറ്റി റിപ്പോർട്ടുകൾ പോലെ ഇതും മുക്കാനാണ് സാധ്യതയെന്ന് അറിയുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾ സർക്കാർ അംഗീകരിക്കുകയോ തള്ളുകയോ ഇല്ല. പകരം ശുപാർശ ഫ്രീസറിൽ സൂക്ഷിക്കും.ശുപാർശകൾ അംഗീകരിക്കാൻ തുടങ്ങിയാൽ മലയാള സിനിമയിലെ പ്രമുഖരിൽ പലരും മോശക്കാരാകും. ലൈംഗികാതിക്രമ പരാതിയുള്ളതിനാൽ പ്രത്യേകം പരാതിയില്ലാതെ പോലീസിന് കേസെടുക്കാൻ കഴിയും. എന്നാൽ പ്രമുഖർ ഇടപെട്ട കേസായതിനാൽ അതിനുള്ള സാധ്യതയില്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ള മൊഴികൾ പോലീസ് കണക്കിലെടുക്കണമെന്നില്ല.ഭരണഘടനയിലെ162 വകുപ്പ് ഉപയോഗിച്ചാണ് സർക്കാർ ഹേമ കമ്മിറ്റിയെ നിയോഗിച്ചത്. അതിനാൽ കമ്മിറ്റിയുടെ നിയമപരമായ സാധുത ചോദ്യം ചെയ്യാനാവില്ല. ഇങ്ങനെയുള്ള കമ്മിറ്റിക്ക് മുമ്പിൽ നൽകിയ മൊഴി അന്വേഷിക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്. എന്നാൽ മൊഴി നൽകിയവർ പീഡിപ്പിച്ചവരുടെ പേരുകൾ പറഞ്ഞിട്ടില്ല. എന്നാൽ ചിലർ അവരുടെ പേരുകൾ പറഞ്ഞിട്ടുണ്ട്. ഇത് കമ്മിറ്റി രേഖപ്പെടുത്തിയിട്ടുണ്ട് . സ്ത്രീകൾക്ക് എതിരെ കുറ്റകൃത്യങ്ങൾ നടന്നാലുടൻ കേസെടുക്കണമെന്നാണ് നിയമം. എന്നിട്ടും നാലര കൊല്ലം സർക്കാർ ഇത് കൈയിൽ വച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ വൈകിയത് സർക്കാരിൻ്റെ തലയിൽ കെട്ടിവെയ്ക്കണ്ടെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞത് ഇതിന്റെ സൂചനയായി കണക്കാക്കാം. താന്‍ മന്ത്രിയായി മൂന്നര വർഷത്തിനിടയ്ക്ക് ഒരു നടിയുടെയും പരാതി കിട്ടിയിട്ടില്ല. ഡബ്ല്യുസിസി (വിമൻ ഇൻ സിനിമാ കളക്ടീവ്) പോലെയുള്ള സംഘടനകൾ ചില കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട് . ഇതിന്‍റെ അടിസ്ഥാനത്തിലാണ് രണ്ട് മാസത്തിനകം സിനിമ കോണ്‍ക്ലേവ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സിനിമ, സീരിയല്‍ മേഖലയിലെ പ്രശ്നങ്ങളും പരിഹാരങ്ങളും കോണ്‍ക്ലേവില്‍ വിശദമായി ചര്‍ച്ച ചെയ്യും. സിനിമയിലെ എല്ലാ മേഖലയിലെ പ്രതിനിധികളെയും കോണ്‍ക്ലേവില്‍ കൊണ്ടുവരുമെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ പൂര്‍ണരൂപം വായിച്ചിട്ടില്ല, ശുപാര്‍ശ മാത്രമാണ് കണ്ടത്. റിപ്പോർട്ട് കൈയ്യിൽ കിട്ടിയാൽ വായിക്കും. പുറത്തുവിടാത്ത ഭാഗം