സ്ത്രീകളോട് മാന്യമായി പെരുമാറണം.... സ്ത്രീയേയും പുരുഷനേയും വേര്‍തിരിച്ചു കാണുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്....

സ്ത്രീകളോട് മാന്യമായി പെരുമാറണം.... സ്ത്രീയേയും പുരുഷനേയും വേര്‍തിരിച്ചു കാണുന്നത് അംഗീകരിക്കാനായി സാധിക്കില്ലെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. സ്ത്രീകളെ മാന്യമായും ബഹുമാനത്തോടെയും കാണണമെന്നും ആരിഫ് മുഹമ്മദ് ഖാന് വ്യക്തമാക്കി.
'റിപ്പോര്‍ട്ടിനു മേല്‍ സര്‍ക്കാരിനു ഒരു കടമയുണ്ട്. എന്നാല്‍, നമ്മുടെ മനഃസാക്ഷി എവിടെ പോയി. എന്താണ് നമ്മുടെ സ്വന്തം കടമ. സമൂഹത്തിന്റെ കടമ. സ്വന്തം കുടുംബത്തിലെ സ്ത്രീകളോട് ഏതു വിധത്തിലാണ് നാം പെരുമാറുക. പിന്നെ, എന്താണ് കുടുംബത്തിനു പുറത്തുള്ള സ്ത്രീകളോടു വ്യത്യസ്തമായി പെരുമാറുന്നത്.'
സമൂഹത്തില്‍ അവബോധം സൃഷ്ടിക്കേണ്ടതുണ്ട്. ഇത്തരം പ്രവണതകള്‍ക്കെതിരെ സാമൂഹിക ഉപരോധങ്ങള്‍ ആവശ്യമാണെന്ന് ഗവര്‍ണര്‍ പ്രതികരിക്കുകയും ചെയ്തു.
'സ്ത്രീയേയും പുരുഷനേയും വേര്‍തിരിച്ച് കാണുന്നത് നമുക്ക് അംഗീകരിക്കാനാവില്ല. സ്ത്രീകളോട് മാന്യമായി പെരുമാറണം. നിയമം സഹായകരമാണെങ്കിലും അതിനെ പൂര്‍ണ പരിഹാരമായി കാണാനാകില്ല. സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. എന്നാല്‍, സര്‍ക്കാരിന് ഒറ്റയ്ക്ക് ഉദ്ദേശിച്ച ലക്ഷ്യം കൈവരിക്കാനാകില്ലെന്നും വ്യക്തമാക്കി ഗവര്‍ണര്‍ .
"
https://www.facebook.com/Malayalivartha
























