രണ്ടു മാസമായി പെന്‍ഷനില്ല.... തിരുവനന്തപുരം കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസി പെന്‍ഷനര്‍ ജീവനൊടുക്കി...

രണ്ടു മാസമായി പെന്‍ഷനില്ല.... തിരുവനന്തപുരം കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസി പെന്‍ഷനര്‍ ജീവനൊടുക്കി... കാട്ടാക്കട ചെമ്പനക്കോട് സ്വദേശി എം സുരേഷ് ആണ് (65) ആത്മഹത്യ ചെയ്തത്.
രണ്ടുമാസമായി പെന്ഷന് മുടങ്ങിയതില്‍ അച്ഛന് മനോവിഷമത്തിലായിരുന്നുവെന്ന് മകന് പറഞ്ഞു. പാപ്പനംകോട് ഡിപ്പോയില്‍ നിന്ന് വിരമിച്ച ജീവനക്കാരനാണ് സുരേഷ്. പെന്ഷന് മുടങ്ങിയത് മൂലമുള്ള സാമ്പത്തിക ബുദ്ധിമുട്ടാണ് മരണകാരണമെന്നാണ് പൊലീസ് എഫ്ഐആര്‍.
ഓണത്തിന് മുന്‍പ് ജീവനക്കാര്‍ക്ക് പെന്ഷന് വിതരണം ചെയ്യാനായി ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ടായിരുന്നു. പെന്ഷന് വിതരണം നടത്തിയില്ലെങ്കില്‍ ചീഫ് സെക്രട്ടറി അടക്കം ഉള്ളവരെ വിളിച്ചുവരുത്തുമെന്നും കോടതി മുന്നറിയിപ്പ് നല്കിയിട്ടുണ്ടായിരുന്നു. സംസ്ഥാനത്തെ വിരമിച്ച ജീവനക്കാര്‍ക്ക് രണ്ടു മാസമായി പെന്ഷന് നല്‍കിയിട്ടില്ലെന്നാണ് സൂചനകള്‍.
https://www.facebook.com/Malayalivartha
