വായിച്ചിട്ടില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു. വിവരാവകാശ കമ്മീഷനാണ് റിപ്പോർട്ട് പ്രസിദ്ധീകരിക്കണ്ട എന്ന് പറഞ്ഞത്. സംസ്ഥാനത്ത് സ്ത്രീ സുരക്ഷയ്ക്ക് സർക്കാർ വലിയ പ്രാധാന്യം നൽകുന്നുണ്ട്. ഇതില്‍ ഒരു വിട്ടുവീഴ്ചയും സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ ഉണ്ടാവില്ല. ഈ കാര്യത്തില്‍ കൃത്യമായ നിയമ നടപടി സ്വീകരിക്കും. സിനിമ മേഖലയിൽ വലിയ ഇടപെടലാണ് സർക്കാർ നടത്തിയിട്ടുള്ളത്. സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാനാണ് സർക്കാർ കമ്മിറ്റിയെ നിയോഗിച്ചത്. പരാതിയുള്ളവർക്ക് നൽകാവുന്നതാണ്. എല്ലാ മേഖലയിലും പ്രബല വിഭാഗമുണ്ട്. അവർക്കെതിരെ നിർഭയമായി പരാതി നൽകാം. നടപടി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ട് മാസത്തിനുള്ളിൽ സിനിമ കോൺക്ലേവ് നടത്തുമെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. കോൺക്ലേവ് നടത്തിയാൽപരിഹരിക്കാൻ കഴിയുന്ന വിഷയമല്ല ഇത് എന്ന് മന്ത്രിക്കുമറിയാം. മലയാള സിനിമയിലെ ലൈംഗിക ചൂഷണങ്ങളെ കുറിച്ച് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന മൊഴികളും പരാമര്‍ശങ്ങളും. മലയാള സിനിമാ മേഖലയില്‍ അടിമുടി സ്ത്രീവിരുദ്ധത നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. ലൈംഗികമായ വിട്ടുവീഴ്‌ചകള്‍ക്ക് തയ്യാറാകണമെന്ന് പ്രമുഖര്‍ ഉള്‍പ്പടെ ആവശ്യപ്പെട്ടതായി കമ്മിറ്റിക്ക് മുന്നില്‍ നിരവധി വനിതകള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ 55, 56 പേജുകളില്‍ മലയാള സിനിമയില്‍ നടക്കുന്ന ഗുരുതര ലൈംഗിക കുറ്റകൃത്യങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളത്. സിനിമയില്‍ അവസരം ലഭിക്കണമെങ്കില്‍ വഴങ്ങിക്കൊടുക്കേണ്ട സാഹചര്യമുണ്ട്. അതിജീവതകള്‍ പൊലീസിനെ സമീപിക്കാതിരിക്കുന്നത് ജീവഭയം കാരണം. പരാതിപ്പെട്ടാല്‍ കുടുംബാഗങ്ങള്‍ക്കെതിരെയും ഭീഷണിയുയരും. ലൈംഗിക ആവശ്യങ്ങള്‍ക്ക് വഴങ്ങാത്തവരെ പ്രശ്‌നക്കാര്‍ എന്ന് മുദ്രകുത്തി സിനിമയില്‍ നിന്ന് ഒഴിവാക്കുന്നു. പരാതിപ്പെടുന്നവര്‍ സിനിമയില്‍ നിന്ന് തുടച്ചുനീക്കപ്പെടുകയാണ്. നടി ആക്രമിക്കപ്പെട്ടത് ഒറ്റപ്പെട്ട സംഭവമല്ല. പലതും പുറത്തുവരുന്നില്ല എന്നേയുള്ളൂ. വനിതാ പ്രൊഡ്യൂസര്‍മാരെ സംവിധായകരും നടന്‍മാരും