കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 വയസുകാരിയെക്കുറിച്ച് നിര്‍ണായക വിവരം പൊലീസിന് ....

കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 വയസുകാരിയെക്കുറിച്ച് നിര്‍ണായക വിവരം പൊലീസിന് വിവരം ലഭിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്ക് കുട്ടി തിരുവനന്തപുരത്ത് നിന്ന് ബാംഗ്ലൂര്‍ കന്യാകുമാരി എക്സ്പ്രസ് ട്രെയിനില്‍ കയറിയതായാണ് കണ്ടെത്തിയിരിക്കുന്നത്.
തമ്പാനൂരില്‍ നിന്ന് കുട്ടി ട്രെയിന്‍ കയറി. ട്രെയിനില്‍ ഇരുന്ന് കുട്ടി കരയുന്നതു കണ്ട ഒരു യാത്രക്കാരി കുട്ടിയുടെ ഫോട്ടോ എടുത്തു. ഈ ഫോട്ടോ പൊലീസ് കുട്ടിയുടെ വീട്ടുകാരെ കാണിച്ച് സ്ഥിരീകരിച്ചു. കുട്ടിയുടെ കൈയില്‍ 40 രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്നും ഫോട്ടോ എടുത്ത ബബിത എന്ന യാത്രക്കാരി പൊലീസിനെ അറിയിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha
























