ഹേമ കമ്മിറ്റിയാണ് ചർച്ച വിഷയം...മുതിര്‍ന്ന വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷണം, നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ട് വരണം...റിപ്പോര്‍ട്ടിലെ മൊഴികളില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം...

എല്ലായിടത്തും ഇപ്പോൾ ഹേമ കമ്മിറ്റിയാണ് ചർച്ച വിഷയം. പലരും പ്രതികരിച്ചു കൊണ്ട് രംഗത്ത് വരുന്നുണ്ട്. ഇപ്പോഴിതാ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികളില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം. മുതിര്‍ന്ന വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. നടന്നത് കുറ്റകൃത്യമാണ്, അത് അന്വേഷിച്ചേ മതിയാവൂ എന്നും അദ്ദേഹം പറഞ്ഞു.'ഗുരുതരമായ കുറ്റകൃത്യം നടന്നിട്ട് സിനിമ കോണ്‍ക്ലേവ് ആണോ നടത്തുന്നത്? സംസ്‌കാരിക മന്ത്രി ആരെയാണ് വിഡ്ഢിയാക്കുന്നത്? സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമാണ്.
വേട്ടക്കാരുടെ സ്വകാര്യത സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്', സതീശന്‍ ആരോപിച്ചു.ഒറ്റപ്പെട്ട സംഭവമല്ല, പരമ്പരയാണ്. സര്‍ക്കാര്‍ അംഗീകരിച്ച റിപ്പോര്‍ട്ടാണ്. നാലരക്കൊല്ലം റിപ്പോര്‍ട്ടിനുമേല്‍ അടയിരുന്ന് മുഖ്യമന്ത്രിയടക്കമുള്ള ആളുകള്‍ ചെയ്തത് കുറ്റകൃത്യമാണ്, ക്രിമിനല്‍ കുറ്റമാണ്. കേസെടുക്കാന്‍ ഇനിയെന്തിനാണ് മറ്റൊരു പരാതി. റിപ്പോര്‍ട്ട് പരാതിയുടെ കൂമ്പാരമാണ്. സര്‍ക്കാര്‍ ഇത് മൂടിവെച്ചു. എന്നത്തേക്കും സിനിമയിലെ ചൂഷണം അവസാനിപ്പിക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.'ആരെ സംരക്ഷിക്കനാണ് സര്‍ക്കാര്‍ കുറ്റകൃത്യങ്ങളുടെ പരമ്പര മൂടിവെക്കുന്നത്? ആരാണ് സര്‍ക്കാരിന് മീതെ സമ്മര്‍ദ്ദംചെലുത്തിയത്. ഏത് പരുന്താണ് സര്‍ക്കാരിന് മീതെ പറക്കുന്നത്?', പ്രതിപക്ഷനേതാവ് ചോദിച്ചു.
സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പരാതിക്കാരിയെ വിളിച്ചുവരുത്തി പരാതി എഴുതി വാങ്ങിയാണ് അന്വേഷണം സി.ബി.ഐക്ക് വിട്ടത്.ഇത് ഇവര്‍ക്ക് അന്വേഷിക്കാന്‍ പറ്റില്ല. കുറേ ആളുകളെ അവര്‍ക്ക് സംരക്ഷിക്കണം, ചേര്‍ത്ത് നിര്‍ത്തണം. സര്‍ക്കാര്‍ വിചാരണചെയ്യപ്പെടാന്‍ പോവുകയാണ്. ക്രിമിനല്‍ കുറ്റംചെയ്ത ആളുകളെപ്പോലെ സര്‍ക്കാരും പൊതുസമൂഹത്തിന് മുന്നില്‍ കുറ്റവിചാരണചെയ്യപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഏതായാലും സിനിമ മേഖലയിൽ നിന്നുള്ളവരും ഇതിനോടകം മലയാള സിനിമയിലെ പലരും അതിശക്തമായി തന്നെ പ്രതികരിച്ചു കൊണ്ട് രംഗത്ത് വരുന്നുണ്ട്.
https://www.facebook.com/Malayalivartha
