അപമാനിക്കുന്ന സംഭവങ്ങളുണ്ട്. മലയാള സിനിമ നിയന്ത്രിക്കുന്നത് മാഫിയ സംഘമാണ്. സിനിമയില്‍ കാസ്റ്റ് ചെയ്തിട്ടും വഴങ്ങിയില്ലെങ്കില്‍ റിപ്പീറ്റ് ഷോട്ടുകള്‍ എടുപ്പിച്ച് ബുദ്ധിമുട്ടിപ്പിക്കും. ഇത്തരത്തില്‍ 17 ഷോട്ടുകള്‍ വരെ എടുത്ത് ബുദ്ധിമുട്ടിച്ചു' എന്നിങ്ങനെയുള്ള വെളിപ്പെടുത്തലുകള്‍ എല്ലാം കേട്ട് ഞെട്ടിയെന്നും റിപ്പോര്‍ട്ടില്‍ ഹേമ കമ്മിറ്റി രേഖപ്പെടുത്തിയിട്ടുണ്ട്. 'ലൈംഗികമായി വഴങ്ങുന്നവര്‍ക്ക് മാത്രം നല്ല ഭക്ഷണം ലഭിക്കും. നഗ്നത പ്രദര്‍ശിപ്പിക്കാന്‍ നടിമാര്‍ക്ക് മുകളില്‍ സമ്മര്‍ദമുണ്ട്. വഴിവിട്ട കാര്യങ്ങള്‍ക്ക് സംവിധായകരും നിര്‍മാതാക്കളും നിര്‍ബന്ധിക്കുന്നു. അതിക്രമം കാട്ടിയവരില്‍ ഉന്നതരുണ്ട്'- എന്നിങ്ങനെ ഗുരുതരമായ വെളിപ്പെടുത്തലുകളാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളത്. സിനിമ മേഖലയിലെ സ്ത്രീ സുരക്ഷ്ക്കായി സംവിധാനം വേണമെന്ന് പരാതിക്കാര്‍ കമ്മിറ്റിക്ക് മുമ്പാകെ ആവശ്യപ്പെട്ടിട്ടുണ്ട്. മലയാള സിനിമയില്‍ 'കാസ്റ്റിംഗ് കൗച്ച്' നടന്നതായി ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സ്ഥിരീകരിച്ചു. മലയാള ചലച്ചിത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വനിതകളുടെ പരാതികളെ അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ടിലാണ് മലയാള സിനിമയിലെ ലൈംഗിക ചൂഷണങ്ങളെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുള്ളത്. മലയാളി സിനിമയില്‍ വലിയ കോളിളക്കത്തിന് വഴിവെക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. സിനിമയുടെ മറവില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെ കുറിച്ച് കേട്ട് ഞെട്ടി എന്ന് തുറന്നെഴുതിയിരിക്കുകയാണ് ഹേമ കമ്മിറ്റി. നടിമാരുടെ വാതില്‍ മുട്ടുന്നത് പതിവ്, വാതില്‍ തുറന്നില്ലെങ്കില്‍ ശക്തമായി ഇടിക്കും. സഹകരിച്ചില്ലെങ്കില്‍ റീടേക്കുകള്‍ എടുപ്പിച്ച് ബുദ്ധിമുട്ടിക്കുകയാണ്. നടി ആക്രമിക്കപ്പെട്ട സംഭവം ഒറ്റപ്പെട്ടതല്ല. മലയാള സിനിമ നിയന്ത്രിക്കുന്നത് ക്രിമിനല്‍ സംഘം. പേടി കാരണമാണ് പലരും പരാതികള്‍ തുറന്നുപറയാന്‍ മടിക്കുന്നത്. സെറ്റുകളില്‍ ഒറ്റയ്ക്ക് പോകുക പ്രയാസമാണ്. വീട്ടില്‍ നിന്ന് ആരെയെങ്കിലും കൂട്ടി പോകാതെ സുരക്ഷിതമല്ല. ഇന്‍റേണല്‍ കംപ്ലെയ്ന്‍റ് കമ്മിറ്റിയെ പോലും ഭീഷണിപ്പെടുത്തുന്ന കാര്യങ്ങളാണ് മലയാള സിനിമയില്‍ നടക്കുന്നത് എന്നും ഹോം കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. നിരവധി പേര്‍ ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴിനല്‍കി. കാസ്റ്റിംഗ് കൗച്ച് മലയാള സിനിമയിലുള്ളതായും മൊഴികളിലുണ്ട്. നിയമപരമായുള്ള പ്രശ്‌ന പരിഹാര സംവിധാനം മലയാള സിനിമയില്‍ വരണമെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. ഏറെ സമ്മര്‍ദങ്ങള്‍ക്കൊടുവിലാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് പുറത്തുവന്നിരിക്കുന്നത്. വ്യക്തികളുടെ പേരുകള്‍ പരാമര്‍ശിക്കുന്ന പേജുകളും ഭാഗങ്ങളും പുറത്തുവന്ന റിപ്പോര്‍ട്ടില്‍ നിന്ന് നീക്കിയിട്ടുണ്ട്. വിവരാവകാശ നിയമപ്രകാരം പേജുകൾ ഒഴിവാക്കുന്നത് കുറ്റകരമാണ്. ഇതും നാളെ ചോദ്യം ചെയ്തേക്കാം.ജസ്റ്റിസ് ഹേമ കമ്മീഷനുവേണ്ടി സർക്കാർ 3 വർഷം കൊണ്ട് ചെലവിട്ടത് ഒരു കോടിയിലധികം രൂപയാണ്. 2017 മുതൽ 2020 വരെയുള്ള കമ്മീഷന്റെ ചെലവ് 10655000 രൂപയാണ്. വിവരാവകാശ രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജസ്റ്റിസ് ഹേമ പത്ത് തവണയായി 10322254 രൂപ കൈപ്പറ്റിയതായും രേഖകളിൽ പറയുന്നു. കോടികണക്കിന് രൂപ ചെലവഴിച്ച് ഒരു കമ്മീഷനെ നിയമിച്ച ശേഷം സർക്കാർ പറഞ്ഞതെന്താണ്?, അത് കമ്മീഷനല്ല. കമ്മിറ്റിയാണെന്ന്. കമീഷൻ പോലെയല്ലത്രേ കമ്മിറ്റി. ഒരു പ്രത്യേക ആവശ്യത്തിന് നിയമത്തിൻ്റെ പിൻബലത്തോടെ നിയമിക്കുന്നതാണ് കമ്മീഷൻ. കമ്മിറ്റികൾ അങ്ങനെയല്ല. കമ്മിറ്റികളുടെ തീരുമാനം നടപ്പിലാക്കാൻ സർക്കാർ ബാധ്യസ്ഥവുമല്ല. ഇത് പറഞ്ഞത് സർക്കാർ സംവിധാനത്തിൻ്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ കമ്മീഷൻ്റെ അധ്യക്ഷയാണ്. എങ്കിൽ എന്തിന് വേണ്ടിയാണ് കോടികൾ മുടക്കി ഇങ്ങനെയൊരു കമ്മിറ്റിയെ നിയമിച്ചത്? അതിന് ഉത്തരം തരേണ്ട മന്ത്രി എ.കെ.ബാലൻ ഇപ്പോൾ മന്ത്രിയല്ല. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ വിമൺ ഇൻ സിനിമാ കളക്ടീവുമായി നടത്തിയ കൂടികാഴ്ചയ്ക്ക് ശേഷം വനിതാ കമ്മീഷൻ അധ്യക്ഷ പി. സതിദേവി നടത്തിയ പ്രതികരണത്തിലാണ് ഇക്കാര്യം പറഞ്ഞത്. . ഹേമ കമ്മീഷൻ റിപ്പോർട്ട് പരസ്യമാക്കേണ്ട സാഹചര്യമില്ലെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ വർഷങ്ങൾക്ക് മുമ്പ് പറഞ്ഞു. സിനിമാമേഖലയിലേക്ക് പുതിയ പെൺകുട്ടികൾ കടന്നുവരുമ്പോൾ ആത്മവിശ്വാസം നൽകുന്ന അന്തരീക്ഷം ഉണ്ടാകേണ്ടതുണ്ട്. നിർമാണ കമ്പനികൾ അത് ഉറപ്പാക്കേണ്ടതുണ്ട്. ഹേമ കമ്മീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഞാൻ സിനിമാ-സാംസ്കാരിക വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയുമായി സംസാരിച്ചിരുന്നു. എൻക്വയറി കമ്മീഷൻ ആക്ട് പ്രകാരം രൂപീകരിച്ച കമ്മിറ്റിയല്ല ഹേമകമ്മീഷൻ. അതുകൊണ്ടു തന്നെ ആ റിപ്പോർട്ട് നിയമസഭയിൽ അവതരിപ്പിക്കേണ്ട സാഹചര്യം സർക്കാരിനില്ല എന്നാണ് മന്ത്രി പറഞ്ഞത്. തീർച്ചയായും സിനിമാമേഖലയിൽ നിയന്ത്രണവും നിരീക്ഷണവും അനിവാര്യമാണ്. നിയമനിർമാണം വേണം. ഇന്റേണൽ കംപ്ലൈയിന്റ് കമ്മിറ്റി എല്ലാ നിർമാണ കമ്പനികളും നിർബന്ധമായും രൂപീകരിച്ചിരിക്കണം. സിനിമാമേഖലയിലെ സ്ത്രീകൾക്കുനേരേ നടക്കുന്ന ചൂഷണങ്ങളും മറ്റു പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നിർദ്ദേശങ്ങൾ ഞങ്ങൾ സർക്കാരിന് സമർപ്പിക്കും. സർക്കാർ അതിനുള്ള എല്ലാ പിന്തുണയും നൽകുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്- സതിദേവി പറഞ്ഞു. നടി ആക്രമിക്കപ്പെട്ട സംഭവത്തിനുശേഷം സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സി മുഖ്യമന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകിയതിന് പിന്നാലെയാണ് സിനിമാ മേഖലയിലെ സ്ത്രീകളുടെ തൊഴിൽ സാഹചര്യം പഠിക്കുന്നതിന് സർക്കാർ കമ്മീഷനെ രൂപീകരിച്ചത്. ജസ്റ്റിസ് ഹേമയ്ക്ക് പുറമെ കെ.ബി. വത്സലകുമാരി, നടി ശാരദ എന്നിവരെ അംഗങ്ങളാക്കി രൂപീകരിച്ച കമ്മീഷൻ 2019 ൽ സർക്കാരിന് റിപ്പോർട്ട് കൈമാറി.സിനിമാ മേഖലയിലെ അറുപതോളം സ്ത്രീകളുടെ മൊഴി കമ്മീഷൻ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ കോടികൾ ചെലവാക്കിയ കമ്മീഷൻ റിപ്പോർട്ടിൽ തുടർനടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാവാത്തതിനെതിരേ ഡബ്ല്യു.സി.സി ഉൾപ്പടെ പ്രതിഷേധം ശക്തമാക്കിയിരുന്നു. .സിനിമാ മേഖലയിലെ പ്രശ്നങ്ങൾ അരവർ തന്നെ പരിഹരിക്കട്ടെ എന്ന ചിന്തയാണ് സർക്കാരിനുള്ളത്. വിവാദങ്ങൾ ഉണ്ടാകുമ്പോൾ സർക്കാർ രംഗത്തിറങ്ങുകയും ചില സാന്ത്വന മാർഗ്ഗങ്ങൾ സ്വീകരിക്കുകയും ചെയ്യും.അതാണ് സംഭവിക്കാൻ പോകുന്നത്.